Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അങ്ങനെയൊന്നും കണ്ടുപിടിക്കാനാകില്ലെന്നുറപ്പിച്ച് ജാക്കറ്റുകളിൽ ആറു വീതം അറകൾ... അതിന് മുകളിൽ ഷർട്ടുകൂടെ ആയപ്പോൾ കള്ളി പുറത്താകില്ലെന്ന് ഉറപ്പിച്ചു; ജാക്കറ്റ്‌ പോലുള്ള പ്രത്യേക വസ്‌ത്രത്തിലെ അറകളില്‍ ഒളിപ്പിച്ച്‌ ട്രെയിനില്‍ കടത്താൻ ശ്രമിച്ചത് രണ്ടുകോടി... സംഭവം പാലക്കാട്

07 FEBRUARY 2019 10:27 AM IST
മലയാളി വാര്‍ത്ത

ഇന്നലെ ഉച്ചക്ക്‌ 12.20ന്‌ ഒലവക്കോടെത്തിയ അഹല്യ നഗരി-തിരുവനന്തപുരം സൂപ്പര്‍ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസില്‍ നടത്തിയ പരിശോധനയിലാണ്‌ കുഴല്‍പണം കണ്ടെത്തിയത്‌. അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും നോട്ടുകെട്ടുകളായിരുന്നു. കോയമ്ബത്തൂരില്‍ നിന്നും കൊല്ലത്തേക്കാണ്‌ പണം കൊണ്ടുപോയിരുന്നതെന്നും വ്യാപാര ആവശ്യത്തിനാണെന്നുമാണ്‌ പിടിയിലായവര്‍ നല്‍കിയ മൊഴി. ഇവര്‍ പതിവായി കുഴല്‍പണം കടത്തുന്നവരാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌. കൊല്ലം സ്വദേശികളായി പറയുന്ന രണ്ടുപേരും ഉത്തരേന്ത്യക്കാരാണെന്നും വര്‍ഷങ്ങള്‍ക്കു മുമ്ബേ ഇവിടെ സ്‌ഥിരതാമസമാക്കിയതാണെന്നും പോലീസ്‌ പറഞ്ഞു. രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ രണ്ടുകോടി അഞ്ചുലക്ഷത്തി നാല്‍പതിനായിരം രൂപ റെയില്‍വേ സംരക്ഷണ സേനയും പോലീസും ചേര്‍ന്ന്‌ പിടികൂടിയത്. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്‌റ്റ്‌ ചെയ്‌തു.

കൊല്ലം സ്വദേശികളായ കച്ചേരി ഹൈസ്‌കൂള്‍ ജംഗ്‌ഷനിലെ പാരഡൈസ്‌ ഹൗസ്‌ നമ്ബര്‍ 204ലെ എം. സുരേന്ദ്രന്‍ (24), ലക്ഷ്‌മിനട പേട്ടാച്ചിമടം പി.പി. വിവേക്‌ (26), മഹാരാഷ്ര്‌ട സ്വദേശികളായ സതാരാ ജിഹേയിലെ പദംസിംഗ്‌ (24), സംഗലി തായ്‌ ജാത്‌ ഷെഗോണ്‍ നായക്‌ വാസ്‌തിയിലെ ആര്‍.എച്ച്‌.പ്രമോദ്‌ (24), കര്‍ണാടക ബെല്‍ഗാം ഖൊട്ടനാട്ടിയിലെ വി.പി.പ്രഭാകര്‍ (26) എന്നിവരാണ്‌ പിടിയിലായത്‌. പണം ജാക്കറ്റ്‌ പോലുള്ള പ്രത്യേക വസ്‌ത്രത്തിലെ അറകളില്‍ ഒളിപ്പിച്ച്‌ ശരീരത്തില്‍ ധരിച്ച നിലയിലാണ്‌ കണ്ടെടുത്തത്‌. ഓരോരുത്തരും ധരിച്ചിരുന്ന ജാക്കറ്റുകളിലെ ആറു വീതം അറകളിലായാണ്‌ പണം ഒളിപ്പിച്ചത്‌. ജാക്കറ്റിനു മുകളിലായി ഷര്‍ട്ടും ധരിച്ചിരുന്നു. ബാഗ്‌ പരിശോധിച്ചാലും പണം കണ്ടെത്തില്ലെന്ന നിഗമനത്തിലായിരുന്നു നീക്കം. ആര്‍.പി.എഫ്‌ ക്രൈം ഇന്റലിജന്‍സ്‌ ബ്രാഞ്ചിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പോലീസ്‌ നീക്കം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (15 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends