Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തനിക്ക് രാഷ്ട്രീയമുണ്ട്, പക്ഷേ രാഷ്ട്രീയക്കാരനല്ല; ഓരോ സിനിമയെ സമീപിക്കുമ്പോഴും അതിന്റെ രാഷ്ട്രീയ വശങ്ങളെക്കുറിച്ചും ചിന്തിക്കാറുണ്ട്; തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞ് മെഗാസ്റ്റാർ മമ്മൂട്ടി

07 FEBRUARY 2019 01:54 PM IST
മലയാളി വാര്‍ത്ത

തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞ് മെഗാസ്റ്റാർ മമ്മൂട്ടി. ഓരോ സിനിമയെ സമീപിക്കുമ്പോഴും അതിന്റെ രാഷ്ട്രീയ വശങ്ങളെക്കുറിച്ചും ചിന്തിക്കാറുണ്ടെന്ന് മമ്മൂട്ടി വ്യക്തമാക്കി. നമുക്ക് രാഷ്ട്രീയമുണ്ടാവണമെന്ന നിലപാടുള്ള വ്യക്തിയാണ് താനെന്നും പക്ഷേ താന്‍ രാഷ്ട്രീയക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്ലാണ് മമ്മൂട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.

‘തനിക്ക് രാഷ്ട്രീയമുണ്ട്, പക്ഷേ രാഷ്ട്രീയക്കാരനല്ല, നമുക്ക് രാഷ്ട്രീയമുണ്ടാവണം എന്നു തന്നെയാണ് എന്റെ നിലപാട്. നാട്ടില്‍ നടക്കുന്നതും നടക്കാന്‍ പാടില്ലാത്തതുമെല്ലാം ഞാന്‍ കാണുന്നുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയെന്നും സിനിമയില്‍ കയറിയെന്നുമാണ് മലയാളത്തില്‍ പറയുന്നത്. കയറിക്കൊണ്ടിരിക്കുമ്പോള്‍ നമ്മളെന്തിനാണ് ഇറങ്ങുന്നത്, തനിക്ക് രാഷ്ട്രീയത്തേക്കാള്‍ സിനിമയാണ് വലുതെന്നും മമ്മൂട്ടി വ്യക്തമാക്കി.

ആലോചനയിൽപ്പോലും രാഷ്ട്രീയ മത്സരമില്ലെന്ന് സിനിമാ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തരത്തിലുള്ള വാർത്തകൾക്ക് പിന്നാലെയാണ് താരങ്ങളുടെ പ്രതികരണം. മമ്മൂട്ടിയെ എറണാകുളം സീറ്റിൽ എൽഡിഎഫിന്റെയും മോഹൻലാലിനെ തിരുവനന്തപുരത്തു ബിജെപിയുടെയും സ്ഥാനാർഥികളായേക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നിരുന്നത്. ഇതേ തുടർന്നാണ് വിശദീകരനാവുമായി താരങ്ങൾതന്നെ രംഗത്ത് എത്തിയത്. കൈരളി ചാനലിന്റെ ചെയർമാൻകൂടിയായ മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധമാണ് വാർത്തകളുടെ പിൻബലം. മമ്മൂട്ടിയ്‌ക്ക് എതിർപ്പ് ഉണ്ടായാൽ റിമ കല്ലിങ്കലിലേക്കും പി രാജീവിലേക്കും പേരുകൾ പോകുമെന്നും വാർത്തയുണ്ടായിരുന്നു. അതേസമയം സിപിഎമ്മിൽ നിന്നുതന്നെ തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ മഞ്ജു ഒരുങ്ങുന്നു എന്നുള്ള സൂചനകളും പുറത്തുവന്നു. സിനിമാ രംഗത്തു നിന്നു സ്ഥാനാർഥികളായവർക്കുവേണ്ടി ചില തിരഞ്ഞെടുപ്പുകളിൽ ഇരുവരും പ്രചാരണത്തിനെത്തിയിരുന്നു. എന്നാൽ, ഇത്തവണ ഇരുവരും പ്രചാരണത്തിനും ഇറങ്ങില്ലെന്നാണു സൂചന.

അതേസമയം മികച്ച കഥാപാത്രങ്ങള്‍ക്കായി താന്‍ അലയുന്നില്ലെന്നും എന്നാല്‍ അതിന് വേണ്ടിയുള്ള തന്റെ ആഗ്രഹം അടങ്ങുന്നില്ലെന്നും വീണ്ടും അഭിനയിച്ചു കൊണ്ടിരിക്കാനാണ് താന്‍ എപ്പോഴും ആഗ്രഹിക്കുന്നതെന്നും പറഞ്ഞ മമ്മൂട്ടി പേരന്‍പില്‍ വ്യത്യസ്തമായതെന്തോ ഉണ്ടെന്ന തോന്നലിലാണ് ചിത്രം ചെയ്തതെന്നും പറഞ്ഞു.
‘ഡാന്‍സ് ചെയ്യാന്‍ ചെറിയ നാണമുണ്ട്. അതുകൊണ്ടാണ് കളിക്കാത്തത്. കാണുമ്പോള്‍ ഇത് എളുപ്പമാണെന്ന് തോന്നും പക്ഷേ അവിടെ ചെന്നു നില്‍ക്കുമ്പോള്‍ ആ താളത്തിന് അനുസരിച്ച് എനിക്ക് ചെയ്യാന്‍ കഴിയില്ല, ദളപതി സിനിമയ്ക്കൊക്കെ കഷ്ടപ്പെട്ടാണ് ചെയ്തത്’എന്നും മമ്മൂട്ടി പറഞ്ഞു. മമ്മുട്ടിയുടെ ശ്രദ്ധേയമായ പ്രകടനം കൊണ്ടും പ്രമേയം കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് പേരന്‍പ്. ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം.

ആളുകള്‍ എല്ലാ കാലത്തും വിഷയത്തെ വിമര്‍ശനാത്മകമായി സമീപിച്ചിട്ടുണ്ട്. അന്ന് ചായക്കടയില്‍ വിമര്‍ശനം നടത്തിയവര്‍ ഇന്ന് സോഷ്യല്‍ മീഡിയയേയും മാധ്യമങ്ങളേയും ഉപയോഗിക്കുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കി.
റാമിന്റെ പേരൻപ് ജനമനസ്സുകൾ കീഴടക്കി മുന്നേറുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. മമ്മൂട്ടിയുടെയും സാധനയുടെയും അഭിനയത്തെ പുകഴ്ത്തി നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. തമിഴ് സിനിമയുടെ തന്നെ മുഖം മാറ്റുന്ന ചിത്രമായി പേരൻപ് മാറിയിരിക്കുകയാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends