Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ കൈയിലെ ഈ കടിച്ച പാടുകളൊക്കെ കാണുമ്പോള്‍ പലരും ചോദിക്കാറുണ്ടായിരുന്നു എങ്ങനെയാ ഇത് പറ്റിയതെന്ന്? കാട്ടില്‍ നിന്ന് സംസാരിച്ചെന്ന് പറയുന്നതൊക്കെ വെറുതെയാ... അവന് എന്റെ അനിയന്റെ പ്രായം മാത്രമേ ഉള്ളൂ.. ഇടയാര്‍ ഹരിയുടെ മരണത്തിലെ ദുരൂഹതകള്‍ ബാക്കിയാകുമ്പോള്‍ ഭാര്യയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

07 FEBRUARY 2019 11:22 AM IST
മലയാളി വാര്‍ത്ത

ഭാര്യവീട്ടില്‍ തൂങ്ങിമരിച്ച ഇടയാര്‍ ഹരിയുടെ മരണത്തില്‍ ദുരൂഹതയേറുമ്പോള്‍ ഭാര്യവീട്ടിലെ അവഗണന താങ്ങാനാവാതെ തന്റെ ഉയിര്‌ക്കൊണ്ട് ഭാര്യയോടും കുടുംബത്തോടും,ഹരി പകരം വീട്ടിയത് എന്തിനായിരുന്നുവെന്ന ചോദ്യം ബാക്കിയാവുകയാണ്. മരണപ്പെട്ടഹരി പലപ്പോഴും പണം ആവശ്യപ്പെട്ടിരുന്നെന്നും, ആത്മഹത്യാപ്രവണത കാണിച്ചിരുന്നുവെന്നും ഭാര്യവീട്ടുകാര്‍ പറയുമ്പോഴും സത്യാവസ്ഥ ഇനിയും പുറത്തുവന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു ഹരി മരിക്കുന്നതിന് മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഭാര്യയുടെ ക്രൂര മര്‍ദ്ദന മുറകള്‍. ഇതിനെക്കുറിച്ച് ആശാറാണി മലയാളിവാര്‍ത്തയോട് പ്രതികരിച്ചത് ഇങ്ങനെ... 

ആ വീഡിയോ എടുത്തതിന് ശേഷം അന്ന് ഞാന്‍ തറയില്‍ കിടന്നു ഉറങ്ങുകയായിരുന്നു. ഉറങ്ങുമ്പോള്‍ എന്റെ ഉള്ളം കാലില്‍ ബെല്‍റ്റ് വെച്ച് അടിച്ചു. ആരും കാണാത്ത ഭാഗങ്ങളിലാണ് ഹരി എന്നെ മര്‍ദ്ദിക്കാറ്.. ഞാന്‍ ചാടി എഴുന്നേറ്റു... ഇനി കണ്ണടഞ്ഞു പോയാല്‍ ഇനിയും നിനക്ക് ഇതുപോലെ കിട്ടുമെന്ന് ഹരി എന്നോട് പറഞ്ഞു...

എനിക്ക് ഉറക്കം വരുന്നുവെന്ന് പറഞ്ഞപ്പോഴും ഹരി എന്നെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഞാന്‍ അറിയാതെ രണ്ട് മൂന്ന് വട്ടം കണ്ണടഞ്ഞു പോയപ്പോഴും ഹരി എന്നെ തല്ലി.. പിന്നീട് ഞാന്‍ കെഞ്ചി ചോദിച്ചു ഒന്ന് കിടന്നോട്ടെ എന്ന്... തുടര്‍ന്ന് ഹരി എന്നെ കിടക്കാന്‍ അനുവദിച്ചെങ്കിലും നീ കിടക്കുന്നതു കൊള്ളാം നീ കണ്ണടച്ചാല്‍ നിനക്ക് അടി ഉറപ്പാണെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കിടന്നു..

കുറെ കഴിഞ്ഞു കണ്ണടഞ്ഞപ്പോള്‍ ചീപ്പ് എടുത്ത് ഉള്ളം കാലിലിട്ട് പോറിച്ചായിരുന്നു. പിന്നെ ഞാന്‍ കാലെടുത്ത് മാറ്റിവെച്ചപ്പോള്‍ ചൂല്‍ കൊണ്ട് അടിച്ചു. അങ്ങനെ എന്നെ നല്ലത് പോലെ ഉപ്രദ്രവിച്ചു.എന്നാല്‍ എന്റെ കയ്യില്‍ ഇതിനൊന്നും തെളിവില്ല. ഞാന്‍ ഇതൊന്നും പരസ്യമാക്കണമെന്ന് വിചാരിച്ചിട്ടില്ല. പലരും എന്റെ കയ്യില്‍ ഈ കടിച്ച പാടുകളൊക്കെ കാണുമ്പോള്‍ എന്നോട് ചോദിക്കുമായിരുന്നു എന്താണ് ഇതെന്ന്? ഞാന്‍ പറയും അലമാര കയറി ഇടിച്ചതാണ് മേശ കയറി ഇടിച്ചതാണെന്നൊക്കെ... ഇതുപോലെ വീഡിയോ എടുത്ത് വെച്ച് തരാനുള്ള തെളിവുകളൊന്നും എന്റെ കയ്യിലില്ല. ഹരി എന്നെ ഒരുപാട് ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്...


അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന ആരോപണം ഹരി ഉന്നയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആശയുടെ പ്രതികരണം ഇങ്ങനെ... ഞാന്‍ കൂടുതലും ചീത്ത പേര് കേട്ടിട്ടുളളത് ഹരിയുടെ പേരിലാണ്.. എന്റെ ജോലി സ്ഥലത്തെ ഒരു പയ്യനെ കുറിച്ചാണ് ഹരി പറയുന്നത്. എന്റെ അനിയന്റെ പ്രായം മാത്രമാണ് അവനുള്ളത്. ഹരി പറയുന്നത് പോലെ ഇത്രയും നാളുകള്‍ക്കിടയില്‍ ഒരു ദിവസം പോലും ഞങ്ങളുടെ വീടിന്റെ അകത്ത് കയറിട്ടുപോലുമില്ല.... ഞാന്‍ ആരെയും വീടിന്റെ അകത്ത് ഒളിപ്പിച്ചിട്ടുമില്ല. കാട്ടില്‍ നിന്ന് സംസാരിച്ചു എന്ന് പറയുന്നതൊക്കെ വെറും തെറ്റായ ഒരു കാര്യങ്ങളാണ്... പിന്നെ കോട്ടപ്പുറത്തു താമസിക്കുന്ന ഒരു ഷിജുവിനെ കുറിച്ച് പറഞ്ഞു. ആ പുള്ളിയെ കണ്ടാല്‍ അറിയാമായിരിക്കും എന്നാല്‍ ആരാണ് എന്ന് മനസിലാവുന്നില്ല...

ഞാന്‍ ആര്‍ കെ ഹോസ്പിറ്റലില്‍ ട്രെയിനീ ആയിട്ടിരിക്കെ എന്റെ പേരില്‍ വണ്ടി എടുത്തിരുന്നു. സി സി മുടങ്ങി എന്ന് പറഞ്ഞു രണ്ടു പേര്‍ കളക്ഷന്‍ മുടങ്ങിയതിനെ കുറിച്ച് അന്വേഷിക്കാനായി എന്റെ അഡ്രസ്സ് തിരക്കി വന്നിരുന്നു. അന്ന് അവരോട് സംസാരിച്ചതിന് ഹരി എന്നെയും, അവരെയും ചേര്‍ത്ത് ഒരുപാട് അസഭ്യ വാക്കുകള്‍ പറഞ്ഞു . അന്ന് അതിന്റെ പേരില്‍ ഞാന്‍ മരിക്കണമെന്ന് തീരുമാനിച്ചിരുന്നു. പിന്നീട് ഹരി അന്നേരത്തെ ദേഷ്യത്തിന്റെ പേരില്‍ പറഞ്ഞതാണെന്ന് പറഞ്ഞു.

വീട്ടില്‍ ആരെങ്കിലും വന്നാല്‍ സംശയത്തിന്റെ കണ്ണോട് കൂടിയാണ് ഹരി എന്നെ നോക്കുന്നത് . സത്യം പറയുകയാണെങ്കില്‍ എന്റെ അനിയത്തിയുടെ ഭര്‍ത്താവിനെ വെച്ച് പോലും എന്നോട് സംശയം പറഞ്ഞിട്ടുണ്ട്. എനിക്ക് അറിയില്ലായിരുന്നു ഇത്രേം സംശയം ഹരിക്ക് എന്നോട് ഉണ്ടായിരുന്നെന്ന്... ഹരിയെ എനിക്ക് വിവാഹം കഴിക്കേണ്ടി വന്നതുപോലും ഹരിയുടെ പേരില്‍ കേട്ട ചീത്ത പേരിന്റെ അടിസ്ഥാനത്തിലാണ്. അല്ലെങ്കില്‍ ഇങ്ങനെ പതിനാലു വര്‍ഷം സ്‌നേഹിച്ച് വിവാഹം കഴിക്കേണ്ടതില്ലെന്ന് ആശ പറയുന്നു. ഹരിക്ക് വേണ്ടിയാണ് ഈ പതിനാല് വര്‍ഷവും പേര് ദോഷം കേട്ടതും എന്റെ ബന്ധുക്കള്‍ എന്നോട് പിണങ്ങിയതും. ആശാ വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (15 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends