Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭര്‍ത്തൃവീട്ടില്‍ നിന്നും പോലീസ് സുരക്ഷയോടെ കനകദുർഗ അങ്ങാടിപ്പുറത്തുള്ള സപ്ലൈകോ താലൂക്ക് ഡിപ്പോയിൽ ജോലിക്കെത്തി

07 FEBRUARY 2019 12:15 PM IST
മലയാളി വാര്‍ത്ത

കോടതിവിധിയുടെ പിന്‍ബലത്തോടെ ഭര്‍ത്തൃവീട്ടില്‍ പ്രവേശിച്ച കനകദുർഗ കഴിഞ്ഞ ദിവസം രാവിലെ ജോലിയിൽ പ്രവേശിച്ചു. കുറേ ദിവസങ്ങളായി പെരിന്തൽമണ്ണയിലെ വൺസ്റ്റോപ്പ് സംരക്ഷണ കേന്ദ്രത്തിൽനിന്ന് ജോലിക്കുപോയിരുന്ന കനകദുർഗ കഴിഞ്ഞ ദിവസം കോടതി ഉത്തരവിനെത്തുടർന്നാണ് അങ്ങാടിപ്പുറത്തെ ഭർത്തൃവീട്ടിലെത്തിയത്. ബുധനാഴ്ച അങ്ങാടിപ്പുറത്തുള്ള സപ്ലൈകോ താലൂക്ക് ഡിപ്പോയിലാണിവർ ജോലിക്കെത്തിയത്. കനത്ത പോലീസ് സംരക്ഷണത്തിലാണ് ജോലിക്കെത്തിയത്. വീടിനും പോലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.

ശബരിമല ദര്‍ശനത്തെത്തുടര്‍ന്നു ഭര്‍ത്തൃവീട്ടില്‍ അവര്‍ക്കു പ്രവേശനം നിഷേധിച്ചിരുന്നു. പെരിന്തല്‍മണ്ണ സി.ഐ: ടി.എസ്‌. ബിനു, എസ്‌.ഐ. മന്‍ജിത്ത്‌ ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ അകമ്പടിയോടെയാണ്‌ ഭര്‍ത്താവ്‌ കൃഷ്‌ണനുണ്ണിയുടെ അങ്ങാടിപ്പുറത്തെ വീട്ടിലേക്കു കനകദുര്‍ഗയെത്തിയത്‌. ഭര്‍ത്തൃവീട്ടില്‍ കനകദുര്‍ഗ കയറുന്നതു തടയാന്‍ പാടില്ലെന്ന്‌ പുലാമന്തോള്‍ ഗ്രാമന്യായാലയ കോടതി മജിസ്‌ട്രേറ്റ്‌ നിമ്മി ഉത്തരവിട്ടിരുന്നു.

സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നു ശബരിമലയില്‍ പ്രവേശിച്ച ആദ്യ യുവതികളിലൊരാളായ കനകദുര്‍ഗ ദര്‍ശനശേഷം വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്തൃമാതാവില്‍നിന്നു മര്‍ദനമേറ്റിരുന്നു. ആശുപത്രിയിലെ ചികിത്സയ്‌ക്കുശേഷം തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവ്‌ കൃഷ്‌ണനുണ്ണി വീട്ടില്‍ കയറ്റാനാവില്ലെന്ന നിലപാെടടുത്തു. തുടര്‍ന്നാണ്‌ കേസ്‌ കോടതിയിലെത്തിയത്‌. അങ്ങാടിപ്പുറം തിരുമന്ധാംകുന്ന്‌ ക്ഷേത്രത്തിന്റെ വടക്കേനടയിലാണ്‌ ഭര്‍ത്തൃവീട്‌. വിവാദത്തെത്തുടര്‍ന്ന്‌ കൃഷ്‌ണനുണ്ണി വീടു പൂട്ടി താമസംമാറ്റിയിരുന്നു. മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസില്‍ ഓവര്‍സിയറായ കൃഷ്‌ണനുണ്ണിയെ പെരിന്തല്‍മണ്ണ പോലീസ്‌ സ്‌റ്റേഷനില്‍ മധ്യസ്‌ഥ ചര്‍ച്ചയ്‌ക്കു വിളിച്ചെങ്കിലും വഴങ്ങിയിരുന്നില്ല.

സ്വന്തം വീട്ടില്‍ കയറുന്നതില്‍നിന്നു സഹോദരനും വിലക്കിയതോടെ പെരിന്തല്‍മണ്ണയില്‍ സമൂഹികനീതി വകുപ്പിനു കീഴിലുള്ള അഭയകേന്ദ്രമായ വണ്‍സ്‌റ്റോപ്പ്‌ സെന്ററിലായിരുന്നു കനകദുര്‍ഗയുടെ താമസം. 20 പോലീസുകാര്‍ കാവലുണ്ടായിരുന്നു. കോടതിയില്‍ ഇരുഭാഗത്തുനിന്നും ആരും ഹാജരായില്ല. കനകദുര്‍ഗയ്‌ക്കെതിരേ വധഭീഷണിയുള്ളതിനാല്‍ പോലീസ്‌ സംരക്ഷണം തുടര്‍ന്നേക്കും.  എല്ലാം കലങ്ങിത്തെളിയുമെന്നും മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പം ജീവിക്കാനാണ്‌ ആഗ്രഹമെന്നും കനകദുര്‍ഗ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (16 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends