Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കന്യാസ്ത്രീ കേസില്‍ ഇടപെട്ടതിന് പി.സി.ക്ക് ക്വട്ടേഷന്‍; നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്; പുതിയ വെളിപ്പെടുത്തലുമായി പി.സി. ജോര്‍ജ്

07 FEBRUARY 2019 03:35 PM IST
മലയാളി വാര്‍ത്ത

ഒടുവില്‍ പി.സി.ജോര്‍ജ് പറഞ്ഞ കാര്യങ്ങള്‍ സത്യമായി. പുതിയ വെളിപ്പെടുത്തലുമായി പി.സി. ജോര്‍ജ്. രവി പൂജാരിയുടെ ഭീഷണി സന്ദേശവും ഫോണും കന്യാസ്ത്രീ കേസില്‍ ഇടപെട്ടതിന് നല്‍കിയ ക്വട്ടേഷന്‍ എന്ന കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പി സി ജോര്‍ജ്. ഗുണ്ടകളെ ഗുണ്ടായിസം കൊണ്ട് തന്നെയാണ് നേരിടേണ്ടതെന്ന് പി.സി. ജോര്‍ജ് പറയുന്നു.

ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് അധോലോക നായകന്‍ രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തിയതെന്ന് പി.സി.ജോര്‍ജ്. പി.സിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത് രവി പൂജാരി തന്നെയെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തലുമായി പി.സി എത്തിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി,ഭാഷകളിലായാണ് ഭീഷണി കോള്‍ എത്തിയത്. ഒരു കോളില്‍ ഫ്രാങ്കോ മെത്രാന്‍ എന്ന പരാമര്‍ശം ഉണ്ടായി. ഇതാണ് കന്യാസ്ത്രീ കേസുമായി ബന്ധപ്പെട്ടുള്ള ക്വട്ടേഷനാണ് ഭീഷണിക്ക് കാരണമായെതന്ന് വ്യക്തമായത്. മക്കളുടെ പേരെടുത്ത് പറഞ്ഞ് ഒരാളെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ഇളയ മകന് അവന്‍ അറിയാതെ തന്നെ സുരക്ഷ ഏര്‍പ്പെടുത്തി. ഇത്തരത്തിലൊരു ഭീഷണി കോള്‍ വന്ന വിവരം അവനെ അറിയിക്കാതെയായിരുന്നു സുരക്ഷ ഒരുക്കിയത്. മൂത്ത മകന്റെ കൂടെ സുരക്ഷയ്ക്ക് എപ്പോഴും ആളുണ്ടാകും അതുകൊണ്ട് തന്നെ ഭയപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നിയില്ല. ഗുണ്ടകളെ ഗുണ്ടായിസം കൊണ്ട് തന്നെയാണ് നേരിടേണ്ടത്. അല്ലാതെ വെട്ടാന്‍ വരുന്ന പോത്തിനോട് പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും നാമത്തില്‍ ആമിന്‍ എന്നു പറഞ്ഞാല്‍ നടക്കില്ല പകരം കല്ലെറിഞ്ഞാല്‍ ഓടും അതാണ് എന്റെ പോളിസി. ഗുണ്ടായിസമെങ്കില്‍ ഗുണ്ടായിസം.. പി.സി.ജോര്‍ജ് നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയാണ്.

അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരി പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെ വിഷിച്ചതിന് തെളിവ് ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തയതിന് പിന്നാലെയാണ് പുതിയ സംഭവങ്ങള്‍. സെനഗലില്‍ നിന്ന് നാല് ഇന്റര്‍നെറ്റ് കോള്‍ വന്നതായി കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചു. രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി സി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പടുത്തിയിരുന്നു.

പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ. രണ്ടാഴ്ച മുമ്പ് ആഫ്രിക്കയില്‍നിന്ന് ഒരു നെറ്റ് കോള്‍ വന്നു. ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലല്ലെന്ന് പറഞ്ഞപ്പോള്‍ താന്‍ രവി പൂജാരിയാണെന്ന് അയാള്‍ വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ താനും മറുപടി പറഞ്ഞുവെന്നാണ് പി.സി. ജോര്‍ജ് പറഞ്ഞത്. സംഭവത്തിന് ശേഷം മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പി സി ജോര്‍ജ് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ സംഭവം പുറത്ത് പറഞ്ഞില്ലെന്നും പി സി ജോര്‍ജ് പറയുന്നു. പൊലീസ് നിര്‍ദേശിച്ചത് അനുസരിച്ചാണ് മിണ്ടാതിരുന്നതെന്നും പി സി ജോര്‍ജ് പറയുന്നു. നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലെ വെടിവയ്പുമായി ബന്ധപ്പെട്ടാണ് അടുത്തിടെ രവി പൂജാരിയുടെ പേര് ഉയര്‍ന്നു വരുന്നത്. കേസില്‍ രവി പൂജാരിയെ പ്രതി ചേര്‍ത്തിട്ടുണ്ട്. മൂന്നാം പ്രതിയാണ് രവി. ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ് വ്യക്തമാക്കുന്നു. കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ സംഭവത്തിന് ശേഷം പ്രതികള്‍ മുംബൈയിലേക്ക് ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചതിന് തെളിവ് ലഭിച്ചതായാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. രവി പൂജാരി കൊച്ചി വെടിവെയ്പ്പിന് ശേഷവും സമാനരീതിയില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായി പോലീസ് വ്യക്തമാക്കുമ്പോള്‍ വരും ദിവസങ്ങളില്‍ കേസിലെ ചുരുളഴിക്കാനുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടാകുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends