Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓട്ടോ ഡ്രൈവറായ ഇടയാര്‍ ഹരിയുടെ മരണത്തിൽ യഥാർത്ഥ ഉത്തരവാദി ആര്? ഭാര്യാസഹോദരിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ...

07 FEBRUARY 2019 03:06 PM IST
മലയാളി വാര്‍ത്ത

ഓട്ടോഡ്രൈവറായ ഇടയാര്‍ ഹരി തന്റെ മരണം ഫേസ്ബുക്കിലൂടെ അറിയിച്ച് ഭാര്യവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ആശാറാനിക്കും കുടുംബത്തിനുമെതിരെ പ്രതിഷേധം കനക്കുകയാണ്. 'മരണം വന്ന് എന്റെ കണ്ണില്‍ ചുംബിക്കുമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം'. ഇതായിരുന്നു ഹരിയുടെ അവസാന വാക്കുകള്‍. മരണത്തിന്റെ മണമുള്ള ഈ വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ ആരും തന്നെ കരുതിയില്ല ഹരി ആത്മഹത്യ ചെയ്യുമെന്ന്. തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടില്‍ എത്തിയാണ് ഹരി ആത്മഹത്യ ചെയ്തത്. മരണത്തിന്റെ പൂർണ ഉത്തരവാദിത്വം ഭാര്യയ്ക്കും ഭാര്യ വീട്ടുകാർക്കുമാണെന്ന് ഹരി പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്. അവസാന കുറിപ്പിന് മുമ്പ് ഹരി ഫേസ്ബുക്കില്‍ വീഡിയോ ഇട്ടിരുന്നു.

എൻറെ പേരിൽ  സ്റ്റേഷനിൽ കള്ള കേസ് കൊടുക്കുകയും ഞാൻ പരാതി പറഞ്ഞപ്പോൾ പെണ്ണുങ്ങൾക്കാണ് മുൻഗണന എന്ന് പറഞ്ഞ് എന്നെ അവഗണിച്ച് വിടുകയും ചെയ്തു'' എന്നാണ് ഹരി മരണത്തിനു മുന്നേ പറഞ്ഞത്. എന്നാൽ, സംഭവത്തിൽ ഹരി പിന്തുണച്ചും അതുപോലെ എതിർത്തും കളിയാക്കിയും നിരവധി ആളുകൾ ആണ് രംഗത്ത് എത്തിയത്. തന്നെ മോശക്കാരി ആക്കിയാണ് ഹരി മരണത്തിനു കീഴടങ്ങിയിരിക്കുന്നതെന്ന് ഭാര്യ പറയുമ്പോൾ, ഹരിയെ ക്രൂരമായി ബെൽറ്റുകൊണ്ട് ഭാര്യ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു ചോദ്യമായി അവശിഷിക്കുന്നു. ആശാറാണിയും, കുടുംബവും തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു എന്നാണ് ഹരി മരണത്തിന് മുന്നേ അറിയിച്ചത്. ഹരി മർദ്ദിക്കുന്ന വീഡിയോ ഇടുന്നതിന് മുന്നേ, തന്നെ ക്രൂരമായി മർദ്ദിച്ചു എന്നാണ് ആശ സ്വയം ന്യായീകരണവുമായി പറയുന്നത്.

ഇരുവർക്കും തമ്മിൽ പ്രശ്നങ്ങൾ നിലനിക്കെത്തന്നെ ഭാര്യാസഹോദരിയുടെ വഴിവിട്ടബന്ധങ്ങൾ ഹരി ചോദ്യം ചെയ്തിരുന്നുവെന്നും, ഇതിൽ അസ്വസ്ഥരായ ആശയും കുടുംബവും ഹരിയെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഹരി വ്യക്തമാക്കുന്നു. ഹരിയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്ന് ബന്ധുക്കളും, സുഹൃത്തുക്കളും ഒരുപോലെ പറയുമ്പോൾ ആശാറാണിയുടെ സഹോദരി ആര്യ കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ...

അത് എന്റെ ഫേസ്ബുക് അക്കൗണ്ട് തന്നെയായിരുന്നു. എന്നാൽ ഫോട്ടോസ് ഒന്നും അയച്ചത് ഞാനല്ല. ഇതൊന്നും ആരും വിശ്വസിക്കരുത്..ഞാൻ ഇപ്പോൾ ഒരു ആത്മഹത്യയുടെ വക്കിൽ നിൽക്കുകയാണ്.. അയാൾ എന്റെ ചേച്ചിയെ തകർക്കാനായി എന്റെ ഫോട്ടോസൊക്കെ ഫേസ്ബുക്കിലിടുമെന്ന് വെല്ലുവിളിച്ചിരുന്നു. ഇതൊക്കെ ഫേസ്ബുക്കിലിട്ട നീ പോയി ചാകേണ്ടി വരുമെന്ന് പറഞ്ഞു. ഞാൻ അല്ലാണ്ട് ഒരു വൃത്തികെട്ട രീതിയിൽ നടക്കുന്ന ഒരാളല്ല. എന്റെ പഴയ അക്കൗണ്ടിൽ കയറി എന്റെ എല്ലാ കൂട്ടുകാർക്കും ഒരു വൃത്തികെട്ട ഫോട്ടോസൊക്കെ അയച്ചു കൊടുത്തു. എനിക്ക് ഇപ്പോൾ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്.... ആര്യാ കൃഷണ പറയുന്നു.

എന്റെ പഴയ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടാണ് അയാൾ അങ്ങനെയൊക്കെ ചെയ്തത്. ഞാനിത് സൈബർ സെല്ലിൽ പോയപ്പോൾ ഇയാൾ ഏഴ് മാസം മുൻപ് പാസ്സ്‌വേർഡും യൂസർ ഐ ഡിയും മാറ്റിയതുകാരണം അവർക്ക് അത് ഡീആക്ടിവേറ്റ് ചെയ്യാൻ സാധിച്ചില്ല . സൈബറിലോക്കെ ഞാൻ പരാതി കൊടുത്തിരുന്നു. ഞാനല്ല ഇങ്ങനെ ചെയ്തത്. പൊട്ടിക്കരഞ്ഞ് ആശാ പറയുന്നതിനിടെ അയൽവാസികൾ ആശയെ ചേർത്തുപിടിച്ച് പറയുന്നു ഇത് അമ്മയില്ലാത്ത കുഞ്ഞുങ്ങളാണ്... ഈ കുഞ്ഞു അങ്ങനെയുള്ള ഒരുപെൺകുട്ടിയല്ല, അന്ന് സാരിയെടുത്ത് തൂങ്ങാൻ ശ്രമിച്ച ഇവളെ രക്ഷിച്ചത് അയൽവാസികളായ ഞങ്ങളായിരുന്നു... അപ്പോഴും വിതുമ്പലടക്കാനാകാതെ ആര്യ പറഞ്ഞകൊണ്ടേ ഇരുന്നു... ഞാൻ അല്ല അത് ചെയ്തത്, ഞാൻ അങ്ങനെ നടക്കുന്ന പെണ്ണല്ല...

തന്റെ ഭാര്യയുടേതെന്ന പേരിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ അവളുടേതല്ലെന്ന് തനിക്ക് നൂറുശതമാനം ഉറപ്പുണ്ടെന്ന് ആര്യയുടെ ഭർത്താവും പ്രതികരിക്കുന്നു. ഇത് അവളോട് വൈരാഗ്യമുള്ള ആരോ ആണ് ചെയ്തതെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ആര്യയുടെ ഭർത്താവ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends