വീട്ടിൽ നിന്നും സ്കൂളിലേയ്ക്ക് ഇറങ്ങിയപ്പോൾ അതിരപ്പള്ളി കാണാൻ മോഹം... സമീപത്തെ എടിഎം കൗണ്ടറില്‍ക്കയറി ഡ്രസ്സ് മാറി യറ്റയ്ക്കായി തയ്യാറെടുത്തത് മൂന്ന് 9-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍; എടപ്പാളിലെ പെട്രോള്‍ ബങ്കില്‍ ഇവരെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതോടെ സംഭവം പുറത്തായി...

കുട്ടികൾ സ്കൂളിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങി കറങ്ങാൻ പോകുന്നത് ഇപ്പോൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. അങ്ങനെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് അരങ്ങേറിയത്. എടപ്പാളില്‍ സ്‌കൂളിലേയ്ക്ക് എന്നു പറഞ്ഞ് വിനോദ യാത്രയ്ക്കായി വീട് വിട്ടിറങ്ങിയ പെണ്‍കുട്ടികളെ നാട്ടുകാരും പോലീസും ചേര്‍ന്ന് വീട്ടിലെത്തിച്ചത്.
മൂവരും 9-ാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. താനൂര്‍ സ്വദേശികളാണ് ഇവര്‍. എടപ്പാളിലെ പെട്രോള്‍ ബങ്കില്‍ ഇവരെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. ജീവനക്കാര്‍ വിവരമറിയിച്ചതനുസരിച്ച് ചങ്ങരംകുളം പോലിസ് സ്ഥലത്തെത്തി കുട്ടികളെ സ്റ്റേഷനിലെത്തിച്ചു. കുട്ടികളെ വിദ്യാലയത്തില്‍ കാണാത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ വിളിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ എടപ്പാളില്‍ ഇറങ്ങിയതായി മനസ്സിലാക്കിയത്. സമീപത്തെ എടിഎം കൗണ്ടറില്‍ക്കയറി ഡ്രസ് മാറിയാണ് അതിരപ്പിള്ളിയിലേക്ക് പോവാന്‍ സംഘം തയ്യാറെടുത്തത്. സംശയാസ്പദമായി കണ്ടെത്തിയ ഇവരെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ശേഷം ഇവരെ രക്ഷിതാക്കള്‍ വന്ന് പോലീസ് സ്‌റ്റേഷനില്‍ നിന്ന് കൂട്ടികൊണ്ടു പോവുകയായിരുന്നു.
https://www.facebook.com/Malayalivartha
























