Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാരിനെ പിന്താങ്ങിയിട്ടും എട്ടിന്റെ പണി കിട്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; ശബരിമലയില്‍ കളിച്ചതിന് പത്മകുമാറിന് കണക്കിന് കിട്ടി; ഇനി ശരണം സ്വാമി അയ്യപ്പന്‍ മാത്രം

07 FEBRUARY 2019 02:56 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ കളിച്ചതിന് പത്മകുമാറിന് കണക്കിന് കിട്ടി. ഇനി പത്മകുമാറിന് ശരണം സ്വാമി അയ്യപ്പന്‍ മാത്രം. സര്‍ക്കാരിനെ പിന്താങ്ങിയിട്ടും എട്ടിന്റെ പണി കിട്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. സര്‍ക്കാര്‍ പത്മകുമാറിനെ ഒറ്റുമോ. ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. പല തവണ പത്മകുമാര്‍ പുറത്തേയ്ക്ക് എന്ന വാര്‍ത്തകള്‍ വന്നതാണ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങല്‍ കരയ്ക്കടുക്കുന്നു.

പത്മകുമാറിനെ പുറത്താക്കും? ബോര്‍ഡിന്റെ നിലപാടുമാറ്റം മുഖ്യമന്ത്രിയുടെ ഓഫിസ് വഴിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. ശബരിമല യുവതീ പ്രവേശം സംബന്ധിച്ച വിധിയിലെ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ ഒഴിവാക്കാന്‍ നീക്കം. സുപ്രീംകോടതിയില്‍ ബോര്‍ഡ് നിലപാട് മാറ്റിയത് പ്രസിഡന്റിനെ അറിയിച്ചില്ലെന്നാണ് വിവരം. ദേവസ്വം കമ്മിഷണര്‍ എന്‍.വാസു മുഖേന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടാണ് നിലപാട് മാറ്റം എന്നാണ് സൂചന. തീരുമാനത്തില്‍ ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡ് അധ്യക്ഷന്‍ എം.രാജഗോപാലന്‍ നായര്‍ക്കും പങ്കുണ്ടെന്നാണ് വിവരം. ദേവസ്വം കമ്മിഷണര്‍ വിരമിക്കുമ്പോള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അധ്യക്ഷനാക്കിയേക്കും. രാജഗോപാലന്‍ നായരെ ദേവസ്വംബോര്‍ഡ് അധ്യക്ഷനായി തിരിച്ചെത്തിക്കാനും നീക്കം നടക്കുന്നുണ്ട്. ഇതിനിടയില്‍ കൃത്യമായ ആസൂത്രണം നടക്കുകയാണ് പത്മകുമാറിനെ ഒതുക്കാനെന്നാണ് സൂചന. മുന്‍പും പലതവണ ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നെങ്കിലും ഒന്നും നടന്നില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍. ശബരിമലയില്‍ വിശ്വാസി സമൂഹത്തിന്റെ മുളുവന്‍ എതിര്‍പ്പ് ഏറ്റ് വാങ്ങേണ്ടി വന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇപ്പോള്‍ പേടിച്ച് പുറത്തിറങ്ങാന്‍ പോലുമാകാത്ത സ്ഥിതിയിലെന്നാണ് വാര്‍ത്തകള്‍. യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയതിന് പിന്നാലെ പ്രതിഷേധം ഭയന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പൊതുപരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവ കൊടിയേറ്റിലും തുടര്‍ന്ന് നടക്കേണ്ട സാംസ്‌കാരിക ചടങ്ങുകളില്‍ നിന്നുമാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ പത്മകുമാര്‍ മാറിനിന്നത്.

സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യാഥിതിയായി പങ്കെടുക്കേണ്ടത് പ്രസിഡന്റും അംഗങ്ങളുമാണ്. പരിപാടികളുടെ നോട്ടീസില്‍ അടക്കം ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെ പേരുണ്ടായിരുന്നുവെങ്കിലും പ്രതിഷേധം ഉണ്ടായേക്കുമെന്ന വിവരത്തെ തുടര്‍ന്ന് ഏറ്റുമാനൂരിലേക്കുള്ള യാത്ര റദ്ദാക്കിയെന്നാണ് വിവരം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ എന്‍.പത്മകുമാര്‍ ആറമുളയിലുണ്ടെങ്കിലും ഏറ്റുമാനൂരിലേക്ക് വരുന്നില്ലെന്ന് ക്ഷേത്രം ഭാരവാഹികളെ അറിയിക്കുകയായിരുന്നു. യുവതീപ്രവേശനവിധി സുപ്രീംകോടതി പുറപ്പെടുവിച്ചതിന് പിന്നാലെ ശക്തമായ രീതിയിലുള്ള പ്രതിഷേധമുണ്ടായ സ്ഥലങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍. കേരളത്തിലങ്ങളോലമിങ്ങോളമുള്ള വിശ്വാസി സമൂഹത്തിന്റെ എതിര്‍പ്പ് ഒരു വശത്ത്, മറു വശത്ത് കൂടി നിന്നിട്ടും ഒറ്റാനൊരുങ്ങുന്ന സര്‍ക്കാര്‍. ഇനി പത്മകുമാറിന് ശരണം സ്വാമി അയ്യപ്പന്‍ മാത്രം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends