Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സി.പി.എം ഗതികെട്ട് ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നു...

07 FEBRUARY 2019 02:26 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സി.പി.എം ഗതികെട്ട് ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നു. ത്രിണമൂല്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും തറപറ്റിക്കുക എന്ന ന്യായമാണ് ബംഗാളിലെ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പറയുന്നത്. കോണ്‍ഗ്രസുമായുള്ള ധാരണയ്ക്ക് പാര്‍ട്ടിയുടെ അറിവും സമ്മതവുമുണ്ട്. പൊലിറ്റ്ബ്യൂറോയുടെ അനുമതി കൂടി വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. 17 പാര്‍ട്ടികള്‍ ചേര്‍ന്നതാണ് ഇടത് മുന്നണി. അതിനാല്‍ ഘടകക്ഷികളുടെ അഭിപ്രായം കൂടി തേടും. കോണ്‍ഗ്രസ് ശക്തമായ മണ്ഡലങ്ങളില്‍ അവരുമായി ധാരണ ഉണ്ടാക്കാനാണ് തീരുമാനം, അല്ലാതെ സഖ്യമല്ല.

മൂന്ന് പതിറ്റാണ്ടിലധികം സി.പി.എം ഭരിച്ച ബംഗാളില്‍ കഴിഞ്ഞ തവണ അവര്‍ക്ക് ലഭിച്ചത് 26 സീറ്റാണ്. കോണ്‍ഗ്രസിന് 44 സീറ്റുണ്ട്. ഈ ദുരവസ്ഥയിലാണ് കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ ധാരണയായത്. കഴിഞ്ഞ ഞായറാഴ്ച കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനിയില്‍ നടന്ന സി.പി.എം റാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നിരുന്നു. അത് പാര്‍ട്ടിക്ക് വലിയ ആവേശമാണ് നല്‍കുന്നത്. മംമ്ത സര്‍ക്കാരിന്റെ ഏകാധിപത്യവും അഴിമതിയും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളും ബംഗാള്‍ ജനത മടുത്തെന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്. എന്നാല്‍ റാലികളില്‍ ജനക്കൂട്ടം എത്തുന്നത് പുതുമയുള്ള കാര്യമല്ലെന്നും അതെല്ലാം വോട്ടാകുമോ എന്ന് കാത്തിരുന്ന് കാണാനേ കഴിയൂ എന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ധാരണയ്ക്ക് മുന്നോടിയായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി ഇന്നലെ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ബംഗാളിലെ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെയും കാര്യങ്ങള്‍ ഇരുവരും സംസാരിച്ചതായാണ് വിവരം. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലും രാഹുലിന്റെ ഓഫീസിലുമായിരുന്നു ചര്‍ച്ച. ബംഗാളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയുണ്ടായേക്കാമെന്ന് ഇരവരും പിരിഞ്ഞ ശേഷം കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചില മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം ഇക്കാര്യത്തില്‍ പ്രധാനമാണ്. കാരണം നിലവില്‍ സി.പി.എമ്മിനേക്കാള്‍ ജനപിന്തുണയും എം.എല്‍.എമാരും കോണ്‍ഗ്രസിനുണ്ട്.

പശ്ചിമബംഗാള്‍ പി.സി.സി പ്രസിഡന്റ് സോമേന്ദ്രനാഥ് മിശ്ര സി.പി.എമ്മുമായി അഭിപ്രായ വ്യത്യാസമുള്ളയാളാണ്. അദ്ദേഹത്തിന് സഖ്യവും ധാരണയും താല്‍പര്യമില്ല. എന്നാല്‍ പചാരണവിഭാഗം തലവനായ അധീര്‍ രഞ്ജന്‍ ചൗധരി സൂര്യകാന്ത് മിശ്ര ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുമായി നല്ല അടുപ്പത്തിലാണ്. അദ്ദേഹത്തിലൂടെ പി.സി.സി.യില്‍ ഭൂരിപക്ഷ അഭിപ്രായം ഉണ്ടാക്കിയെടുക്കാനാണ് ആലോചിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമോ എന്ന കാര്യം സംശയമാണ്. അതിനാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികളുടെ പിന്തുണ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ രാഹുല്‍ തന്നെ ധാരണയ്ക്ക് മുന്‍കൈ എടുക്കുമെന്നാണ് വിവരം.

കോണ്‍ഗ്രസുമായി യാതൊരു തരത്തിലുമുള്ള സഖ്യം പാടില്ലെന്നാണ് കരാട്ട് പക്ഷത്തിന്റെ നിലപാട്. ഇതേ ചൊല്ലി ഹൈദരാബാദില്‍ നടന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകളുണ്ടായിരുന്നു. കോണ്‍ഗ്രസ് ബന്ധം ആകാമെന്ന് പറഞ്ഞ് യച്യൂരി കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ ബദല്‍ രേഖ കൊണ്ടുവരാന്‍ കരാട്ട് പക്ഷം നീക്കം നടത്തിയിരുന്നു. ബദല്‍ രേഖ കൊണ്ടുവന്നാല്‍ താന്‍ രാജിവയ്ക്കുമെന്ന് യച്യൂരി ഭീഷണി മുഴക്കി. അതോടെ കാരാട്ടും സംഘവും പത്തിമടക്കുകയായിരുന്നു. പാര്‍ട്ടി പിളരുമെന്ന അവസ്ഥ സംജാതമാകുമെന്ന്് മനസിലാക്കി ജനറല്‍സെക്രട്ടറിയുടെ കരട് രാഷ്ട്രീയ പ്രമേയം അംഗീകരിക്കുകയായിരുന്നു. എങ്കിലും പി.ബിയില്‍ കൂടുതല്‍ പിന്തുണയുള്ള കാരാട്ട് വിഭാഗം എതിര്‍്ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അന്നും ഇന്നും ബംഗാള്‍ ഘടകം യച്യൂരിക്കൊപ്പമാണ്. കോണ്‍ഗ്രസ് പിന്തുണയോടെ യച്യൂരിയെ രാജ്യസഭയില്‍ കൊണ്ടുവരാന്‍ നീക്കം നടത്തിയവരാണ് ബംഗാളിലെ സഖാക്കള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends