ദേവസ്വം ബോർഡിന്റെ വികൃതരൂപമാണ് ഇപ്പോൾ പുറത്തുവരുന്നത്:- വിശ്വാസികള്‍ നല്‍കുന്ന കാണിക്കപ്പണം ഉപയോഗിച്ച് ബോര്‍ഡ് അവരെ വഞ്ചിച്ചു- സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസികളെ വഞ്ചിച്ചെന്നാരോപിച്ച് ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ പ്രതിഷേധദിനം ആചരിക്കും

ശബരിമല വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസികളെ വഞ്ചിച്ചെന്നാരോപിച്ച് ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ പ്രതിഷേധദിനമായി ആചരിക്കും. വിശ്വാസികള്‍ക്കൊപ്പം എന്ന് പറഞ്ഞവരാണ് വഞ്ചിച്ചതെന്നും കര്‍മസമിതി ഭാരവാഹികള്‍ വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഭക്തര്‍ പ്രതിഷേധ പ്രകടനം നടത്തും. സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് ശബരിമല ക്ഷേത്രത്തെ സംരക്ഷിച്ച് സംസാരിച്ചില്ല. ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല ബോര്‍ഡിനുണ്ടെന്നും ശബരിമല കര്‍മസമിതി വ്യക്തമാക്കി.
വിശ്വാസികള്‍ നല്‍കുന്ന കാണിക്കപ്പണം ഉപയോഗിച്ച് ബോര്‍ഡ് അവരെ വഞ്ചിച്ചു. ദേവസ്വം ബോര്‍ഡിന്റെ വികൃത രൂപമാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്നും ശബരിമല കര്‍മസമിതി കണ്‍വീനര്‍ ആരോപിച്ചു. ഇതിലുള്ള കടുത്ത പ്രതിഷേധമാണ് നാളെ രേഖപ്പെടുത്തുമെന്ന് കര്‍മസമിതി അറിയിച്ചു.
https://www.facebook.com/Malayalivartha
























