യുവതീപ്രവേശനത്തില്‍ സര്‍ക്കാരിനെതിരെ തുടക്കം മുതല്‍ നിലപാട് സ്വീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്, ദേവസ്വം കമ്മിഷ്ണറായ എന്‍.വാസുവായിരിക്കും പുതിയ പ്രസിഡന്റ്

യുവതീപ്രവേശനത്തില്‍ സര്‍ക്കാരിനെതിരെ തുടക്കം മുതല്‍ നിലപാട് സ്വീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദേവസ്വം കമ്മിഷ്ണറായ എന്‍.വാസുവായിരിക്കും പുതിയ പ്രസിഡന്റ്. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നെന്നും വിധി പുനപ്പരിശോധിക്കരുതെന്നും ദേവസ്വം ബോര്‍ഡ് ഇന്നലെ സുപ്രീംകോടതിയില്‍ നിലപാട് എടുത്തിരുന്നു. തന്നോട് ആലോചിക്കാതെയാണ് അഭിഭാഷകന്‍ ഇങ്ങിനെയൊരു നിലപാട് സ്വീകരിച്ചതെന്നും ദേവസ്വം കമ്മീഷ്ണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും പത്മകുമാര്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് പുതിയ നടപടിയുണ്ടായത്.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിയത് മുതല്‍ എതിര്‍പ്പുമായി പത്മകുമാര്‍ രംഗത്തെത്തിയിരുന്നു. ദേവസ്വം റിക്രൂട്ട്‌മെന്റ്് ബോര്‍ഡ് ചെയര്‍മാനും മുന്‍ ദേവസ്വം പ്രസിഡന്റുമായിരുന്ന രാജഗോപാലന്‍ നായര്‍ പത്മകുമാറിന് പകരം വരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ എന്‍.എസ്.എസ് സര്‍്ക്കാരുമായി അകലുകയും എസ്.എന്‍.ഡി.പിയും കെ.പി.എംഎസും അടുക്കുകയും ചെയ്തതോടെ പിന്നോക്കക്കാരനായ വാസുവിന് നറുക്ക് വീഴുകയായിരുന്നു.
റിട്ടേഡ് ജഡ്ജിയായ എന്‍.വാസു വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലെ അംഗമായിരുന്ന പി.കെ ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ദേവസ്വം കമ്മിഷണറായിരുന്ന സി.പി.രാമരാജ പ്രേമപ്രസാദിന്റെ കാലാവധി ജനുവരിയില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് കമ്മിഷ്ണറായി വാസുവിനെ നിയമിച്ചത്. മുന്‍ വിജിലന്‍സ് ട്രൈബ്യൂണലായിരുന്ന എന്‍.വാസു 2010-'13 കാലയളവില്‍ ദേവസ്വം കമ്മിഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊട്ടാരക്കര പൂവറ്റൂര്‍ സ്വദേശിയാണ്. പത്മകുമാര്‍ പ്രസിഡന്റായ ശേഷം കമ്മീഷ്ണറായ വാസുവുമായി അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള വാസു അദ്ദേഹവുമായി ആലോചിച്ചാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. ഇത് പത്മകുമാറിനെ ചൊടിപ്പിച്ചിരുന്നു.
സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് റിവ്യൂഹര്‍ജി നല്‍കുമെന്ന് പത്മകുമാര്‍ പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കുകയും അത് മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച് ശാസിച്ചു. തുടര്‍ന്നാണ് നിലപാട് മാറ്റിയത്. യുവതികള്‍ പ്രവേശിക്കുന്നതിനോട് യോജിപ്പില്ലെന്നും തന്റെ വീട്ടിലെ സ്ത്രീകളാരും മലകയറില്ലെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞതും വിവാദമായി. തുടര്‍ച്ചയായി പാര്‍ട്ടിവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെ ബോര്‍ഡ് അംഗം എന്‍.ശങ്കര്‍ ദാസുമായി ആലോചിച്ചാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നത്. അതിനാല്‍ പല ദിവസങ്ങളിലും പത്മകുമാര്‍ സന്നിധാനത്ത് എത്തിയുമില്ല. അതും വിവാദമായിരുന്നു.
https://www.facebook.com/Malayalivartha
























