ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിഭാഷകന്റെ നിലപാട് മാറ്റം അന്വേഷിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ കോടതിയില്‍ ബോര്‍ഡ് അറിയാതെയാണോ നിലപാട് പറഞ്ഞതെന്നും ചെന്നിത്തല ചോദിച്ചു. അതേസമയം ബോര്‍ഡ് നിലപാടാണ് കോടതിയില്‍ അറിയിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ദേവസ്വം കമ്മീഷണര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























