Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണവുമായി ഗുഡ് ഫുഡ് കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാന്‍ അവസരം

07 FEBRUARY 2019 05:56 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ് ഫെബ്രുവരി 15 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രഥമ അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി ഫെബ്രുവരി 16 ന് 11 .30 ന് കനകക്കുന്നിന് സമീപമുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനിയേഴ്‌സ് ഹാളില്‍ വച്ച് ഗുഡ് ഫുഡ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു.

പരമ്പരാഗത വൈദ്യശാസ്ത്രങ്ങളിലെ കാഴ്ചപ്പാടുകളുടെ പിന്‍ബലത്തില്‍ ആരോഗ്യകരമായ ആഹാരത്തിന്റെ ബദല്‍ രൂപപ്പെടുത്തുക എന്നതാണ് ഗുഡ് ഫുഡ് കോണ്‍ക്ലേവ് കൊണ്ടുദ്ദേശിക്കുന്നത്. ചികിത്സകര്‍, കര്‍ഷകര്‍, പാചകം ചെയ്യുന്നവര്‍, കഴിക്കുന്നവര്‍ എന്നിവര്‍ ചേര്‍ന്നാണ് ആഹാര നയം രൂപപ്പെടുത്തേണ്ടത് എന്നതാണ് ഗുഡ് ഫുഡ് കോണ്‍ക്ലേവിന്റെ പ്രഖ്യാപിത ലക്ഷ്യം.

പോഷണ വ്യതിയാനം, അമിതാഹാരം, വികലമായ ആഹാരം എന്നീ സമകാലിക പ്രശ്‌നങ്ങളും അവയ്ക്കുള്ള ആയുഷ് വൈദ്യശാസ്ത്രങ്ങളുടെ പരിഹാര നിര്‍ദ്ദേശങ്ങളും കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും. ഭക്ഷണത്തിന്റെ ഉല്‍പാദനം, സംസ്‌കരണം, വിപണനം വ്യവസായം എന്നിവയെക്കുറിച്ച് ആധികാരികമായി വിശകലനം ചെയ്യുന്ന വേദി കൂടിയായിരിക്കും കോണ്‍ക്ലേവ്.

16 ന് നടക്കുന്ന നല്ല ഭക്ഷണ കോണ്‍ക്ലേവില്‍ ചികിത്സാരംഗത്തെ പ്രഗത്ഭരും ഭക്ഷ്യ സംസ്‌കരണ രംഗത്തെ പ്രമുഖരും യുവ കര്‍ഷക പ്രതിഭകളും പങ്കെടുക്കും. 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ജവഹര്‍ ബാല ഭവന്‍ പരിസരത്ത് ആയുഷ് കുക്കറി ക്ലാസുകള്‍ പൊതുജനങ്ങള്‍ക്കും സാമൂഹ്യ നീതി വകുപ്പ് കുടുംബശ്രീ ചുമതലക്കാര്‍ക്കായും സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷണത്തിലൂടെ ആരോഗ്യം എന്നതിനെ ആസ്പദമാക്കിയാണിത് സംഘടിപ്പിച്ചിട്ടുള്ളത്.

ആയുര്‍വേദം, സിദ്ധ, യുനാനി, പ്രകൃതിചികിത്സ, ഹോമിയോപ്പതി എന്നീ ചികിത്സാ മേഖലകളിലെ നല്ല ഭക്ഷണങ്ങളെ ഇതില്‍ പരിചയപ്പെടുത്തുന്നു.

രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് നൂറ് പാചക കുറിപ്പുകള്‍ അടങ്ങിയ പുസ്തകം ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ളത് ക്ലാസില്‍ പങ്കെടുന്നവര്‍ക്ക് നല്കും. ഫെബ്രുവരി 15 മുതല്‍ 18 വരെ 4 ദിവസം 11.30 മുതല്‍ 5.30 വരെ 4 ക്ലാസുകളാണ് ഉണ്ടായിരിക്കുന്നത്. ഒരു ക്ലാസില്‍ 40 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 9400523425 എന്ന നമ്പരില്‍ മുന്‍കൂട്ടി വാട്ട്‌സ് ആപ്പ് ചെയ്യുകയോ വിളിക്കുകയോ ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends