Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അര്‍ധരാത്രിയിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമണം

07 FEBRUARY 2019 08:12 PM IST
മലയാളി വാര്‍ത്ത

ആലപ്പുഴയിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമണം. പട്ടണത്തിലെ പലയിടങ്ങളിലായി ഇരുപതോളം വാഹനങ്ങള്‍ അക്രമികൾ തകര്‍ത്തുവെന്ന് പോലീസിന് പരാതി ലഭിച്ചു.

സംഭവത്തിനു പിന്നാലെ പിക‌് അപ‌് വാനിലെത്തിയ സംഘം വാഹനങ്ങള്‍ക്കു സമീപം നിര്‍ത്തി കല്ലും ഇരുമ്പു വടിയും ഉപയോഗിച്ച‌് ആക്രമിച്ചു തകര്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അക്രമികളെ പൊലീസ‌് തിരിച്ചറിഞ്ഞിട്ടുണ്ട‌്. നോര്‍ത്ത‌്, സൗത്ത‌് പൊലീസ‌് സ‌്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന മാളികമുക്ക‌്, കറുത്തകാളിപ്പാലം, ആറാട്ടുവഴി, ബാപ്പുവൈദ്യര്‍ ജങ‌്ഷന്‍, വെറ്റക്കാരന്‍ ജങ‌്ഷന്‍, വട്ടയാല്‍, വാടയ‌്ക്കല്‍, കുതിരപ്പന്തി ഭാഗങ്ങളിലാണ‌് വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടത‌്.

അതേസമയം തകര്‍ത്ത വാഹനങ്ങളില്‍ ഭൂരിഭാഗവും കാറുകളാണ‌്. ഓട്ടോറിക്ഷകള്‍, മിനി വാനുകള്‍, ടെംപോ ട്രാവലര്‍ എന്നിവയ‌്ക്കു നേരെയും ആക്രമണമുണ്ടായി. ചില്ലുകള്‍ തകര്‍ത്തതിനു പുറമേ ചില വാഹനങ്ങളുടെ മറ്റു ഭാഗങ്ങള്‍ക്കും കേടു വരുത്തിയിട്ടുണ്ട‌്. സൗത്ത‌് പൊലീസ‌് സ‌്റ്റേഷനില്‍ ഒൻപതും നോര്‍ത്ത‌് സ‌്റ്റേഷനില്‍ എട്ടും വാഹന ഉടമകള്‍ പരാതി നല്‍കിയിട്ടുണ്ട‌്.

ആക്രമണമുണ്ടായ പ്രദേശങ്ങള്‍ ജില്ലാ പൊലീസ‌് മേധാവി കെ എം ടോമി സന്ദര്‍ശിച്ചു. ബുധനാഴ‌്ച അര്‍ധരാത്രിക്കുശേഷം ആലപ്പുഴയിലും പരിസരത്തും മഴ പെയ‌്തിരുന്നു. ഈ സമയത്താണ‌് ചില വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടത‌്. ഈ സമയംകൂടി കണക്കിലെടുത്ത‌് മറ്റിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ‌് പരിശോധിച്ചു. ഇതില്‍നിന്ന‌് അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട‌്. എന്നാല്‍ അക്രമത്തിനു പിന്നിലെ ലക്ഷ്യത്തെക്കുറിച്ച‌് പൊലീസിനും ധാരണയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (5 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (17 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends