ശ്രീനാരായണഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ശ്രീനാരായണഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരു സന്ദേശങ്ങളുടെ പ്രചാരണം, ഗുരുവിൻ്റെ സാഹിത്യകൃതികളുടെ അപഗ്രഥനം, ഹൃദ്യമായ പ്രഭാഷണങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ ആഴത്തിൽ ഉൾക്കൊണ്ട്, ലോകത്തിനു മുന്നിൽ അവതരിപ്പിച്ച പണ്ഡിതനായിരുന്നു മുനി നാരായണ പ്രസാദ്. ലളിതമായ ഭാഷയിൽ ഗഹനമായ തത്ത്വചിന്തകൾ പങ്കുവെക്കാനായി അദ്ദേഹത്തിന് കഴിവ് ഉണ്ടായിരുന്നു.
വാക്കുകളിലും പ്രവൃത്തികളിലും മനുഷ്യസ്നേഹവും സമത്വബോധവും നിറച്ച അദ്ദേഹം, അനേകം മനുഷ്യരുടെ ചിന്തകളെ സ്വാധീനിച്ചു. സമൂഹത്തെ ചിന്തിക്കാൻ പഠിപ്പിച്ച ഒരധ്യാപകനെയാണ് മുനിനാരായണ പ്രസാദിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha























