ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്നത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ഡാറ്റ ശേഖരണ സെൻസസ്...

ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്നത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ഡാറ്റ ശേഖരണ സെൻസസ്. സ്വാതന്ത്ര്യത്തിനുശേഷമുള്ള എട്ടാമത്തെ സെൻസസായ ഇത് സെൻസസ്-2027 എച്ച്.എൽ.ഒ എന്ന ലളിതമായ മൊബൈൽ ആപ് ഉപയോഗിച്ചാണ് നടത്തുന്നത്.
സെൻസസ് മാനേജ്മെൻറ് ആൻഡ് മോണിറ്ററിങ് സിസ്റ്റം (സി.എം.എം.എസ്) പോർട്ടൽ തൽസമയം നിരീക്ഷണത്തിനും പ്രവർത്തന ഏകോപനത്തിനും വിനിയോഗിക്കുന്നതാണ്. ആദ്യമായാണ് സെൻസസിൽ ഡിജിറ്റൽ ഡാറ്റാ ശേഖരണ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്.
രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിന് ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് അടിസ്ഥാനരേഖയായി മാറുന്ന സെൻസസിലേക്ക് കൃത്യവും വ്യക്തവുമായ വിവരങ്ങളാണ് എല്ലാവരും നൽകേണ്ടത്.
https://www.facebook.com/Malayalivartha























