തമിഴ്നാട്ടിലെ കമ്പം കാട്ടുപള്ളിവാസലിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം.. രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിലെ കമ്പം കാട്ടുപള്ളിവാസലിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം. രണ്ട് തൊഴിലാളികൾ മരിച്ചു. സൂര്യ, ദീനദയാലൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ രണ്ടുപേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെ പടക്കനിർമ്മാണശാല തുറന്ന ഉടനെയായിരുന്നു അപകടം സംഭവിച്ചത്. ഷട്ടർ തുറന്നതിന് പിന്നാലെ ശക്തമായ പൊട്ടിത്തെറിയും തുടർന്ന് തീപിടിത്തവുമുണ്ടാകുകയായിരുന്നു. പടക്കനിർമ്മാണശാലയ്ക്കുള്ളിൽ രൂപപ്പെട്ട വിഷവാതകമാകാം പെട്ടെന്നുള്ള സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
https://www.facebook.com/Malayalivartha























