Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ മേധാവിയായി എ.കെ ആന്റണിയുടെ മകന്‍ അനിലിനെ നിയമിച്ചതിനെതിരെ പരസ്യമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളെ വെട്ടി നിരത്തി

12 FEBRUARY 2019 08:44 PM IST
മലയാളി വാര്‍ത്ത

കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ മേധാവിയായി എ.കെ ആന്റണിയുടെ മകന്‍ അനിലിനെ നിയമിച്ചതിനെതിരെ പരസ്യമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളെ വെട്ടിനിരത്തി. അര്‍ഹതയുള്ള പലരെയും ഒഴിവാക്കിയാണ് ആന്റണിയുടെ മകനെ നിയമിച്ചതെന്ന് വ്യാപകപരാതി ഉയര്‍ന്നിരുന്നു. കെ പി സി സി എക്‌സിക്യുട്ടീവ് അംഗം അരുണ്‍ രാജ്, തിരുവനന്തപുരം ജില്ലാ കമ്മറ്റി ഉപാധ്യക്ഷന്‍ കൂടിയായ ജലീല്‍ എന്നിവരെ പട്ടികയില്‍ നിന്നൊഴിവാക്കി. കെ പി സി സിയില്‍ നിന്നയച്ച പട്ടികയില്‍ ഇരുവരേയും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കുകയായിരുന്നെന്നാണ് ആരോപണം. ആന്റണിയുടെ മകനെ നിയമിച്ചതിനെതിരെ പ്രമേയം പാസാക്കിയ കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടിയെ വെട്ടിലാക്കുന്ന നടപടികള്‍ സ്വീകരിക്കരുതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത് ഇന്നലെ വാര്‍ത്താസമ്മേളനം നടത്തി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത് കെ.പി.സി.സി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് വിലയിരുത്തല്‍. സമുദായ സംഘടനയുടെ നോമിനിയെ വച്ചാണ് കമ്മറ്റികള്‍ രൂപീകരിച്ചതെന്നും ആരോപണമുണ്ട്. തിരഞ്ഞെടുപ്പ് കമ്മറ്റി, ഏകോപന, പ്രചരണ കമ്മറ്റികള്‍ എന്നിങ്ങനെ മൂന്ന് കമ്മറ്റികള്‍കള്‍ക്കാണ് കഴിഞ്ഞ ദിവസം എഐസിസി അംഗീകാരം നല്‍കിയത്. പാര്‍ട്ടിയുടെ താഴേ തട്ട് മുതല്‍ പ്രവര്‍ത്തിച്ച് നേതാക്കളായ പലരെയും ഒഴിവാക്കിയാണ് കമ്മിറ്റികള്‍ രൂപീകരിച്ചതെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസിന്റെ മൂന്ന് കമ്മറ്റികളില്‍ ജനറല്‍ സെക്രട്ടറിയായിരുന്ന അരുണ്‍രാജിനെ ഒഴിവാക്കിയപ്പോള്‍ ആറുമാസം മാത്രം ഭാരവാഹിയായിരുന്ന മറ്റൊരാള്‍ പട്ടികയില്‍ ഇടംനേടി. പട്ടികയില്‍ എ ഗ്രൂപ്പിന് വേണ്ടത്ര പ്രാധാന്യമില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. വെട്ടിനിരത്തപ്പെട്ടവര്‍ കൂട്ടത്തോടെ കെ.പി.സി.സി പ്രസിഡന്റിനും രാഹുല്‍ഗാന്ധിക്കും പരാതി നല്‍കിയിട്ടുണ്ട്. തൃശൂരിലും വയനാട്ടിലും അതത് ജില്ലകളിലെ നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് തന്നെ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് മുന്‍വിധികളോടെ ആരും പ്രസ്താവനകള്‍ നടത്തരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

വയനാട് എം.പി എം.ഐ ഷാനവാസ് മരിച്ചതോടെ ആ സീറ്റ് തനിക്ക് വേണമെന്ന ആവശ്യം അദ്ദേഹത്തിന്റെ മകള്‍ ഉന്നയിച്ചു. അതിനെതിരെയും കെ.എസ്.യു രംഗത്തെത്തിയിരുന്നു. എറണാകുളത്ത് കെ.വി തോമസിനെ ഏഴാംതവണ മത്സരിപ്പിക്കരുതെന്നും യുവനേതാക്കളെ ആരെയെങ്കിലും നിര്‍ത്തണമെന്നും മാത്യുകുഴല്‍ നാടന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സിറ്റിംഗ് എം.പിമാരെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ യുവാക്കള്‍ക്ക് സീറ്റ് കിട്ടുമെന്ന് തോന്നുന്നില്ല. സിറ്റിംഗ് എം.എല്‍.എമാരെ മത്സരിപ്പിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ഡീന്‍കുര്യാക്കോസും സി.ആര്‍ മഹേഷും ടി. സിദ്ധിഖ് എന്നിവരില്‍ ആര്‍ക്കെങ്കിലും സീറ്റ് നല്‍കണമെന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസില്‍ ശക്തമാണ്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (2 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (2 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (2 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (3 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (3 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (6 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (8 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (8 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (8 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (8 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (9 hours ago)

Malayali Vartha Recommends