Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിനിമം ബാലന്‍സ് ഇല്ലെന്നുപറഞ്ഞ് പിഴ ഈടാക്കുന്ന ബാങ്കുകളുടെ രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു

12 FEBRUARY 2019 06:39 PM IST
മലയാളി വാര്‍ത്ത

മിനിമം ബാലന്‍സ് ഇല്ലെന്നുപറഞ്ഞ് പിഴ ഈടാക്കുന്ന ബാങ്കുകളുടെ രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. അതേസമയം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ സേവനങ്ങള്‍ക്ക് അമിത ചാര്‍ജ്ജ് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അത് അടിയന്തരമായി പിന്‍വലിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രിയോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പി.ടി തോമസിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിച്ചിട്ടുള്ള ചട്ടങ്ങള്‍ അനുസരിച്ചായതിനാല്‍ നയപരമായ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതികളുണ്ട്. എന്നിരുന്നാലും ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടലിന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ സാധാരണക്കാരുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ബാങ്കുകള്‍ പിഴ ഈടാക്കുന്നുവെന്ന പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാനതല ബാങ്കിംഗ് സമിതിയോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് പ്രകാരം മിനിമം ബാലന്‍സ് നിബന്ധനകള്‍ ഉള്ളവയും ഇല്ലാത്തവയും എന്ന രീതിയില്‍ ബാങ്കുകളില്‍ വിവിധതരം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ നിലനില്‍ക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് പൊതുജനങ്ങള്‍ക്ക് മിനിമം ബാലന്‍സ് നിഷ്‌കര്‍ഷിച്ചിട്ടില്ലാത്തതും തങ്ങള്‍ക്കനുയോജ്യമായതുമായ അക്കൗണ്ടുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയുമെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

മിനിമം ബാലന്‍സ് നിബന്ധനകളില്ലാത്ത അക്കൗണ്ടുകളില്‍ നിന്നും ബാങ്കുകള്‍ മിനിമം ബാലന്‍സ് പിഴ ഈടാക്കിയതായി പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നാണ് സംസ്ഥാനതല ബാങ്കിംഗ് സമിതി അറിയിച്ചത്. മിനിമം ബാലന്‍സിന് താഴെ തുക അക്കൗണ്ടില്‍ ഉണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നറിഞ്ഞിട്ടും അത് കണക്കിലെടുക്കാതെ അക്കൗണ്ടുടമയ്ക്ക് ബാങ്കുകള്‍ പണം നല്‍കുന്ന സ്ഥിതി നിലവിലുണ്ട്. ഇത്തരത്തില്‍ പണം നല്‍കിയത് കൊണ്ട് മിനിമം ബാലന്‍സിനേക്കാള്‍ കുറഞ്ഞ തുക അക്കൗണ്ടിലുണ്ടാകുന്ന സ്ഥിതിവിശേഷവും രൂപപ്പെടുന്നു. ഈ സാഹചര്യം ബാങ്കുകള്‍ തന്നെ സൃഷ്ടിച്ചശേഷം അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന് പറഞ്ഞ് പിഴ ഈടാക്കുന്ന തെറ്റായ സ്ഥിതിയും നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

1969- 70 കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന ശക്തമായ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് ദേശസാല്‍ക്കരണം വഴി ബാങ്കുകള്‍ക്ക് മാനവിക കാഴ്ചപ്പാട് സൃഷ്ടിക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ തയ്യാറായി. ഈ നടപടികള്‍ കുറഞ്ഞ പലിശയിലുള്ള കാര്‍ഷിക വായ്പകളും ഐ.ആര്‍.ഡി.പി പോലുള്ള പദ്ധതികളും ഒരു പരിധിവരെ ചെറുകിട കര്‍ഷകരെയും സമൂഹത്തില്‍ താഴെ തട്ടിലുള്ളവരെയും സഹായിച്ചിരുന്നു. എന്നാല്‍ 1990കള്‍ മുതല്‍ ആഗോളവത്കരണ കാഴ്ചപ്പാടുകള്‍ വിവിധ മേഖലകളില്‍ സ്വാധീനം ചെലുത്തി. അതിന്റെ ഭാഗമായി ബാങ്കിംഗ് മേഖലയിലുള്‍പ്പെടെ ഘടനാപരമായ പല മാറ്റങ്ങളും ഉണ്ടായി. ഇത് ജനകീയ താത്പര്യങ്ങളെ ഹനിക്കപ്പെടുന്ന സ്ഥിതി രൂപപ്പെടുത്തുകയും ചെയ്തു. പലവിധത്തിലാണ് ഇത് ജനങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (2 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (2 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (2 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (3 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (3 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (6 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (8 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (8 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (8 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (8 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (9 hours ago)

Malayali Vartha Recommends