Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയ മഞ്ജുവിന്റെ ഭാവി ഇനി സർക്കാരിന്റെ കയ്യിൽ

12 FEBRUARY 2019 08:00 PM IST
മലയാളി വാര്‍ത്ത

വനിതാ മതിലിന്റെ പേരിൽ സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയ നടി മഞ്ജുവാര്യരുടെ ഭാവി അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പോക്കറ്റിലായി. പാവപ്പെട്ടവരിൽ പാവപ്പെട്ടരും നിർദ്ധനരും നിരക്ഷരരുമായ ആദിവാസികളെ നടി മഞ്ജുവാര്യർ പറ്റിച്ച പശ്ചാത്തലത്തിലാണ് സർക്കാരിന് മുന്നിൽ നടി സഹായത്തിനായി കേഴുന്നത്.

പ്രമുഖ നടനെ കേസിൽ കുരുക്കിയെന്ന് ആരോപണം നേരിടുന്ന മഞ്ജു വാര്യർക്ക് ലഭിച്ച പുതിയ ക്വട്ടേഷൻ കുറച്ച് കടുപ്പമേറിയത് തന്നെയാണ്. സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ മഞ്ജുവിന്റെ വീട്ടിന് മുന്നിൽ സമരത്തിനു ഒരുങ്ങുകയാണ് ആദിവാസികൾ. അഭയകേസിലൂടെ ശ്രദ്ധേയനായ ജോമോൻ പുത്തൻ പുരയ്ക്കലാണ് സമരം നയിക്കുന്നത്. അതിന് പിന്നിൽ ചില താത്പര്യങ്ങൾ ഉണ്ടെന്നാണ് ആക്ഷേപം.

പനമരം കോളനിയിലെ ആദിവാസികളാണ് മഞ്ജുവിന്റെ വീട്ടിനു മുന്നിൽ സമരത്തിന് ഒരുങ്ങുന്നത്. 2017 ൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് മഞ്ജുവിന്റെ വീട്ടിലേക്ക് സമരം എന്ന ഭീഷണി ഉയർന്നിരിക്കുന്നത്. ആദിവാസി കോളനിയിൽ വീട് നിർമ്മിച്ച് നൽകാൻ മഞ്ജു വാര്യർ ഫണ്ടേഷൻ തീരുമാനിച്ചു. ആദിവാസികൾക്കിടയിൽ നിലനിൽക്കുന്ന വിവിധ തരം പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് ഫൗണ്ടേഷൻ ആദ്യം ആദിവാസി മേഖലയിൽ സർവേ നടത്തിയത്. സർവേയിൽ ആദിവാസി മേഖലയിലുള്ളവർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം വീടില്ലാത്തതാണെന്ന് കണ്ടെത്തി. എങ്കിൽ ഫൗണ്ടേഷൻ തന്നെ വീട് നിർമ്മിച്ച് നൽകാമെന്ന് മഞ്ജുവാര്യർ സമ്മതിച്ചു. പറയുന്നത് സിനിമാതാരമായതു കൊണ്ട് പാവപ്പെട്ട ആദിവാസികൾ വിശ്വസിച്ചു. ആദിവാസികളെയാകുമ്പോൾ പറ്റിക്കാൻ എളുപ്പമാണല്ലോ.

എന്നാൽ ആദിവാസികൾക്ക് വീട് നിർമ്മിച്ച് നൽകാമെന്ന് താനൊരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മഞ്ജുവാര്യർ പറഞ്ഞു. ആദിവാസികളുടെ വിഷമതകൾ പഠിക്കുക മാത്രമായിരുന്നു ലക്ഷ്യം. നിയമം അനുകൂലമല്ലാത്തതിനാൽ സഹായ പദ്ധതികൾ ഉപേക്ഷിച്ചെന്ന് പറഞ്ഞ് മഞ്ജു കൈമലർത്തി. സർക്കാരും തങ്ങളുടെ പദ്ധതിക്ക് തടസം നിന്നു എന്നാണ് മഞ്ജുവിന്റെ പരാതി. അതേസമയം വീട് വച്ച് നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നോ എന്ന ചോദ്യത്തിന് മഞ്ജു മറുപടി പറഞ്ഞില്ല. 2017 ൽ നടന്ന സംഭവം 2019 ൽ വിവാദമാക്കിയതിന് പിന്നിൽ നിക്ഷിപ്ത താത്പര്യം ഉണ്ടെന്നാണ് മഞ്ജുവിന്റെ അഭിപ്രായം. പിന്നിൽ സി പി എം ആണോ എന്ന ചോദ്യത്തിന് മഞ്ജു ചിരിച്ചു കളഞ്ഞു. ആദിവാസികളെ തെററിദ്‌ധരിപ്പിച്ചെന്നാണ് താരത്തിന്റെ അഭിപ്രായം. അങ്ങനെയാണ് താരം മന്ത്രി ബാലനെ കണ്ടത്.

എന്നാൽ മഞ്ജുവാര്യരെ ശ്രദ്ധിച്ച് സഹായിച്ചാൽ മതിയെന്നാണ് സി പി എമ്മിന്റെ തീരുമാനം. അവർ സ്വയം കുഴിച്ച കുഴിയിലാണ് വീണത്. അതിൽ നിന്ന് കര കയറാൻ സഹായിക്കേണ്ട കാര്യം പാർട്ടിക്കില്ലെന്ന് ഉയർന്ന പാർട്ടി നേതാക്കൾ പറയുന്നു. എന്നാൽ മന്ത്രി ബാലൻ താരത്തെ സർവാത്മനാ സഹായിക്കാനുള്ള മൂഡിലാണ്. എന്നാൽ താൻ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് കോടിയേരിയുമായി കൂടിയാലോചിക്കുമെന്നാണ് ബാലൻ ഔദ്യോഗികമായി പറയുന്നത്. അതിനിടെ മഞ്ജു മന്ത്രി ബാലനുമായി കൂടികാഴ്ച നടത്തി.

ആദിവാസി ക്ഷേമത്തിനുള്ള പദ്ധതികളിൽ സർക്കാരുമായി സഹകരിക്കാമെന്ന് മഞ്ജു മന്ത്രി എ കെ ബാലനെ അറിയിച്ചു. എന്നാൽ മഞ്ജു വാര്യരുടെ പദ്ധതികളിൽ പ്രതീക്ഷയർപ്പിച്ച് സർക്കാർ ഒരിക്കലും മുന്നോട്ട് പോകില്ലെന്ന് മന്ത്രി ബാലൻ അറിയിച്ചു. ഇപ്പോൾ ബാലന്റെ കോർട്ടിലാണ് മഞ്ജുവിന്റെ പന്ത്. മന്ത്രി ബാലന് പന്ത് എങ്ങോട്ട് വേണമെങ്കിലും എറിയാനുള്ള സ്വാതന്ത്ര്യമുണ്ട്. സി പി എമ്മിനെ സംബന്ധിച്ചടത്തോളം വനിതാ മതിലിൽ നിന്നുള്ള കാലുമാറ്റം വലിയ തിരിച്ചടിച്ചായിരുന്നു.ആദ്യം മതിലിൽ സഹകരിക്കുമെന്ന് പറഞ്ഞ മഞ്ജുപിന്നീട് അതിൽ നിന്നും പിൻമാറുകയായിരുന്നു. അന്നേ പാർട്ടി ഒരു പണി നൽകാൻ കാത്തിരിക്കുകയായിരുന്നു.

തെരഞ്ഞടുപ്പ് അടുത്തതോടെ മഞ്ജു സ്ഥാനാർത്ഥിയാകുമെന്നും പ്രചരണമുണ്ടായിരുന്നു. എന്നാൽ അക്കാര്യം താരം നിഷേധിച്ചു. ആദ്യം വലതു മുന്നണിയിലും പിന്നീട് ഇടത് മുന്നണിയിലും താരത്തിന്റെ പേര് പറഞ്ഞു കേട്ടിരുന്നു. ഏതായാലും ഇടതു മുന്നണിയുമായി താരത്തിന് ഒരു ബന്ധവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (2 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (2 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (2 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (3 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (3 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (6 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (8 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (8 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (8 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (8 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (9 hours ago)

Malayali Vartha Recommends