Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷുക്കൂര്‍ കേസില്‍ കേസ് സി ബി ഐ ക്കു വിട്ട കമാല്‍ പാഷയുടെ പരസ്യ പ്രതികരണത്തെ വലിച്ചു കീറി സി പി എം അനുകൂല ചിന്തകര്‍

13 FEBRUARY 2019 09:47 AM IST
മലയാളി വാര്‍ത്ത

ഷുക്കൂര്‍ കേസില്‍ കേസ് സി ബി ഐ ക്കു വിട്ട കമാല്‍ പാഷയുടെ പരസ്യ പ്രതികരണത്തെ വലിച്ചു കീറി സി പി എം അനുകൂല ചിന്തകര്‍.
ഷുക്കൂര്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം സംബന്ധിച്ച് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ ചാനല്‍ചര്‍ച്ചയില്‍ പ്രകടിപ്പിച്ച അഭിപ്രായം കേസ് സിബിഐക്ക് വിടാനുള്ള തീരുമാനത്തിലെ നിഷ്പക്ഷതയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതാണെന്ന് അഭിഭാഷകര്‍. ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ന്യായാധിപനാണ് കെമാല്‍ പാഷ. കേസ് കേരള പോലീസ് അന്വേഷിച്ചാല്‍ സത്യം തെളിയുമോ എന്ന് സംശയിച്ചിരുന്നു അതുകൊണ്ടാണ് സി ബി ഐ ക്കു വിട്ടതെന്ന പ്രതികരണം നിയമവിരുദ്ധമാണെന്നും പരമോന്നത നീതിപീഠം പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകര്‍ രംഗത്തെത്തി.

ഔചിത്യത്തിന്റെയും നിയമത്തിന്റെയും പ്രശ്‌നങ്ങള്‍ ജസ്റ്റിസ് കെമാല്‍ പാഷയുടെ പ്രതികരണത്തിലുണ്ടെന്ന് നിയമജ്ഞനും മുന്‍ എംപിയുമായ അഡ്വ. സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. സ്വന്തം വിധിയെ ഒരു ന്യായാധിപനും ന്യായീകരിക്കാന്‍ നടക്കാറില്ല. വിധിയില്‍ എന്താണോ, അതുതന്നെയാണ് അഭിപ്രായം. സര്‍വീസിലിരിക്കുമ്പോഴും വിരമിച്ചശേഷവും വിധി വ്യാഖ്യാനിക്കേണ്ടത് ഉത്തരവിട്ട ആളുടെ ചുമതലയല്ല. വിധിയെഴുതിയാല്‍ ന്യായാധിപന്‍ അതിനെക്കുറിച്ച് മറക്കണം. വീണ്ടും വീണ്ടും പറഞ്ഞുകൊണ്ട് നടക്കുന്നത് സംശയം ജനിപ്പിക്കും. കെമാല്‍ പാഷയുടെ വിധിക്കെതിരായ റിവിഷന്‍ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ഇക്കാര്യത്തില്‍ അദ്ദേഹം പ്രതികരിക്കുന്നത് നിയമവിരുദ്ധമാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ അഭിഭാഷകര്‍ ചര്‍ച്ചനടത്തുന്നത് കോടതിയലക്ഷ്യമാണെന്ന് ചീഫ് ജസ്റ്റിസ്തന്നെ വ്യക്തമാക്കിയതാണ്. കെമാല്‍ പാഷ ഷുക്കൂര്‍ കേസില്‍ പ്രകടിപ്പിച്ച അഭിപ്രായം സുപ്രീംകോടതി പരിശോധിക്കണമെന്നും അഡ്വ. സെബാസ്റ്റിയന്‍ പോള്‍ ആവശ്യപ്പെട്ടു.

പ്രതികളെ സംശയത്തിന്റെ നിഴലിലാക്കാനും പരാതിക്കാര്‍ക്ക് ഊര്‍ജം പകരാനും അനാവശ്യ അങ്കലാപ്പ് സൃഷ്ടിക്കാനും മാത്രമേ ജസിസ്റ്റ് കെമാല്‍ പാഷയുടെ പ്രതികരണം ഇടയാക്കുകയുള്ളൂവെന്ന് പ്രതികളുടെ അഭിഭാഷകന്‍ കെ വിശ്വന്‍ അഭിപ്രായപ്പെട്ടു. നിഷ്പക്ഷവും സ്വതന്ത്രവും സത്യസന്ധവുമായ നീതിനിര്‍വഹണത്തിലുള്ള ഇടപെടലാണിത്. കേരള ഹൈക്കോടതിയുടെ ഔന്നത്യവും അന്തസ്സും കളഞ്ഞുകുളിക്കുന്ന നടപടിയാണിത്. താല്‍പര്യമുണ്ടെങ്കില്‍ കെമാല്‍ പാഷ മുസ്ലിംലീഗിന്റെ വക്കാലത്ത് ഏറ്റെടുത്ത് കോടതിയില്‍വരണമെന്നും അഡ്വ. വിശ്വന്‍ പറഞ്ഞു.

നീതിനിര്‍വഹണത്തിലുള്ള പരസ്യമായ ഇടപെടലാണ് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയുടെ പ്രതികരണമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ മെമ്പര്‍ അഡ്വ. പാരിപ്പള്ളി രവീന്ദ്രന്‍ പറഞ്ഞു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയെന്ന നിലയില്‍ കെമാല്‍ പാഷ ഒരിക്കലും അഭിപ്രായം പ്രകടിപ്പിക്കരുതായിരുന്നു. പ്രത്യേകിച്ച് ഇദ്ദേഹം പുറപ്പെടുവിച്ച വിധിക്കെതിരായ റിവിഷന്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍. സുപ്രീംകോടതി ജഡ്ജിമാരെയടക്കം സ്വാധീനിക്കാന്‍ ഇടയാക്കുമെന്നും അഡ്വ. പാരിപ്പള്ളി രവീന്ദ്രന്‍ പറഞ്ഞു.

സര്‍വിസിലിരിക്കെ പല വിധികളും നടത്തി വിവാദമുണ്ടാക്കിയ ആളാണ് കമാല്‍ പാഷ. കോടതിയിലെ പല കമന്റുകളും കയ്യടികള്‍ക്കും മാധ്യമ വാര്‍ത്തകള്‍ക്കും വേണ്ടിയാണെന്ന് അന്നേ ആരോപണവുമുണ്ടായിരുന്നു.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (9 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends