Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാരിന്റെ നിലപാട് ഇന്ന്... പത്മനാഭ സ്വാമി ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇന്ന് നിലപാടറിയിക്കും; ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിക്കുമോ?

13 FEBRUARY 2019 10:00 AM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതിനിടയ്ക്ക് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കും. ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സര്‍ക്കാര്‍ ഇന്നലെ ആവശ്യപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ വാദം.

സര്‍ക്കാര്‍ എന്തെങ്കിലും പുതിയ മാതൃക മുന്നോട്ട് വയ്ക്കുമോ എന്നത് ശ്രദ്ധേയമാകും. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഭരണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ട്രസ്റ്റി രാമ വര്‍മ്മ ഇന്നലെ പുതിയ ശുപാര്‍ശ കോടതിക്ക് കൈമാറിയിരുന്നു. രാജ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ അറിവോടെയല്ല ശുപാര്‍ശ കോടതിക്ക് കൈമാറിയത് എന്നാണ് സൂചന.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമായിരുന്നു 2011 ജനുവരി 31ലെ ഹൈക്കോടതി വിധി.

അതേസമയം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്തെന്ന് തിരുവിതാംകൂര്‍ മുന്‍ രാജകുടുംബം വ്യക്തമാക്കിയിരുന്നു. സ്വകാര്യ ക്ഷേത്രമെന്ന മുന്‍നിലപാട് തിരുത്തി കൊണ്ടാണ് ക്ഷേത്രം പൊതുസ്വത്തെന്ന തിരുവിതാംകൂര്‍ കുടുംബത്തിന്റെ സുപ്രീം കോടതിയിലെ നിലപാട് മാറ്റം. ക്ഷേത്രത്തിന്റെ ആസ്തി രാജുകുടുംബത്തിന്റെ സ്വത്തല്ലെന്നും ക്ഷേത്ര സമ്പത്ത് വിഗ്രഹത്തിന്റേതാണെന്നുമാണ് മുന്‍രാജകുടുംബത്തിന്റെ പുതിയ നിലപാട്.

ക്ഷേത്രത്തിന്റെ ആസ്തി തിരുവിതാംകൂര്‍ കുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ലെന്നും എന്നാല്‍ ക്ഷേത്രഭരണത്തിന് രാജുകുടുംബത്തിന് അവകാശം വേണമെന്നുമാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആവശ്യം. നേരത്തെ ക്ഷേത്രം സ്വകാര്യ സ്വത്താണെന്നാണ് ഹൈക്കോടതിയില്‍ മുന്‍ രാജകുടുംബം നിലപാട് സ്വീകരിച്ചിരുന്നത്.

എന്നാല്‍ സുപ്രീംകോടതിയിലെത്തിയപ്പോള്‍ പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന് രാജകുടുംബം പറഞ്ഞു. ക്ഷേത്ര സ്വത്തില്‍ അവകാശം ഇല്ലെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്രക്കേസില്‍ സുപ്രീംകോടതി വാദം ഇന്നും തുടരും.

ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബഞ്ചാണ് പത്മനാഭ സ്വാമി ക്ഷേത്ര കേസ് പരിഗണിക്കുന്നത്.

തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്ര ഭരണത്തിനായി അഞ്ച് അംഗ ഭരണസമിതി വേണമെന്ന് മുന്‍ രാജകുടുംബാംഗവും ക്ഷേത്രം ട്രസ്റ്റിയുമായ രാമവര്‍മ്മ. നിര്‍ദ്ദേശം കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ച് മുമ്പാകെ വെച്ചിരുന്നു. കേരളാ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ അദ്ധ്യക്ഷതയിലായിരിക്കണം ഭരണസമിതി, അദ്ധ്യക്ഷനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിന് നോമിനേറ്റ് ചെയ്യാം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്.

ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം തിരുവതാംകൂര്‍ മുന്‍രാജകുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. കോടതിക്ക് കൈമാറിയ ശുപാര്‍ശയിലെ പ്രസക്ത ഭാഗങ്ങള്‍ ഇതാണ്.

ഭരണസമിതിയിലെ ഒരു അംഗത്തിനെ ക്ഷേത്രം ട്രസ്റ്റിക്ക് നോമിനേറ്റ് ചെയ്യാം.
കേരള സര്‍ക്കാരിനും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനും ഓരോ അംഗങ്ങളെ വീതം നോമിനേറ്റ് ചെയ്യാം. അഞ്ചാമത്തെ അംഗം പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യതന്ത്രി ആയിരിക്കണം.

അഞ്ച് ഭരണസമിതിയംഗങ്ങളും ഹിന്ദുമതവിശ്വാസികള്‍ ആയിരിക്കണം.
ക്ഷേത്രനവീകരണം, തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കല്‍ എന്നിവയുള്‍പ്പെടെ ക്ഷേത്രത്തിന്റെ ദൈനംദിന ഭരണം സംബന്ധിച്ച കാര്യങ്ങളില്‍ ഭരണസമിതി തീരുമാനമെടുക്കും. വിശ്വാസം, ആചാരം എന്നവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണസമിതി തന്ത്രിക്ക് വിടണം. തുടങ്ങിയവയാണ് കോടതിക്ക് കൈമാറിയ ശുപാര്‍ശയിലെ പ്രസക്ത ഭാഗങ്ങള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (9 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends