Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാങ്ക് ജീവനക്കാര്‍ പണിമുടക്കിയതിനെ തുടർന്ന്കാർഷികവായ്പയെടുത്ത 7000കർഷകർക്ക് സബ്സിഡി നഷ്ടമായി; ദുരിതത്തിലായി കർഷകർ

13 FEBRUARY 2019 10:07 AM IST
മലയാളി വാര്‍ത്ത

കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാർ പണിമുടക്കിയതിനാൽ കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്ന കര്‍ഷകര്‍ക്ക് സബ്‌സിഡി നഷ്ടമായെന്ന് റിപ്പോര്‍ട്ട്. 2018 ഡിസംബര്‍ 17 മുതല്‍ 26 വരെയുള്ള കാലയളവിലാണ് കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാർ പണിമുടക്കിയത്. ബാങ്കിന്റെ വിവിധ ശാഖകളില്‍ നിന്ന് വായ്പയെടുത്ത 7000 പേര്‍ക്ക് നബാര്‍ഡ് നല്‍കുന്ന മൂന്ന് ശതമാനം പലിശ നഷ്ടമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒരുലക്ഷത്തിന് ഏഴുശതമാണ് നബാര്‍ഡ് പലിശയായി കര്‍ഷകരില്‍ നിന്ന് ഈടാക്കുന്നത്. വായ്പ യഥാസമയം തിരിച്ചടച്ചാല്‍ മൂന്നുശതമാനം പലിശ സബ്‌സിഡിയായി തിരിച്ചുനല്‍കും. ഇതാണ് കര്‍ഷകര്‍ക്ക് നഷ്ടമാകുന്നത്. മൊത്തം 41.70 കോടി രൂപയാണ് പണിമുടക്ക് കാലത്ത് കർഷകർക്ക് ബാങ്കുകളിൽ തിരിച്ചടയ്ക്കാനാവാതിരുന്നത്.

ഇത്രയും തുകയുടെ മൂന്നുശതമാനമായ ഏകദേശം 1.25 കോടി രൂപയാണ് സബ്സിഡി ഇനത്തിൽ കർഷകർക്ക് കിട്ടാതെപോയത്. സമയംതെറ്റി വായ്പ തിരിച്ചടച്ചെങ്കിലും നബാർഡ് പലിശ സബ്സിഡി നൽകാൻ തയ്യാറല്ല. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും തൊഴിലില്ലായ്മയും കാരണം പ്രയാസം നേരിടുന്നവര്‍ക്ക് സബ്‌സിഡി ഇന്‍സന്റീവ് ലഭിക്കാത്തത് വലിയ തിരിച്ചടിയായി.

പണിമുടക്കിന് ശേഷം നാലുദിവസംവരെ സബ്‌സിഡിയോടെ വായ്പ തിരിച്ചടയ്ക്കാന്‍ അനുമതി നല്‍കിയിരുന്നതായി ഗ്രാമീണ്‍ബാങ്ക് അധികൃതര്‍ പറയുന്നുണ്ടെങ്കിലും നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്.

വായ്പ തിരിച്ചടയ്‌ക്കേണ്ടതിന്റെ സമയപരിധി കഴിഞ്ഞതിനാല്‍ ഇനി പുനഃപരിശോധിക്കാനാവില്ല. പണിമുടക്ക് ആരംഭിക്കുന്നതിനുമുന്‍പ് തന്നെ വായ്പ തിരിച്ചടയ്‌ക്കേണ്ട കാര്യം ബാങ്ക് ജീവനക്കാര്‍ ഉപഭോക്താക്കളെ അറിയിച്ചിരുന്നുവെന്നും ഒട്ടേറെ പേര്‍ അങ്ങനെ തിരിച്ചടവ് നടത്തി സബ്‌സിഡി കൈപ്പറ്റിയിട്ടുണ്ടെന്നും കേരള ഗ്രാമീണ്‍ബാങ്ക് ജനറല്‍മാനേജര്‍ എസ്. പവിത്രന്‍ പറഞ്ഞു.

ജീവനക്കാർ പണിമുടക്കുമെന്ന കാര്യം ബാങ്ക് മാനേജ്മെന്റിനെയും ഉപഭോക്താക്കളെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നുമാണ് ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ യുണിയന്‍ ഭാരവാഹികള്‍ പറയുന്നത്.

പണിമുടക്ക് ആരംഭിക്കുന്ന ഡിസംബർ 17-ന് മുൻപ് വായ്പ പുതുക്കണമെന്ന് ഉപഭോക്താക്കൾക്ക് എല്ലാ ശാഖകളിൽനിന്നും നോട്ടീസ് നൽകി. എല്ലാ ശാഖകളിലും പണിമുടക്ക് പോസ്റ്ററും പതിച്ചു. യൂണിയനിൽ അംഗങ്ങളായ മാനേജർമാർ കർഷകരെ ഫോണിൽ വിളിച്ച് വായ്പ പുതുക്കേണ്ടത് മുൻകൂട്ടി അറിയിച്ചു.

അതുകൊണ്ടുതന്നെ പണിമുടക്കിയവരെ ഇതിന് കുറ്റപ്പെടുത്താനാവില്ല. അതേസമയം, പണിമുടക്കിൽ പങ്കെടുക്കാതിരുന്ന സംഘടനയിൽപ്പെട്ടവർ ഇത്തരം മുൻകരുതൽ എടുത്തില്ല. ബാങ്ക് തുറന്നുപ്രവർത്തിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാവാം അവർ മുൻകരുതൽ സ്വീകരിക്കാതിരുന്നത്.

ഇവരുടെ ശാഖകളിലാണ് കർഷകർക്ക് സബ്സിഡി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായത്. അതുകൊണ്ട് തന്നെ 7000 പേര്‍ക്ക് സബ്‌സിഡി നഷ്ടപ്പെട്ടുവെന്ന കണക്ക് ശരിയല്ലെന്നും അവര്‍ പറയുന്നു.

സംഭവം ഇതുവരെ കേരള ഗ്രാമീണ്‍ബാങ്ക് നബാര്‍ഡിനെ അറിയിച്ചിട്ടില്ല. പണിമുടക്കുകാരണം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യം ബാങ്ക് അറിയിച്ചാല്‍ ഇക്കാര്യം പ്രത്യേകമായി കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് നബാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (9 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends