Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊതു തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേന്ദ്ര സർക്കാരിനെ തിരിഞ്ഞുകൊത്തി സാമൂഹ്യമാധ്യമങ്ങൾ; മോദി വിരുദ്ധ കാമ്പയിനുകള്‍ക്ക് പിന്നാലെ ഇരുട്ടടിയാകുന്ന സര്‍വേ ഫലങ്ങള്‍

13 FEBRUARY 2019 09:47 AM IST
മലയാളി വാര്‍ത്ത

2014 -ൽ എൻ ഡി എ സർക്കാർ അധികാരത്തിൽ എത്തിയതിന് പ്രധാന പങ്ക് വഹിച്ച സാമൂഹ്യമാധ്യമങ്ങൾ അഞ്ച് വർഷ കാലാവധി പൂർത്തിയാകുന്ന കേന്ദ്ര സർക്കാരിനെതിരെ തിരിഞ്ഞു കൊത്തുന്നു .

അധികാരത്തിലെത്തുന്നതിന് മുന്നോടിയായി അഴിമതി ആരോപണങ്ങളില്‍ നിറഞ്ഞ യുപിഎ സര്‍ക്കാരിനെതിരെ യുവാക്കളെ തിരിക്കാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ മോദിയും ബിജെപിയും നല്ലോണം ഉപയോഗിച്ചിരുന്നു. അങ്ങനെയുള്ള പ്രധാന പ്രചാരണ ഭാഗങ്ങളിലൊന്നായ സാമൂഹ്യ മാധ്യമമാണ് ഇപ്പോൾ കൊത്തിയിരിക്കുന്നത്.

പൊതു തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്വിറ്ററില്‍ ഇപ്പോള്‍ നടക്കുന്നത് മോദി വിരുദ്ധ, ബിജെപി വിരുദ്ധ കാമ്പയിനുകളാണ്.എല്ലാ ദിവസവും ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആകുന്നത് ബിജെപി വിരുദ്ധ ഹാഷ്ടാഗുകളാണ്. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ തന്നെ ഇപ്പോൾ ട്വിറ്ററിനോട് വിശദീകരണം തേടുകയാണ്.

കേരള സന്ദര്‍ശനത്തിനായി മോദിയെത്തിയപ്പോൾ പോമോനേ മോദി എന്ന പേരില്‍ ആയിരുന്നു ഹാഷ് ടാഗുകളെങ്കില്‍ ഇതേ ട്രെന്‍ഡ് പിന്നീട് തമിഴ്‌നാട്, ആന്ധ്രാ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയിലും തുടര്‍ന്നു.അതേസമയം, ട്വിറ്ററിനെതിരെ പ്രതിഷേധിക്കുക എന്ന ഹാഷ്ടാഗുകള്‍ ബിജെപിയും ഉയര്‍ത്തുന്നുണ്ടെങ്കിലും അവയൊന്നും എതിര്‍ ശബ്ദത്തിനു മേല്‍ ഉയരുന്നില്ല. .

എന്നാല്‍ ഇതിനേക്കാള്‍ വലുതായി തെരഞ്ഞെടുപ്പിന് മുന്നേ നടക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പുകളാണ് ബിജെപിയെ ഇപ്പോള്‍ കുരുക്കുന്നത്. ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ നടത്തുന്ന പോളുകള്‍ക്ക് വിശ്വാസ്യത കുറവാണെങ്കിലും ബിജെപി അനുകൂല നിലപാട് പുലര്‍ത്തിയിരുന്നവര്‍ നടത്തിയ സര്‍വേകളുടെ ഫലങ്ങളും പാര്‍ട്ടിക്കും മോദിക്കും തിരിച്ചടിയാകുകയാണ്.

ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്ന സംവിധായകന്‍ വിവേക് അഗ്നിഹോത്രി നടത്തിയ സര്‍വേയിലാണ് ആദ്യം തിരിച്ചടി നേരിട്ടത്. നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധിയെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ ശ്രമിച്ച് അഗ്നിഹോത്രിക്ക് ലഭിച്ച് മറുപടി രാഹുലിന് അനുകൂലമായിരുന്നു.

ഇതിനുപുറമേ , ടൈംസ് നൗ, റിപ്പബ്ലിക് ടിവി എന്നീ ബിജെപി അനുകൂല ചാനലുകള്‍ നടത്തിയ സര്‍വേകളും ബിജെപിക്ക് തിരിച്ചടിയായികേന്ദ്ര സർക്കാരിനെ എതിര്‍ക്കുന്നു എന്നത് മാത്രമല്ല, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് വലിയ തോതിലുള്ള പിന്തുണ ലഭിക്കുന്നതും ബിജെപി ഐടി സെല്ലില്‍ വെല്ലുവിളി ഉയർത്തുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (9 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends