സിസ്റ്റര്‍ അഭയ കൊലക്കേസ് പരിഗണിക്കുന്നത് സി.ബി.ഐ കോടതി അടുത്ത മാസം 25ലേക്ക് മാറ്റി

സിസ്റ്റര്‍ അഭയ കൊലക്കേസ് പരിഗണിക്കുന്നത് സി.ബിഐ കോടതി അടുത്ത മാസം 25ലേക്ക് മാറ്റി. കേസ് നടപടികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് കേസ് നടപടികള്‍ മാറ്റിയത്. സി.ബി.ഐ കോടതി കുറ്റമുക്തനാക്കിയ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെതിരെ ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്‌തെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
2018 മാര്‍ച്ച് ഏഴിനാണ് സി.ബി.ഐ കോടതി രണ്ടാം പ്രതിയെ കുറ്റമുക്തനാക്കിയത്. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി നാസറാണ് കേസ് പരിഗണിക്കുന്നത്. ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി, െ്രെകംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി. മൈക്കിള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 1992 മാര്‍ച്ച് 27ന് കോട്ടയത്ത് പയസ് ടെന്‍ത് കോണ്‍വ?െന്റിലെ കിണറ്റിലാണ് ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കെണ്ടത്തിയത്.
https://www.facebook.com/Malayalivartha
























