Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരഞ്ഞെടുപ്പിൽ സ്വന്തം നാട്ടുകാരെ മതി; ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ നേതാക്കളെതന്നെ പത്തനംതിട്ടയിൽ മൽസരിപ്പിക്കണമെന്ന ആവശ്യവുമായി ജില്ലാ കോൺഗ്രസ് നേതൃത്വം

13 FEBRUARY 2019 02:20 PM IST
മലയാളി വാര്‍ത്ത

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ നേതാക്കളെതന്നെ പത്തനംതിട്ടയിൽ മൽസരിപ്പിക്കണമെന്ന ആവശ്യവുമായി ജില്ലാ കോൺഗ്രസ് നേതൃത്വം. ജില്ലയിൽനിന്നുള്ള യോഗ്യരായ സ്ഥാനാർഥികളുടെ പട്ടിക തയാറാക്കി കേന്ദ്രനേതൃത്വത്തിന് സമർപ്പിക്കാൻ ഡി.സി.സി യോഗം തീരുമാനിച്ചു. ആന്റോ ആൻറണി എം.പിയുടെ സ്ഥാനാർഥിത്വത്തിനെതിരെ കോൺഗ്രസിനുള്ളിൽ കരുനീക്കങ്ങൾ നടക്കുന്നുവെന്ന സൂചനകൾക്കിടയിലാണ് ഡി.സി.സിയുടെ പുതിയ തീരുമാനം.

സിറ്റിംഗ് എം പി ആന്റോ ആന്റണി വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണങ്ങൾക്കിടെയാണ് പത്തനംതിട്ട ഡിസിസിയുടെ നീക്കം. ജില്ലയ്ക്ക് പുറത്തുനിന്നുള്ളയാളെ മൂന്നാംതവണയും പരിഗണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഡിസിസി നേതൃത്വത്തിന്റെ നിലപാട്. ഡിസിസി അധ്യക്ഷന്‍ ബാബു ജോർജ്, മുന്‍ ഡിസിസി അധ്യക്ഷന്‍ പി മോഹന്‍രാജ് എന്നിവര്‍ ഒരേ സ്വരത്തിൽ ആന്റോ ആന്റണിക്കെതിരെ രംഗത്തെത്തി.

പത്തനംതിട്ട ജില്ലയിൽനിന്നുള്ള നേതാക്കൻമാരെ തിരഞ്ഞെടുപ്പുകളിൽ അവഗണിക്കണിക്കുന്നുവെന്ന ആക്ഷേപം ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശക്തമാണ്. പുതിയ ആളുകൾക്ക് അവസരം നൽകണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമാണ്. ജില്ലയിൽനിന്നുള്ള ചില നേതാക്കൾ അവസരത്തിനായി കോൺഗ്രസ് കേന്ദ്രനേതൃത്വത്തെ സമീപിച്ചതായാണ് സൂചന. ഇതിൻറെ അടിസ്ഥാനത്തിലാണ് യോഗ്യതയുള്ള മൂന്നുപേരുടെ ലിസ്റ്റ് തയാറാക്കാൻ തീരുമാനിച്ചത്.

രണ്ടും അതിലേറെയും തവണ മൽസരിച്ച് ജയിച്ചവർക്ക് പകരം പുതിയ ആളുകൾക്ക് അവസരം നൽകണമെന്നതുമാത്രമാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യമെന്ന് ഡി.സി.സി പ്രസിഡൻറ് ആവർത്തിക്കുന്നു. ജില്ലയ്ക്ക് പുറത്തുനിന്നുള്ള നേതാവുകൂടിയായ ആൻറോ ആൻറണി എം.പി രണ്ടു ടേം പൂർത്തീകരിച്ച പശ്ചാത്തലത്തിലാണ് ജില്ലയിലെ കോൺഗ്രസിനുള്ളിൽ പുതിയ ആവശ്യം ശക്തമായിരിക്കുന്നത്.

യോഗ്യതയുള്ളവർ തഴയപ്പെടുന്ന സാഹചര്യം ഇനിയുമുണ്ടാകരുതെന്ന പൊതുവികാരം ഡി.സി.സി ജനറൽ ബോഡി യോഗത്തിലും ഉയർന്നു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി നിര്‍ണയത്തിനു ഗ്രൂപ്പ്‌ ഉള്‍പ്പെടെ ഒരു പ്രത്യേകപരിഗണനയുമുണ്ടാവില്ലെന്നു പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി വ്യക്തമാക്കിയിരുന്നു. സ്‌ഥാനാര്‍ഥികളെ നൂലില്‍ക്കെട്ടി ഇറക്കില്ല. താഴേത്തട്ടില്‍ ചര്‍ച്ചകള്‍ നടത്തി ജില്ലാതലത്തില്‍ സ്‌ഥാനാര്‍ഥിപ്പട്ടിക തയാറാക്കണമെന്നും ആന്റണി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ്‌ മുന്നൊരുക്കങ്ങളുടെ ഭാഗമായി ചേര്‍ന്ന കെ.പി.സി.സി. ജനറല്‍ ബോഡി ഉദ്‌ഘാടനം ചെയ്‌തശേഷം പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ യോഗ്യതയ്‌ക്കും ജനസമ്മതിക്കുമായിരിക്കും പ്രധാനപരിഗണന. സ്‌ഥാനാര്‍ഥികളെ അവസാനഘട്ടത്തില്‍ മുകളിലുള്ള ഏതാനും പേര്‍ കൂടിയിരുന്നു തീരുമാനിക്കുന്ന രീതി ഇത്തവണയുണ്ടാകില്ല. ഡി.സി.സി. തലത്തില്‍ സമയമെടുത്തു ചര്‍ച്ച നടത്തി പാനല്‍ തയാറാക്കണം. അതു കെ.പി.സി.സിക്ക്‌ അയച്ച്‌, യോഗ്യരായ സ്‌ഥാനാര്‍ഥികളെ കണ്ടെത്തണം. കേരളത്തില്‍ കോണ്‍ഗ്രസിനെ പരമ്പരാഗതമായി പിന്തുണച്ചിരുന്നവര്‍ അകന്നുപോയിട്ടുണ്ടെങ്കില്‍ മടക്കിക്കൊണ്ടുവരണം. 16 സീറ്റുണ്ടായിരുന്നതു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 ആയി കുറഞ്ഞു. ഫെബ്രുവരി അവസാനത്തോടെ ലോക്‌സഭാ സ്‌ഥാനാര്‍ഥികളെ തീരുമാനിക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (4 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (4 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (4 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (4 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (10 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (10 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (10 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (10 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends