Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതാ മതിലുമായി സഹകരിക്കാത്തവർ പാർട്ടിയിൽ വേണ്ടെന്ന ഉറച്ച നിലപാടുമായി സിപിഎം; ശബരിമല വിഷയം കത്തിയപ്പോൾ പാർട്ടി സഖാക്കൾ എവിടെയായിരുന്നു എന്ന് സർക്കുലർ

13 FEBRUARY 2019 03:43 PM IST
മലയാളി വാര്‍ത്ത

വനിതാ മതിൽ പൊളിഞ്ഞതായി സി പി എം സമ്മതിച്ചു. പാർട്ടി ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യമുള്ളത് . വനിതാ മതിലുമായി സഹകരിക്കാത്തവർ പാർട്ടിയിൽ വേണ്ടെന്ന ഉറച്ച നിലപാടും സിപിഎം എടുത്തിട്ടുണ്ട്. അത്തരക്കാരുടെ അംഗത്വം പുതുക്കേണ്ടതില്ലെന്നും സർക്കുലറിൽ പറയുന്നു.

സി പി എമ്മിൽ അംഗത്വം പുതുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ പ്രതീക്ഷിച്ച വേഗം പുതുക്കലിൽ കാണാത്തതിനാൽ അംഗത്വം പുതുക്കാനുള്ള തിയതി ഫെബ്രുവരി അവസാനം വരെ നീട്ടി.

പാർട്ടി ഭരണത്തിലിരുന്നിട്ടും അംഗത്വം പുതുക്കൽ എങ്ങനെയാണ് കുറഞ്ഞതെന്ന ചിന്തയിലാണ് സി പി എം . സാധാരണ ഗതിയിൽ പാർട്ടി അംഗത്വം നഷ്ടപ്പെടാതിരിക്കാൻ പെടാപാട് പെടുന്നവരാണ് പ്രവർത്തകർ. ഇത്തരമൊരു സാഹചര്യത്തിൽ എന്താണ് സി പി എമ്മിന് സംഭവിച്ചിരിക്കുന്നതെന്ന ആശയക്കുഴപ്പത്തിലാണ് സംസ്ഥാന നേതൃത്വം . പ്രത്യേകിച്ച് ലോക്‌സഭാ തെരഞ്ഞടുപ്പ് പടി വാതുക്കൽ നിൽക്കുമ്പോൾ.

എന്നാൽ അംഗത്വം കുറഞ്ഞിട്ടും പാർട്ടിയുടെ തലയെടുപ്പ് ഇല്ലാതാകുന്നില്ല. വനിതാ മതിലിൽ പങ്കെടുക്കാത്തവരുടെ അംഗത്വം പുതുക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം.

ശബരിമല വിഷയം സർക്കാരിന് തലവേദനയായതോടെയാണ് സിപിഎം വനിതാ മതിൽ എന്ന ആശയത്തിന് രൂപം നൽകിയത്. മുമ്പ് മനുഷ്യചങ്ങല നടത്തിയ പാർട്ടിക്ക് ഇതൊരു പുതിയ അനുഭവമായിരുന്നില്ല . അതുകൊണ്ടു തന്നെ പാർട്ടി കടുത്ത ആത്മവിശ്വാസത്തിലായിരുന്നു . പിണറായിയെ സംബന്ധിച്ചത്തോളം അദ്ദേഹത്തിന്റെ പ്രസ്റ്റീജ് വിഷയമായിരുന്നു വനിതാമതിൽ. മതിലിൽ ലക്ഷങ്ങൾ പങ്കെടുക്കുമെന്ന് ആദ്യം തന്നെ പാർട്ടി പ്രചരണം നടത്തി. അമിതമായ ആത്മവിശ്വാസം അപകടമാകുമെന്ന് ഉപദേശിച്ചവരെ പാർട്ടി തള്ളുകയും ചെയ്തു. എന്നാൽ വനിതാ മതിലിന്റെ തുടക്കത്തിൽ തന്നെ പാളി. കാസർകോട് മതിൽ മുറിഞ്ഞപ്പോൾ അത് ബി ജെ പിക്കാർ തീയിട്ടതു കൊണ്ടാണെന്ന് പാർട്ടി പ്രചരിപ്പിച്ചു. എന്നാൽ നിരവധി സ്ഥലങ്ങളിൽ കാസർകോട് ആവർത്തിച്ചു. അവിടെയൊന്നും തീയിടാൻ ബി ജെ പിക്കാർ ഉണ്ടായിരുന്നില്ല.

ലക്ഷകണക്കിന് ഹിന്ദു വനിതകൾ സി പി എമ്മിന് പോട്ടു ചെയ്യാറുണ്ട്. അവർക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്നാൽ അവർ രാഷ്ട്രീയ പ്രവർത്തനത്തിന് തയ്യാറല്ല. അത്തരത്തിലുള്ള സ്ത്രീകളെ വനിതാ മതിലിൽ അണിനിരത്താമെന്ന് സി പി എം കരുതിയിരുന്നു. എന്നാൽ തന്ത്രം പാളി. ശബരിമലയെ തൊട്ടതിൽ സ്ത്രീകളിൽ ഒരു നല്ല ശതമാനത്തിന് പാർട്ടിയോട് എതിർപ്പുണ്ട്. കീഴ്ഘടങ്ങളിലാണ് ഇത്തരത്തിൽ കൊഴിഞ്ഞു പോക്ക് ഉണ്ടായത്. ഒരു കുടുംബത്തിൽ നിന്നും ഒരാളെ പോലും പങ്കെടുപ്പിക്കാത്ത ഏരിയാ, ലോക്കൽ നേതാക്കൾ ധാരാളമുണ്ടെന്ന് സി പി എം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ജില്ലാ കമ്മിറ്റിക്ക് മുകളിലോട്ട് സർക്കുലർ കുറ്റം പറയുന്നില്ലെങ്കിലും മതിലിൽ പങ്കെടുക്കാത്ത നേതാക്കൾ ജില്ലാ തലത്തിലുണ്ടെന്ന് പാർട്ടി വിലയിരുത്തുന്നു. കുടുംബസന്ദർശനങ്ങൾ സംഘടിപ്പിക്കണമെന്ന പാർട്ടി നിർദ്ദേശം ചെവികൊണ്ടില്ലെന്ന അക്ഷേപവും സർക്കുലറിൽ ഉന്നയിക്കുന്നു. കുടുംബശ്രീ പ്രവർത്തകർ പോലും മതിലിൽ പങ്കെടുത്തില്ലെന്നും പാർട്ടിക്ക് ആക്ഷേപമുണ്ട് പാർട്ടിയുടെ തീരുമാനം ഗൗരവമായെടുക്കാത്തതിലുള്ള അമർഷവും പാർട്ടി പ്രകടപ്പിക്കുന്നുണ്ട്.

വനിതാമതിൽ ഗിന്നസിൽ കയറുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഗിന്നസ് അധികൃതർ കേരളത്തിൽ എത്തുകയും ചെയ്തു. എന്നാൽ നിർഭാഗ്യവശാൻ മതിലിൽ ഗേറ്റ് വന്നത് കാരണം ഗിന്നസ് അംഗീകാരം നേടാനായില്ല. ഇതെല്ലാം സി പി എമ്മിനെ ചെറുതായിട്ടല്ല ബാധിക്കുന്നത്. ഇത്തരമൊരു സംഭവവികാസം ആദ്യമാണ്. ശബരിമല വിഷയം കത്തിയപ്പോൾ പാർട്ടി സഖാക്കൾ എവിടെയായിരുന്നു എന്ന ചോദ്യവും സർക്കുലർ ഉന്നയിക്കുന്നുണ്ട്. കർഷക തൊഴിലാളി കുടുംബത്തിലെ സഖാക്കൾ എവിടെയായിരുന്നു എന്നും സർക്കുലർ ചോദിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (4 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (4 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (4 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (4 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (10 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (10 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (10 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (10 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends