Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാലക്കാട് തൃത്താലയില്‍ 45 ദിവസമായി ഒരു കുടുംബത്തിന് മഹല്ല് കമ്മിറ്റി വിലക്കേര്‍പ്പെടുത്തി, ഗത്യന്തരമില്ലാതെ യുവാവ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും വി.ടി ബല്‍റാം എം.എല്‍.എയ്ക്കും പരാതി നല്‍കി

13 FEBRUARY 2019 02:02 PM IST
മലയാളി വാര്‍ത്ത

നമ്മുടെ മത പുരോഹിതരില്‍ പലരും മതത്തിന്റേതെന്ന പേരില്‍ അടിച്ചേല്‍പ്പിക്കുന്ന യുക്തിരഹിതമായ കാര്യങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരുകയാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് പാലക്കാട് തൃത്താലയില്‍ നടന്ന സംഭവം. കഴിഞ്ഞ 45 ദിവസമായി ഒരു കുടുംബത്തിന് മഹല്ല് കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനവര്‍ ചൂണ്ടിക്കാണിക്കുന്നതാകട്ടെ വിചിത്രമായ ന്യായങ്ങളും. ഇത് സംബന്ധിച്ച് ഡാനിഷ് റിയാസ് എന്ന യുവാവ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും സ്ഥലം എം.എല്‍.എ വി.ടി ബല്‍റാമിനും പരാതി നല്‍കി. ഡാനിഷിന്റെ സഹോദരന്റെ കല്യാണ റിസപ്ക്ഷന് സ്‌റ്റേജില്‍ സ്ത്രീകള്‍ കയറി, അവര്‍ ഫോട്ടോ എടുത്തു, സ്ത്രീകളും പെണ്‍കുട്ടികളും മൈക്കിലൂടെ ആശംസകള്‍ അറിയിച്ചു, കുട്ടികള്‍ ഡാന്‍സ് കളിച്ചു, ഓര്‍ക്കസ്ട്ര ഉപയോഗിച്ചു എന്നീ കാരണങ്ങള്‍ പറഞ്ഞാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്.

45 ദിവസമായി എന്നെയും എന്റെ കുടുംബത്തെയും മഹല്ലില്‍ നിന്നും പുറത്താക്കിയിട്ടെന്ന് ഡാനിഷ് പറഞ്ഞു. പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിലാണ് വീട് . അവിടുത്തെ ആലൂര്‍ മഹല്ല് കമ്മിറ്റിയാണ് ഈ കുടുംബത്തെ വിലക്കിയത്. ആലൂരില്‍ നിന്ന് 13 കിലോമീറ്റര്‍ മാറി, മലപ്പുറം ജില്ലയിലെ എടപ്പാള്‍ വിവ പാലസിലാണ് വിവാഹ റിസപ്ക്ഷന്‍ നടന്നത്. നമ്മുടെ കേരളത്തിലെ എത്രയോ പ്രദേശങ്ങളിലും മുസ്ലിം വീടുകളിലും കല്ല്യാണവുമായി ബന്ധപ്പെട്ട മാന്യമായ ഇത്തരം കുടുംബ ആഘോഷങ്ങളൊന്നും ഒരു പ്രശ്‌നമല്ലെന്നിരിക്കെ, ഇസ്ലാമികപരമായ വിശ്വാസവും ജീവിത രീതികളും പിന്തുടര്‍ന്ന് മഹല്ലുമായി സഹകരിച്ചു പോകുന്ന തന്റെ കുടുംബത്തെ പുറത്താക്കിയ നടപടിയിലും, വെള്ളിയാഴ്ച്ച മൈക്കിലൂടെ വളരെ മോശമായ രീതിയില്‍ വിവാഹത്തെ ചിത്രീകരിച്ചതിലും അതിയായ വിഷമമുണ്ടെന്ന് ഡാനിഷ് പറഞ്ഞു.

'എല്ലാം എന്റെ തെറ്റാണ്. വരനെയും വധുവിനെയും ആശീര്‍വദിക്കാന്‍ സ്‌റ്റേജില്‍ കയറിയ സ്ത്രീകളെ തടയാന്‍ എനിക്ക് കഴിഞ്ഞില്ല. അവര്‍ മൈക്കെടുത്ത് ആഹ്ലാദം പങ്കിടുമ്പോള്‍ വേണ്ടെന്ന് പറഞ്ഞില്ല. കുഞ്ഞുങ്ങള്‍ പാട്ടിനനുസരിച്ച് അവര്‍ക്കറിയാകുന്ന രൂപത്തില്‍ കളിച്ചപ്പോള്‍ അവരുടെ സന്തോഷം കണ്ടപ്പോള്‍ തടയാന്‍ തോന്നിയില്ല. പാട്ടുകാരില്ലെങ്കിലും രണ്ട് പീസ് ഓര്‍ക്കസ്ട്ര വിളിച്ചതും സംഗീതം വായിപ്പിച്ചതും ഞാനാണ്. ഇതിലൊന്നും എന്റെ വീട്ടുകാര്‍ക്കോ മഹല്ല് പ്രസിഡന്റായ എന്റെ മൂത്താപ്പക്കോ യാതൊരു അറിവുമില്ല. പ്രസ്തുത വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം നടത്തിയത് ഞാനാണ്. ആയതുകൊണ്ട് ഇതിന്റെയെല്ലാം ഉത്തരവാദി എന്ന നിലയില്‍ എനിക്കെതിരെയുള്ള മഹല്ലിന്റെ എല്ലാ നടപടികളെയും, പരിഹാര മാര്‍ഗ്ഗ നിര്‍ദേശങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു, സ്വാഗതം ചെയ്യുന്നെന്നും ഈ യുവാവ് പറയുന്നു.

എന്നാല്‍ തന്റെ കുടുംബാംഗങ്ങളുടെ വിഷമതകള്‍ മനസിലാക്കി സംസ്ഥാനത്തിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ ഈ വിഷയത്തില്‍ മഹല്ലുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നതായി മുഖ്യമന്ത്രിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും എം.എല്‍.എ വി.ടി ബല്‍റാമിനും അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. വിലക്കേര്‍പ്പെടുത്തിയ ശേഷം തൊട്ടടുത്ത മഹല്ലുകളില്‍ പോയി ഇതേക്കുറിച്ച് ഡാനിഷ് അന്വേഷിച്ചിരുന്നു. അവിടെയെങ്ങും ഇത്തരം കാര്യങ്ങള്‍ക്ക് യാതൊരു വിലക്കുമില്ല. അതോടെ മഹല്ല് കമ്മിറ്റിക്കാരെ ഇക്കാര്യം ധരിപ്പിച്ചു. എന്നാല്‍ അവിടപ്പോയി ചേര്‍ന്നോ, എന്നും ശരീയത്ത് നിയമപ്രകാരം ഇങ്ങനെയാണ് മഹല്ല് നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചെന്നും യുവാവ് പറഞ്ഞു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (4 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (4 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (4 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (4 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (10 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (10 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (10 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (10 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends