Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആലുവ പെരിയാര്‍ വീണ്ടും പേടിപ്പിക്കുന്നു; മായാത്ത ചോരക്കറകള്‍ എപ്പോഴും പെരിയാറിനെയും പരിസരത്തെയും പേടിപ്പിക്കുന്നു

13 FEBRUARY 2019 05:07 PM IST
മലയാളി വാര്‍ത്ത

പെരിയാറിലെ ചോരക്കറയ്ക്ക് പിന്നില്‍. ആലുവ പെരിയാര്‍ വീണ്ടും പേടിപ്പിക്കുന്നു. മായാത്ത ചോരക്കറകള്‍ തന്നെയാണ് എപ്പോഴും പെരിയാറിനെയും പരിസരത്തെയും പേടിപ്പിക്കുന്നു. ഒന്നും രണ്ടുമല്ല നിരവധി കഥകള്‍. പെരിയാറില്‍ മംഗലപ്പുഴ പാലത്തിനടുത്ത് വിന്‍സെഷന്‍ സെമിനാരിയുടെ കടവില്‍, അടിഞ്ഞ സ്ത്രീയുടെ മൃതദേഹം കൊലപാതകത്തിന് ശേഷം പുഴയില്‍ തള്ളിയതാണെന്ന് സൂചന പുറത്ത് വരുമ്പോള്‍ പെരിയാര്‍ തീരം ആശങ്കയിലാണ്. യുവതിയെ പുതപ്പില്‍ ചെറിയ പ്ലാസ്റ്റിക് കയറു പയോഗിച്ച് വരിഞ്ഞ് കെട്ടി 40 കിലോ ഭാരമുള്ള കരിങ്കല്ലില്‍ കെട്ടി താഴ്ത്തിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയതോടെ പുഴയില്‍ ഒഴുകി ഇവിടെ എത്തിയതാണെന്ന് കരുതുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്.

ഏകദേശം മുപ്പതിനും 40നുമിടയില്‍ പ്രായവും 154 സെന്റിമീറ്റര്‍ ഉയരവുമുള്ള യുവതിയുടേതാണ് മൃതദേഹം. ലെഗിന്‍സും ടി ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. വായില്‍ തുണി തിരുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

കൊലപ്പെടുത്തിയ ശേഷമോ അബോധാവസ്ഥയിലോ ആകാം മൃതദേഹം പുഴയില്‍ തള്ളിയതെന്ന് കരുതുന്നു. ഒന്നില്‍ കൂടുതല്‍ ആളുകള്‍ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ആലുവ റൂറല്‍ എസ്.പി രാഹുല്‍ ആര്‍ നായറുടെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പെരിയാറില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ ആന്‍ലിയ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ ആശങ്ക മാറും മുന്‍പാണ് പുതിയ സംഭവം. ആന്‍ലിയയുടെ മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിതാവ് ഹൈജിനസ്. മരണത്തില്‍ ആന്‍ലിയയുടെ ഭര്‍ത്താവിന്റെ പങ്ക് വ്യക്തമാക്കുന്ന കാര്യങ്ങളിലേക്ക് അന്വേഷണം നീളുന്നില്ലെന്നാണ് ആരോപണം.

കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് 10 ദിവസം കഴിഞ്ഞിട്ടും കൊച്ചിയിലുള്ള ആന്‍ലിയയുടെ പിതാവില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ക്രൈംബ്രാഞ്ച് മൊഴിയെടുത്തില്ല. ആദ്യഘട്ടത്തില്‍ തന്നെ മകളുടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ചിനെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വരുമ്പോള്‍ വലിയ ആശങ്കയിലാണ് കുടുംബം.

സമൂഹമാധ്യമങ്ങളില്‍ ആന്‍ലിയയെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കുമെതിരെ നിയമനടപടി ആലോചിക്കുകയാണ് കുടുംബം. ജസ്റ്റിന്റെ വീട്ടിലുള്ള കുഞ്ഞിന് തിരികെ കിട്ടാനും നടപടികളെടുക്കും. വിദേശത്തുള്ള മാതാപിതാക്കളെ വിഷമിക്കേണ്ടെന്ന് കരുതി പലതും ആന്‍ലിയ മറച്ച് വെച്ചിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു.

കേസില്‍ പ്രതിയായ ജസ്റ്റിന്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ഇത് വരെ ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പറയുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (4 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (4 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (4 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (10 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (10 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (10 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (10 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends