Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നാര്‍ പഞ്ചായത്ത് അനധികൃതമായി നടത്തിവന്ന നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി , ഇതോടെ എസ്.രാജേന്ദ്രന്‍ എം.എല്‍.എയ്ക്ക് വലിയ തിരിച്ചടിയായി

13 FEBRUARY 2019 04:23 PM IST
മലയാളി വാര്‍ത്ത

മൂന്നാര്‍ പഞ്ചായത്ത് അനധികൃതമായി നടത്തിവന്ന നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി. ഇതോടെ എസ്.രാജേന്ദ്രന്‍ എം.എല്‍.എയ്ക്ക് വലിയ തിരിച്ചടിയായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പ് നല്‍കിയ ഹര്‍ജിയും ദേവികുളം സബ്കളക്ടര്‍ ഡോ. രേണുരാജ് നല്‍കിയ സത്യവാങ്മൂലം പരിഗണിച്ചുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കേസിലെ എതിര്‍ക്കക്ഷികളായ മൂന്നാര്‍ പഞ്ചായത്തിന്റെയും എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെയും വാദങ്ങളെ സര്‍ക്കാരും എതിര്‍ത്തു. ഇതോടെ നിര്‍മാണം തടയാനെത്തിയ സബ്കളക്ടറെ അപമാനിച്ച എസ്.രാജേന്ദ്രന് ഇരട്ടപ്രഹരമാണ് ഉണ്ടായത്. സര്‍ക്കാരും പാര്‍ട്ടിയും കോടതിയും എം.എല്‍.എയ്‌ക്കെതിരെ തിരിഞ്ഞതോടെ അദ്ദേഹം തീര്‍ത്തും ഒറ്റപ്പെട്ടു.

മൂന്നാറിലെ നിര്‍മാണത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 2010ലെ ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് പഞ്ചായത്ത് നടത്തിയതെന്ന് മുന്‍ പ്രസിഡന്റ് ഔസേപ്പ് ചൂണ്ടിക്കാട്ടി. നിര്‍മാണത്തിന് സ്ഥലം എം.എല്‍.എയായ എസ്. രാജേന്ദ്രന്‍ അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന് സബ്കളക്ടര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹൈക്കോടതിയുടെ 2010ലെ ഉത്തരവ് ലംഘിക്കാന്‍ എം.എല്‍.എ കൂട്ടുനിന്നു. റവന്യൂ വകുപ്പിന്റെ അനുമതി വേണ്ടെന്ന് പറഞ്ഞാണ് പഞ്ചായത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ നിര്‍മാണം നടത്തിയത്. അത് തടയാന്‍ ചെന്ന തന്നെ മാധ്യമങ്ങളുടെയും ജനങ്ങളുടെയും മുന്നില്‍ വെച്ച് അപമാനിച്ചെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഇതിനെയൊന്നും സര്‍ക്കാര്‍ എതിര്‍ത്തില്ല എന്നതും ശ്രദ്ധേയമാണ്.

സബ്കളക്ടര്‍ തന്നെ അപമാനിച്ചെന്ന് കാട്ടി എം.എല്‍.എ ഇന്നലെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പരാതി നല്‍കിയിരുന്നു. എന്നാല്‍ എം.എല്‍.എയ്‌ക്കെതിരെ താന്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും സാധാരണ സംഭവമായി മാത്രമേ അദ്ദേഹത്തിന്റെ പ്രതികരണത്തെ കാണുന്നുള്ളൂ എന്നും സബ്കളക്ടര്‍ അറിയിച്ചിരുന്നു. സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും റിപ്പോര്‍ട്ട് തേടിയിരുന്നു. അതിന് പിന്നാലെ ഇടുക്കി കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലും സബ്കളക്ടര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്ത് വക സ്ഥലത്ത് റവന്യു വകുപ്പില്‍ നിന്ന് ആവശ്യമായ അനുമതി നേടാതെ നടത്തുന്ന കെട്ടിടനിര്‍മാണം തടഞ്ഞതിന്റെ പേരിലാണ് സബ്കളക്ടറെ രാജേന്ദ്രന്‍ അപമാനിച്ചത്. 'അവള്‍ ബുദ്ധിയില്ലാത്തവള്‍..., ഐ.എ.എസ്. കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു...' എന്നിങ്ങനെയായിരുന്നു അധിക്ഷേപം. രേണു രാജ് ഇക്കാര്യം ഉടനടി റവന്യു വകുപ്പിലെ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

കെട്ടിടനിര്‍മാണത്തിന് റവന്യു വകുപ്പിന്റെ അനുമതി വേണമെന്ന 2010ലെ ഹൈക്കോടതി ഉത്തരവ് പഞ്ചായത്ത് അവഗണിച്ചതും ജനപ്രതിനിധികള്‍ അതിനു കൂട്ടുനിന്നതുമടക്കമുള്ള സംഭവങ്ങള്‍ വിശദമാക്കി ഇന്നലെ രേണുരാജ് ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എം.എല്‍.എക്കെതിരേ താന്‍ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും തനിക്കെതിരേയുണ്ടായ പരാമര്‍ശങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (4 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (4 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (4 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (5 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (10 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (10 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (10 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (10 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends