ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷന്

മൂന്നാറിലെ പഞ്ചായത്ത് കെട്ടിടത്തിന്റെ അനധികൃത നിര്‍മാണ വിഷയത്തില്‍ ശക്തമായ നിലപാടു സ്വീകരിച്ച ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷന്. ബുധനാഴ്ച ചേര്‍ന്ന അസോസിയേഷന് എക്സിക്യൂട്ടീവ് യോഗമാണ് രേണുരാജിന് പൂര്‍ണ പിന്തുണ നല്കാന് തീരുമാനിച്ചത്.വിഷയത്തിലെ സബ്കളക്ടറുടെ നിലപാടിന് സംസ്ഥാന വ്യാപകമായ പിന്തുണയും പ്രശംസയും ലഭിക്കുന്നതിനിടെയാണ് അസോസിയേഷനും പിന്തുണയുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha






















