Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി

26 AUGUST 2026 06:56 PM IST
മലയാളി വാര്‍ത്ത

പിണറായി വിജയനും വി ഡി സതീശനും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്നറിയുമോ ?

 

സതീശനും പിണറായിക്കും ശക്തമായ നിലപാടുണ്ട്. എന്നാൽ നിലപാട് പ്രകടിപ്പിക്കുന്ന കാര്യത്തിൽ ഇരുവർക്കും വ്യത്യസ്തമായ രീതികളാണുള്ളത്. 

 

ഇതിൽ ആരുടെ രീതിയാണ് നല്ലതെന്ന് നൂറു ദിവസം കൊണ്ട് തെളിഞ്ഞു കഴിഞ്ഞു. അതാണ് സതീശനെ ഇഷ്ടപ്പെടാനും പിണറായിയെ ഇപ്പോഴും വെറുക്കാനുമുള്ള കാരണം. 

 

ഏറ്റവുമൊടുവിൽ സർവകലാശാലാ വൈസ് ചാൻസലർമാരെ നിയമിക്കുന്ന കാര്യത്തിലാണ് മുഖ്യമന്ത്രി സൂപ്പർബ് ആ തീരുമാനമെടുത്തത്. അതിനായി ഭരണത്തിലേറിയ ആദ്യ ദിവസങ്ങളിൽ തന്നെ മുഖ്യമന്ത്രി കളം നിർമ്മിച്ചു.

 

സേവ് യൂണിവേഴ്സിറ്റി ഫോറം കൺവീനർ ആർ എസ് ശശികുമാറിനെ ഭരണത്തിന്റെ ആദ്യ ദിവസങ്ങളിൽ കേരള സർവകലാശാല സിന്റിക്കേറ്റിലെ  സർക്കാർ നോമിനിയായി നിയമിക്കാനുള്ള കാരണം ഇതാണ്. ആർ എസ് ശശികുമാറിന് കേരള ഗവർണറുമായി അടുത്ത സൗഹ്യദമുണ്ട്. ഇനിയാണ് കളി. ഗവർണറെ സ്നേഹിച്ച് സർക്കാരിന്റെ താത്പര്യം സംരക്ഷിക്കും.

 

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളികളെയും ഒരുമിപ്പിക്കുന്ന തരത്തിൽ ഏകീകൃത സർവ്വകലാശാല ബിൽ തയ്യാറാക്കാൻ സർക്കാർ നടപടി തുടങ്ങിയതിനും ശശികുമാറുമായി ഒരു ബന്ധമുണ്ട്.

 

 എൽഡിഎഫ് സർക്കാർ പാസാക്കിയ ഏകീകൃത സർവകലാശാല നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിലാണ് . ഇത് മടക്കി വാങ്ങി പുതിയ ബിൽ തയ്യാറാക്കാനുള്ള ശ്രമങ്ങൾ  ഉന്നത വിദ്യാഭ്യാസ വകുപ്പ് തുടങ്ങി.  ബിൽ  അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. സ്വഭാവത്തിലും പ്രവർത്തനത്തിനും വൈവിധ്യമുള്ളതിനാൽ എല്ലാ സർവകലാശാലകൾക്കും ഒരേ  നിയമം നടപ്പിലാക്കുന്നതിന് പരിമിതിയുണ്ട്. എന്നാൽ വൈസ് ചാൻസിലർ നിയമനം , അക്കാദമിക് കലണ്ടർ, സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് , സിൻഡിക്കേറ്റ് അംഗങ്ങളുടെ എണ്ണം തുടങ്ങിയവ ഏകീകരിക്കും. 

വി.സി യെ നിയമിക്കുന്ന ചുമതല. ഗവർണറിൽ തന്നെ   നിലനിർത്താനാണ് സർക്കാർ തീരുമാനം.  എൽഡിഎഫ് സർക്കാർ പാസാക്കിയ ബില്ലിൽ ഗവർണറുടെ അധികാരം വെട്ടി കുറച്ചിരുന്നു.  ഇതോടെയാണ് ബില്ല് ഒപ്പിടാതെ ലോക ഭവൻ രാഷ്ട്രപതിക്കയച്ചത്.  ലോക്  ഭവനമായി ഏറ്റുമുട്ടൽ  സൃഷ്ടിച്ചാൽ അത് അക്കാദമിക്  പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന് ആശങ്ക സതീശൻ സർക്കാരിനുണ്ട്.  എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉണ്ടായ തർക്കം വി സി. നിയമനങ്ങളെ ബാധിച്ചിരുന്നു.. ഇതോടെ ബിരുദ സർട്ടിഫിക്കറ്റ് നൽകുന്നതിൽ അടക്കം പ്രതിസന്ധിയുണ്ടായി. ഈ  പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം.   എന്നാൽ വി സി നിയമ നസമിതിയിൽ സർക്കാരിന്റെ സ്വാധീനം ഉറപ്പിക്കാൻ സെനറ്റിന്റെ  പ്രതിനിധിക്ക് പകരം സിൻഡിക്കേറ്റ് പ്രതിനിധി എല്ലാ സർവകലാശാലകൾക്കും ബാധകമാക്കും.  ഇതുവഴി സെനറ്റിലെ ഇടതാധിപത്യത്തെയും സർക്കാരിന് മറികടക്കാൻ കഴിയും. ശക്തനായ സിന്റിക്കേറ്റംഗം നിലവിൽ ആർ.എസ് ശശികുമാറാണ്. അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വാധീനത്തിൽ ഗവർണറെ അനുനയിപ്പിച്ച് സർക്കാരിന് ഒപ്പം കൊണ്ടുവരാൻ കഴിയുമെന്ന് വിഡി സതീശൻ വിശ്വസിക്കുന്നു. പിണറായി സർക്കാരിന്റെ കാലത്ത് ശശികുമാറിന്റെ സഹായത്തോടെയാണ് ഗവർണർമാർ സർക്കാരിന് ഇടങ്കോലിട്ടത്.

 

സര്‍വകലാശാലാവിഷയത്തില്‍ ഗവര്‍ണറുമായി പോരടിച്ച സംസ്ഥാനസര്‍ക്കാരിന് പുതിയ യു.ജി.സി. മാര്‍ഗരേഖ വന്നതോടെ, വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ വഴിയടഞ്ഞിരിക്കുകയാണ്. . വി.സി. നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്നും ചാന്‍സലറാണ് നിയമനാധികാരിയെന്നും കണ്ണൂര്‍ സര്‍വകലാശാലാ കേസില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതു സാധൂകരിക്കുന്ന തരത്തിലാണ് പുതിയ യു.ജി.സി. മാര്‍ഗരേഖ. ഇതോടെ, വി.സി. നിയമനങ്ങളെച്ചൊല്ലി മൂന്നുവര്‍ഷമായുള്ള ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കത്തിന് തിരശ്ശീല വീണു. എന്നിട്ടും പിണറായി ഗവർണറെ വിട്ടില്ല. ഏതായാലും ഗവർണറുമായി യുദ്ധത്തിൽ ഏർപ്പെടാൻ വി.ഡി.സതീശൻ തയ്യാറല്ല. സമവായമാണ് അദ്ദേഹത്തിന്റെ വഴി.

 

ആരോഗ്യസര്‍വകലാശാല ഒഴികെ സംസ്ഥാനത്തെ മറ്റൊരു സര്‍വകലാശാലയിലും സ്ഥിരം വി.സി.യില്ലാത്ത ഒരു കാലം കേരളത്തിലുണ്ടായിരുന്നു. പ്രതിപക്ഷവീറോടെ, സര്‍ക്കാരുമായി പോരടിച്ച മുന്‍ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മിക്കയിടത്തും സ്വന്തം നിലയില്‍ താത്കാലിക വി.സി.മാരെ നിയമിച്ചു. സര്‍ക്കാരുമായുള്ള തര്‍ക്കത്തിനു പുറമെ, സി.പി.എം. ആധിപത്യമുള്ള സിന്‍ഡിക്കേറ്റുകള്‍ കോടതി കയറിയതോടെ സ്ഥിരം വി.സി.യെ നിയമിക്കാന്‍ ഗവര്‍ണര്‍ക്കായില്ല.

 

സെര്‍ച്ച് കമ്മിറ്റിയില്‍ യു.ജി.സി. പ്രതിനിധി വേണമെന്നുമാത്രമേ 2018-ലെ മാര്‍ഗരേഖയില്‍ പറയുന്നുള്ളൂവെന്ന വാദമുയര്‍ത്തിയാണ് പിണറായി സര്‍ക്കാരും സര്‍വകലാശാലകളും ഗവര്‍ണറെ എതിര്‍ത്തത്. സെര്‍ച്ച് കമ്മിറ്റി ചാന്‍സലര്‍ രൂപവത്കരിക്കണമെന്ന് യു.ജി.സി. വ്യവസ്ഥ ചെയ്തിട്ടില്ലെന്നും തടസ്സവാദമുയര്‍ത്തി. ഈ രണ്ടുകാര്യങ്ങളിലും വ്യക്തത വരുത്തി, ചാന്‍സലറെ സര്‍വാധികാരിയാക്കിയാണ് പുതിയ മാര്‍ഗരേഖ യുജിസി ഇറക്കിയത്. അത് പിണറായിക്കുള്ള തല്ലായിരുന്നു.

സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് ചാന്‍സലറാണെന്നു മാത്രമല്ല, ചാന്‍സലര്‍ നിര്‍ദേശിക്കുന്നയാള്‍ ഈ സമിതിയില്‍ അധ്യക്ഷത വഹിക്കണമെന്നും മാര്‍ഗരേഖ വ്യവസ്ഥ ചെയ്യുന്നു. ഫലത്തില്‍ മൂന്നില്‍ രണ്ടു പ്രതിനിധികളെ നിശ്ചയിക്കുന്നതില്‍ കേന്ദ്രത്തിനു മേല്‍ക്കൈ ലഭിക്കും. അതത് സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റ്, സെനറ്റ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ പ്രതിനിധികളില്‍ ആരെങ്കിലുമൊരാളെ ഉള്‍പ്പെടുത്താമെന്നു മാത്രമാണ് സംസ്ഥാനത്തിനുള്ള ഏക അധികാരം. ഈ അധികാരം ഉപയോഗിച്ചാണ് ആർ.എസ്.ശശികുമാർ കളം നിറയാൻ പോകുന്നത്.

 

ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റിയും വി.സി. നിയമനങ്ങളില്‍ സര്‍ക്കാരിനു മേല്‍ക്കൈ ലഭിക്കുന്ന നിലയിലും നിയമനിര്‍മാണത്തിനൊരുങ്ങിയെങ്കിലും ബില്ലുകള്‍ രാഷ്ട്രപതി തള്ളിയതോടെ, കേരളത്തിന്റെ വഴി നേരത്തേ അടഞ്ഞിരുന്നു. പിന്നെ, നിയമനടപടിയായിരുന്നു കേരളത്തിന്റെ മുന്നിലെ ഏകവഴി. പുതിയ യു.ജി.സി. മാര്‍ഗരേഖയോടെ ആ വാതിലുമടഞ്ഞു. 

 

രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങള്‍ യു.ജി.സി. പുറത്തിറക്കി. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനെ ചാന്‍സലര്‍ (ഗവര്‍ണര്‍) നിര്‍ദേശിക്കും. രണ്ടാമത്തെ അംഗത്തെ യു.ജി.സി. ചെയര്‍മാന്‍ നാമനിര്‍ദേശം ചെയ്യും. 

 

സിന്‍ഡിക്കേറ്റ്, സെനറ്റ്, എക്‌സിക്യുട്ടീവ് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് എന്നിങ്ങനെയുള്ള സമിതികള്‍ക്ക് മൂന്നാമത്തെ അംഗത്തെ നിര്‍ദേശിക്കാം. സര്‍വകലാശാലാ വി.സി. നിയമനങ്ങളെച്ചൊല്ലിയുള്ള ഗവര്‍ണര്‍-സര്‍ക്കാര്‍ പോരുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ കരട് ചട്ടം യു.ജി.സി. ഇറക്കിയത്. കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകള്‍ക്ക് പുതിയ ചട്ടം ബാധകമാണ്. ഇതിന് വിരുദ്ധമായി നടത്തുന്ന വി.സി. നിയമനം അസാധുവാകും.

 

വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് അഞ്ച് പേരുകള്‍ സെര്‍ച്ച് കമ്മിറ്റിക്ക് ചാന്‍സലറുടെ പരിഗണനയ്ക്ക് വിടാം. അഞ്ച് വര്‍ഷത്തേക്കോ 70 വയസ്സ് തികയുന്നത് വരെയോ ആണ് നിയമനം. പുനര്‍നിയമനത്തിനും ഈ മാനദണ്ഡങ്ങള്‍ ബാധകമാണ്. ലംഘിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ യു.ജി.സി.യുടെ പദ്ധതികളില്‍നിന്ന് ഒഴിവാക്കും.

 

 സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസി നിയമനത്തിലെ സമവായ ചർച്ചകൾ സംബന്ധിച്ച് സുപ്രീംകോടതിയിൽ  അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി വ്യക്തത വരുത്തിയിരുന്നു. ചർച്ചകൾക്കായി മുൻ മുഖ്യമന്ത്രിയെ വിളിച്ചത് ചാൻസലറാണെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.  ചാൻസലറായ ഗവർണർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി തന്നെ വന്നുകാണുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വസ്തുതാവിരുദ്ധമാണെന്ന് സംസ്ഥാനസർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയിൽ വ്യക്തമാക്കിയിരുന്നു.

 

ചാൻസലറുടെ സത്യവാങ്മൂലത്തിലെ വസ്തുതാവിരുദ്ധമായ കാര്യങ്ങളിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും, സ്റ്റാൻഡിങ് കോൺസൽ സി. കെ. ശശിയും കോടതിയുടെ അനുമതി തേടിയിരുന്നു. ഗവർണറുടെ സത്യവാങ്മൂലം ഫയലിൽ സ്വീകരിക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. വിസി നിയമനത്തിൽ സമവായം ഉണ്ടായതിനാൽ മറ്റുകാര്യങ്ങളിലൊന്നും ഇനി പ്രസക്തിയില്ലെന്ന് ജസ്റ്റിസുമാരായ ജെ. ബി. പർഡിവാല, കെ. വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്‌ത, സ്റ്റാന്റിംഗ് കോൺസൽ സി. കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവർ ഹാജരായി.

 

സാങ്കേതിക സർവ്വകലാശാലയിൽ സിസ തോമസിനെയും ഡിജിറ്റൽ സർവ്വകലാശാലയിൽ സജി ഗോപിനാഥിനെയും, വൈസ് ചാൻസലർമാരായി നിയമിക്കാനുള്ള തീരുമാനത്തോട് യോജിക്കുന്നതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. യോഗ്യരായവരെയാണ് വിസിമാരായി നിയമിച്ചത്. എന്നാൽ സുപ്രീം കോടതിയുടെ അനുമതിയോടെ ആകണമായിരുന്നു നിയമന ഉത്തരവ് പുറത്തിറക്കേണ്ടിയിരുന്നതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.

 

സ്ഥിരം വൈസ് ചാൻസലർമാർ ഇല്ലാതെ സർവ്വകലാശാലക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും ഭാവി കണക്കിലെടുത്താണ് തങ്ങൾ ഈ വിഷയത്തിൽ ഇടപെട്ടത്. രാജ്യത്തിന്റെ ഭാവി കണക്കിലെടുത്ത് ഗവർണറും, മുഖ്യമന്ത്രിയും ഭാവിയിൽ ചർച്ചകൾ നടത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. ചാൻസലർക്കായി അറ്റോർണി ജനറലിന് പുറമെ അഭിഭാഷകൻ വെങ്കിട്ട സുബ്രമണ്യവും ഹാജരായി.

 

സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജസ്റ്റിസ് സുധാൻഷു ധുലിയ സുപ്രീം കോടതിക്ക്  കൈമാറിയിരുന്നു. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് കൈമാറിയത്. എന്നാൽ ഈ റിപ്പോർട്ട് സുപ്രീം കോടതി  പരിഗണിച്ചില്ല. ചാൻസലറും സംസ്ഥാന സർക്കാരും തമ്മിൽ സമവായം ഉണ്ടായ സാഹചര്യത്തിലാണ് മുദ്രവെച്ച കവർ കോടതി പരിഗണിക്കാത്തത്.

 

ഏതായാലും പിണറായിയുടെ കാലത്ത് നമ്മൾ കണ്ട അടി കലാശങ്ങൾ സതീശന്റെ കാലത്ത് കാണില്ല. ശശികുമാർ അതെല്ലാം സമരായത്തിൽ അവസാനിപ്പിക്കും. ശശികുമാറാണ് പിണറായിയെ 10 കൊല്ലം വെള്ളം കുടിപ്പിച്ചത്.

 

രാഷ്ട്രീയ പരിഗണനയുടെയും സ്വജനപക്ഷപാതത്തിൻ്റെയും അടിസ്ഥാനത്തിൽ സിഎംഡിആർഎഫ് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് 2018ലാണ് ശശികുമാർ ലോകായുക്തയിൽ കേസ് ഫയൽ ചെയ്തത് . ദുരിതാശ്വാസത്തിന് അർഹതയില്ലാത്തവർക്കാണ് പണം നൽകിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എൻസിപി നേതാവ് ഉഴവൂർ വിജയൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂർ മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് 8.5 ലക്ഷം രൂപയും അനുവദിച്ചതായി ശശികുമാർ പറഞ്ഞു.

 

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അനുഗമിക്കുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച പൊലീസുകാരൻ്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം നൽകിയതായി ശശികുമാർ പറഞ്ഞു. 2018 സെപ്റ്റംബറിലാണ് ശശികുമാർ ഹർജി നൽകിയത്.

 

തുടർന്ന് ലോക് ആയുക്തയും ഉപ ലോകായുക്തയും പരാതി തള്ളുകയും സിഎംഡിആർഎഫിൽ നിന്ന് പണം അനുവദിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്ന് കണ്ടെത്തുകയും ചെയ്തു. . 'സിഎംഡിആർഎഫ് ഫണ്ട് ദുരുപയോഗം ചെയ്തതിന് തെളിവുകളൊന്നുമില്ല. ദുരിതാശ്വാസ നിധിയിൽ നിന്ന് പരമാവധി മൂന്ന് ലക്ഷം രൂപ അനുവദിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. ധനസഹായം രാഷ്ട്രീയ പ്രേരിതമാണെന്നതിന് തെളിവില്ല,'  ലോകായുക്ത  കോടതി അന്ന് പറഞ്ഞു.ഇതിനെതിരെയാണ്  ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്. 

 

കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറായി ഗസറ്റഡ് തസ്തികയിലാണ് ആശ്രിത നിയമനം നൽകിയത്. 2018ൽ മന്ത്രിസഭ തീരുമാനിച്ച പ്രകാരമായിരുന്നു നിയമനം. ഇതിനെതിരെ ശശികുമാർ കോടതിയിലെത്തി.

 

എംഎൽഎയുടെ ആശ്രിതന് ജോലി നൽകിയതിൽ പരാതിക്കാരന് ദോഷമായി ഒന്നുമില്ലെന്നും പൊതുതാൽപര്യ ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ, സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഈ നിയമനം അംഗീകരിക്കുന്നതു സർക്കാരിനെ കയറൂരി വിടുന്നതിനു തുല്യമാകുമെന്നും പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതിലേക്കും അതിലൂടെ സാമൂഹിക വിവേചനങ്ങൾക്കും വഴി തുറക്കുമെന്നും കോടതി പറഞ്ഞു.

 

ഇങ്ങനെ സംഭവിക്കുന്നതു സമത്വവും നിയമത്തിന്റെ തുല്യ സംരക്ഷണവും ലംഘിക്കുന്നതിനു തുല്യമാണെന്നും സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികളുടെ ഭരണഘടന അവകാശത്തിന്റെ നിഷേധമായിരിക്കുമെന്നും ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 

.

ഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രാഷ്ട്രീയക്കാർക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പണം നല്‍കിയെന്നാണ് ആർ എസ് ശശികുമാറിന്റെ മറ്റൊരു പരാതി. 

പണം അനുവദിച്ചതിലെ നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായെന്ന് ലോകായുക്ത ജസ്റ്റിസ്  സിറിയക് ജോസഫ് പറഞ്ഞെങ്കിലും, സെക്ഷൻ 14 പ്രകാരം ഡിക്ലറേഷൻ നൽകാനുള്ള തെളിവുകൾ ഇല്ലെന്നായിരുന്നു ഉത്തരവ്. പരാതി ലോകായുക്തയുടെ അധികാരപരിധിയിലേ വരില്ലെന്ന് പറഞ്ഞാണ് ഉപലോകായുക്തമാരായ ബാബു മാത്യു പി ജോസഫും,ഹാറൂണ്‍ അല്‍ റഷീദും ഹർജി തള്ളിയത്. ഈ ഉത്തരവുകൾ റദ്ദാക്കണമെന്ന് അപ്പീലിൽ  പറഞ്ഞു. 

 ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയെന്ന പരാതിയിൽ സംസ്ഥാന സർക്കാരിനെ വിധിയിൽ രൂക്ഷമായി വിമർശിച്ച  ലോകയുക്ത സിറിയക് ജോസഫിന്റെ നിലപാടാണ് മുഖ്യമന്ത്രിക്ക് വിനയായത്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധി പകർപ്പിലാണ് അപേക്ഷ കിട്ടാതെ പണം അനുവദിക്കേണ്ട തിടുക്കം ഉണ്ടായിരുന്നില്ല എന്നടക്കം വിമർശനം ഉന്നയിച്ചത്. എന്നാൽ അഴിമതിക്കും സ്വജനപക്ഷപാതത്തിനും തെളിവില്ലെന്ന് വിധിയിൽ ലോകായുക്ത ചൂണ്ടിക്കാട്ടിയത്. 

ഫണ്ട് വിനിയോഗം ലോകായുക്തക്ക് പരിശോധിക്കാമെന്ന് ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു . മന്ത്രിസഭാ കാലാവധി തീർന്നെങ്കിലും പരാതി നില നിൽക്കും. ഫണ്ട് അനുവദിച്ചുള്ള മന്ത്രിസഭാ തീരുമാനം നയപരമായ തീരുമാനമല്ല, മറിച്ച് ഭരണപരമായ തീരുമാനമാണ്. പൊതു പണമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫണ്ട് അനുവദിച്ചതിൽ അപാകതകളുണ്ട്. സിഎംഡിആർഎഫ് നിയമപ്രകാരമുള്ള ഒരു അപേക്ഷയും ഉണ്ടായിരുന്നില്ല. മന്ത്രിസഭാ യോഗത്തിന്റെ നോട്ടും ഉണ്ടായിരുന്നില്ല. മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിലും വിഷയം ഉൾപ്പെടുത്തിയിരുന്നില്ല. സംസ്ഥാന സർക്കാർ തീരുമാനമെടുക്കുമ്പോൾ വിവേചനാധികാരം ഏകപക്ഷീയമാകരുതെന്ന് സിറിയക് ജോസഫ് വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

ഇതിലാണ് കുരുക്ക്. സിറിയക് ജോസഫ് കണ്ടെത്തിയത് പൂർണമായി ക്രമക്കേടുകൾ മാത്രമാണ്. എന്നാൽ മുഖ്യമന്ത്രിയും മന്ത്രി സഭയും   കുറ്റക്കാരല്ലെന്ന്  പറയുന്നു. ഇത് എങ്ങനെ ശരിയാകുമെന്നാണ് ഹർജിക്കാരന്റെ ചോദ്യം. ഒരു അപക്ഷ പോലുമില്ലാതെ ഒരാൾക്ക് സർക്കാർ ജോലി നൽകുന്നത് എങ്ങനെ അംഗീകരിക്കും എന്നാണ് ചോദ്യം. മന്ത്രിസഭയെ സ്വന്തം കുടുംബമായി കണ്ടതു കൊണ്ടുള്ള പ്രയാസമാണ് ഉണ്ടായതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നത് വെറുതെയല്ല

മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽ അഞ്ച് വർഷങ്ങൾക്ക് ശേഷമാണ്  ലോകായുക്ത വിധിപറഞ്ഞത്. മരണ ശേഷം ഉഴവൂർ വിജയന്‍റെ കുടുംബത്തിനും ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിനും, കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച വാഹനം ഇടിച്ച് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിനും ഒരു അപേഷാ രേഖ പോലുമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചിരുന്നു. ഇത് അധികാര ദുർവിനിയോഗമെന്ന് കാട്ടി ആർഎസ് ശശികുമാർ നൽകിയ ഹർജിയാണ് ലോകായുക്ത ഫുൾബഞ്ച് തള്ളിയത്.അപേക്ഷയില്ലാതെ സർക്കാരിന് ഇത്തരം  കാര്യങ്ങൾക്ക് പണം അനുവദിക്കാൻ കഴിയില്ല. കാരണം ഇത് രാജഭരണമല്ല. ഓരോ രൂപക്കും സർക്കാരിന് മറുപടി പറയേണ്ടി വരും. 

ഇത്തരത്തിൽ അഗ്രസീവായ ആർ.എസ്.ശശികുമാർ അടിമുടി കോൺഗ്രസുകാരനാണ്. അദ്ദേഹം വി ഡി സതീശന്റെ കരം ഗ്രഹിക്കുമ്പോൾ സർവകലാശാലാ വിസി നിയമനം എന്ന തലവേദന സതീശൻ സർക്കാരിന് ഉണ്ടാവുകയേയില്ല. സർക്കാരിനും ഗവർണർക്കും കേടില്ലാതെ പരാതികൾ പരിഹരിക്കാനാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (48 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends