ശബരിമലയില്‍ ഭജന തടയാന്‍ പോലീസ് ശ്രമിച്ചെന്ന് ആരോപണം; ഹൈദരാബാദില്‍ നിന്നുമെത്തിയ സംഘത്തെയാണ് പോലീസ് തടയാന്‍ ശ്രമിച്ചത്

ശബരിമലയില്‍ ഭക്തര്‍ ഭജന നടത്തിയത് പോലീസ് തടയാന്‍ ശ്രമിച്ചെന്ന് ആരോപണം. ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തെ മറികടന്നുകൊണ്ടാണ് പോലീസ് നടപടി. പോലീസ് നടപടിക്ക് നേരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഹൈദരാബാദില്‍ നിന്നുമെത്തിയ സംഘം ഭജന നടത്താന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടയാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഹൈക്കോടതിയുടെ നിരീക്ഷക സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐജി ബല്‍റാം കുമാറിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതേസമയം ദേവസ്വം കമ്മീഷണര്‍ ഭജനയ്ക്ക് അനുമതി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















