ടെക്‌സ്‌റ്റൈല്‍സ് ഷോറൂമില്‍ വന്‍ തീപിടുത്തം; ഫയര്‍ഫോഴ്‌സ് സംഘം എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

വയനാട്ടില്‍ ടെക്‌സ്‌റ്റൈല്‍സ് ഷോറൂമില്‍ വന്‍ തീപിടുത്തം. ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കല്‍പ്പറ്റ ടൗണിലെ സിന്ദൂര്‍ ടെക്‌സ്‌റ്റൈല്‍സിലാണ് തീപിടുത്തമുണ്ടായത്.അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
എട്ട് മണിയോടെ ആയിരുന്നു തീപിടുത്തം ഉണ്ടായത്. തീ അണക്കാന്‍ ശ്രമിച്ചെങ്കിലും അത് നിയന്ത്രണവിധേയം ആയിരുന്നില്ല.കെട്ടിടത്തിന് ഉള്ളില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിവായിട്ടില്ല. ഇതിനിടെ രണ്ടാമതും തീപടര്‍ന്നു തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























