ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ പരോളിലിറങ്ങിയ കൊടി സുനി അറസ്റ്റിലായി

ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ പരോളിലിറങ്ങിയ കൊടി സുനിയെ യുവാവിന്റെ പരാതിയില്‍ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ്‌ചെയ്തു. കൈതേരി സ്വദേശി മുഹമ്മദ് റിക്‌സാനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുവെന്ന പരാതിയിലാണ് സുനിയെ അറസ്റ്റ്‌ചെയ്തത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മര്‍ദനത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ സുനിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
https://www.facebook.com/Malayalivartha
























