അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണത്തിന് റെഡി.... ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളിലെ പുസ്തക വിതരണം ഇന്ന് ആരംഭിക്കും

അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണത്തിന് റെഡി. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ പുസ്തകവിതരണം ഇന്ന് ആരംഭിക്കും. എറണാകുളം എസ്ആര്‍വി സ്‌കൂളില്‍ പകല്‍ 2.30ന് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെബിപിഎസ്) സിഎംഡി ഡോ. കെ കാര്‍ത്തിക് വിതരണോദ്ഘാടനം നിര്‍വഹിക്കും. 3.25 കോടി പുസ്തകങ്ങളാണ് ആദ്യപാദത്തില്‍ ആവശ്യമുള്ളത്. ഇതില്‍ 1.49 കോടി പുസ്തകങ്ങള്‍ വിതരണത്തിനെത്തി.
ആറുമുതല്‍ 10 വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ അച്ചടി 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഏപ്രില്‍ 15നുള്ളില്‍ എട്ടുവരെ ക്ലാസിലെ വിതരണം പൂര്‍ത്തിയാക്കും. പരീക്ഷാഫലം വന്നശേഷമാവും 9, 10 ക്ലാസുകളിലേത് വിതരണം ചെയ്യുക. എല്‍ഡിഎഫ് അധികാരത്തിലെത്തി മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ തവണയാണ് സ്‌കൂള്‍ തുറക്കുന്നതിനുമുമ്പ് പാഠപുസ്തകങ്ങള്‍ നല്‍കുന്നത്. 2018ല്‍ മാര്‍ച്ചില്‍ത്തന്നെ വിതരണം പൂര്‍ത്തിയായി.
ഈ വര്‍ഷം 8, 9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ മാറുന്നതിനാലാണ് വിതരണം ഏപ്രിലിലേക്ക് നീളുന്നത്. എട്ടിലെ ഐടിയും 9, 10 ക്ലാസുകളിലെ എല്ലാ പുസ്തകങ്ങളും മാറുന്നുണ്ട്. ഇവയുടെ അച്ചടിയും ഏറെക്കുറെ പൂര്‍ത്തിയായി.
https://www.facebook.com/Malayalivartha
























