പാവപ്പെട്ടവര്‍ക്കായി 10 പദ്ധതി : പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യമൊരുക്കുകയെന്ന ലക്ഷ്യം നിശ്ചയദാര്‍ഢ്യമാക്കിയ സര്‍ക്കാര്‍ തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജില്‍ ആവിഷ്‌കരിച്ച 10 പദ്ധതി ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു

പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യമൊരുക്കുകയെന്ന ലക്ഷ്യം നിശ്ചയദാര്‍ഢ്യമാക്കിയ സര്‍ക്കാര്‍ തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജില്‍ ആവിഷ്‌കരിച്ച 10 പദ്ധതി ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍മാണ പ്രവര്‍ത്തനമാണ് നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി 717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയുടെ ആദ്യഗഡുവായ 58 കോടി രൂപ അനുവദിച്ചുവെന്നും മാസ്റ്റര്‍ പ്ലാന്‍ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം 26 ന് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
ലിനാക് ബ്ലോക്ക്, ക്യാന്‍സര്‍ രജിസ്ട്രി, ന്യൂറോ സര്‍ജറി ഓപ്പറേറ്റിങ് മൈക്രോസ്‌കോപ്പ്, അത്യാധുനിക 3 ഡി കളര്‍ ഡോപ്ലര്‍ എക്കോ മെഷീന്‍, സമ്പൂര്‍ണ ഡിജിറ്റല്‍ എക്‌സ്‌റേ, നവീകരിച്ച വാര്‍ഡ് 22, പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം, ബയോഗ്യാസ് പ്ലാന്റുകള്‍, രണ്ടാമത്തെ മെഡിസിന്‍ ഐസിയു, പീഡിയാട്രിക് കാര്‍ഡിയോളജി സര്‍ജറി, പുതിയ വെബ് പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
"
https://www.facebook.com/Malayalivartha
























