അട്ടക്കുളങ്ങരയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു:- സമീപത്തെ കടകളിലേക്ക് തീപടരാതിരിക്കാനായി മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ഒഴിവായത് വലിയ അപകടം

അട്ടക്കുളങ്ങര എസ്കെപി ജംഗ്ഷന് സമീപത്തെ ആക്രിക്കടയ്ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്സെത്തി തീയണച്ചതിനാല്‍ കൂടുതല്‍ കടകളിലേക്ക് തീ പടര്‍ന്നില്ല. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ തമിഴ്നാട് സ്വദേശിയായ ഷണ്മുഖത്തിന്റെ ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്.
തീപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരും നാട്ടുകാരും ചെങ്കല്‍ചൂള ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ട് യൂണിറ്റ് എത്തി ഏറെ പണിപ്പെട്ടാണ് തീയണച്ചത്. സമീപത്തെ കടകളിലേക്ക് തീപടരാതിരിക്കാനായി മുന്‍കരുതലുകള്‍ എടുത്തതിനാല്‍ വലിയ അപകടം ഒഴിവായി. ജില്ലാ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തില്‍ ചെങ്കല്‍ചൂള, ചാക്ക, കഴക്കൂട്ടം, വിഴിഞ്ഞം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം ഏറെ നേരം പ്രയത്നിച്ചാണ് തീകെടുത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫോര്‍ട്ട് പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha
























