Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിലവറ തുറക്കുന്നത് ആര്‍ക്കുവേണ്ടി; ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ക്ക് യാതൊരുവിധ അവകാശങ്ങളുമില്ലെന്നും സര്‍ക്കാര്‍; ശബരിമലയ്ക്ക് പിന്നാലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ലക്ഷ്യമിട്ട് സര്‍ക്കാര്‍

14 FEBRUARY 2019 03:22 PM IST
മലയാളി വാര്‍ത്ത

നിലവറ തുറക്കുന്നത് ആര്‍ക്കുവേണ്ടി. ശബരിമലയ്ക്ക് പിന്നാലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ലക്ഷ്യമിട്ട് സര്‍ക്കാര്‍. ശബരിമല വിധിക്ക് ശേഷം പത്മനാഭ സ്വാമി ക്ഷേത്രം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ക്ക് യാതൊരുവിധ അവകാശങ്ങളുമില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. രാജകുടുംബത്തിന് ട്രസ്റ്റിസ്ഖാനം നല്‍കിയത് താത്കാലിക സംവിധാനമെന്ന നിലയിലാണെന്നും ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ വാദിച്ചു. കേസില്‍ വാദം തുടരും.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ മാതൃകയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സ്വതന്ത്രഭരണം നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പ്രതിനിധികള്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജ്ജിയിലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
ശബരിമല കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ്ങ് കൗണ്‍സില്‍ ജി. പ്രകാശും രാജകുടുംബത്തിന്റെ വാദങ്ങളെ എതിര്‍ക്കുകയായിരുന്നു. രാജകുടുംബത്തിന്റെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ക്ഷേത്രഭരണത്തിന് അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്ന നിര്‍ദേശം ഇപ്പോഴത്തെ ട്രസ്റ്റിയും, രാജകുടുംബവുമായ രാമവര്‍മ്മ മുന്നോട്ട് വച്ചിരുന്നു.കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ ക്ഷേത്രവും സ്വത്തുക്കളും ശ്രീപത്മനാഭന്റേതാണെന്ന് സുപ്രീം കോടതിയില്‍ രാജകുടുംബം വ്യക്തമാക്കിയിരുന്നു. ക്ഷേത്ര ഭരണത്തിനുളള അവകാശം തിരികെ നല്‍കണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്താണെന്നും കോടതിയില്‍ അറിയിച്ചു. ക്ഷേത്രഭരണം രാജകുടുംബത്തിന് അവകാശപ്പെട്ടതാണ്. ദേവസ്വം ബോര്‍ഡ് രൂപീകരിച്ചപ്പോഴും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം രാജാവില്‍ തന്നെ നിലനിറുത്തിയതും രാജകുടുംബം ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെ, ശബരിമല വിവാദത്തിന് ശേഷം കേരളം കാണാന്‍ പോകുന്ന വലിയ പ്രശ്‌നമായി മാറും ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നും തീര്‍ച്ചയാണ്. നേരത്തെ നിലവറകള്‍ തുറക്കുന്നത് സംബന്ധിച്ച് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ രാജകുടുംബത്തെ വിമര്‍ശിച്ച് രംഗത്തുവരികയും ചെയ്തിരുന്നു. ശ്രീ പത്മനാഭ സ്വാമീക്ഷേത്രം പൂര്‍ണ്ണമായി കൈപ്പിടിയില്‍ ഒതുക്കാനായി നീക്കം തകൃതിയായി നടക്കുന്നുവെന്ന ആക്ഷേപം നിലവില്‍ ഉണ്ട്. രാജ കുടുംബത്തേ എല്ലാ അവകാശത്തില്‍ നിന്നും നീക്കി ഭരണം ദേവസ്വം വകുപ്പിനു കീഴിലാക്കി മാറ്റാനാണ് അണിയറ നീക്കങ്ങള്‍. രാജ കുടുംബത്തിനെ പത്മനാഭ സ്വാമീ ക്ഷേത്രത്തില്‍ നിന്നും ഒഴിവാക്കാനാണ് നീക്കങ്ങള്‍. പണവും സമ്പത്തും, നിധിയും, എല്ലാം ഇങ്ങിനെ വന്നാല്‍ ദേവസ്വം വകുപ്പിന്റെ കീഴില്‍ വരികയും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആകുകയും ചെയ്യും. ലോക പൈതൃകങ്ങളുടെ പട്ടികയില്‍ ഉള്ളതും വിലമതിക്കാന്‍ ആകാത്ത നിധി ശേഖരമുള്ളതുമായ ഇവിടെ എണ്ണി തിട്ടപെടുത്തിയതും ഇനിയും കണക്കാക്കാത്തതുമായ സഹസ്ര കോടികളുടെ നിധി ശേഖരമാണുള്ളത്. മുമ്പ് അച്യുതാനന്ദന്റെ കാലത്ത് ക്ഷേത്ര സ്വര്‍ണ്ണം പൊതു ആവശ്യത്തിനായും വികസനത്തിനായും എടുക്കണം എന്നു വരെ വാദമുയര്‍ന്നിരുന്നു. സ്വര്‍ണ്ണം ബാങ്കിലേക്ക് മാറ്റണം എന്നും ഇടത് പക്ഷത്തേ ഉന്നത നേതാക്കള്‍ അഭിപ്രായപെട്ടിരുന്നു. ഇതേ മുന്നണിയുടെ സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ അവിടെ ദേവസ്വം ബോര്‍ഡ് രൂപീകരിക്കാന്‍ നീക്കം നടത്തുന്നതും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends