Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അങ്കണവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മുതല്‍

14 FEBRUARY 2019 04:25 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും യഥാക്രമം വര്‍ധിപ്പിച്ച ഓണറേറിയമായ 12,000 രൂപയും 8,000 രൂപയും ഏപ്രില്‍ മാസം മുതല്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും ഓണറേറിയം യഥാക്രമം 11,500 രൂപയായും 7,750 രൂപയായും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. 2018 ഒക്‌ടോബര്‍ ഒന്നുമുതല്‍ ഇതിന് പ്രാബല്യമുണ്ടായിരിക്കും.

ഇതുകൂടാതെ ഈ വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിച്ച വര്‍ധനവ് കൂടിയാകുമ്പോള്‍ വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മാസം മുതല്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. ഇതിന് പുറമേ അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് അങ്കണവാടി സെന്ററുകളുടെ ശരിയായ നടത്തിപ്പില്‍ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 250 രൂപ പെര്‍ഫോമന്‍സ് ഇന്‍സന്റീവ് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. സമ്പുഷ്ട കേരളം പദ്ധതി പ്രകാരം അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 500 രൂപ പെര്‍ഫോമന്‍സ് ഇന്‍സന്റീവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെയാണുള്ളതെങ്കിലും ബഹുഭൂരിപക്ഷം തുകയും സംസ്ഥാനമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. 2018 ഒക്‌ടോബര്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ അങ്കണവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 3,000 രൂപയില്‍ നിന്ന് 4,500 രൂപയായും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 1,500 രൂപയില്‍ നിന്ന് 2,250 രൂപയായും വര്‍ധിപ്പിച്ചിരുന്നു.

ഇതിന്റെ 60 ശതമാനം തുകയായ 2,700 രൂപയും 1,350 രൂപയും മാത്രമാണ് യഥാക്രമം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ബാക്കി വരുന്ന അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള 8,800 രൂപയും ഹെല്‍പ്പര്‍മാര്‍ക്കുള്ള 6,400 രൂപയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. സംസ്ഥാന ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച വര്‍ധനവ് കൂടി പ്രാബല്യത്തില്‍ വരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം 9,300 രൂപയും 6,650 രൂപയുമായി വര്‍ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ അംഗന്‍വാടി ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനം മറ്റ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിനേക്കാള്‍ വളരെ കൂടുതലാണ്. അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഹോണറേറിയം 6,600 രൂപയും 4,100 രൂപയുമായിരുന്നത് യഥാക്രമം 10,000 രൂപയും, 7,000 രൂപയും ആയി വര്‍ദ്ധിപ്പിച്ചിരുന്നെങ്കിലും വര്‍ദ്ധിപ്പിച്ച തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നിരുന്നില്ല.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം വര്‍ദ്ധനവിന്റെ 50 ശതമാനം സാമൂഹ്യ നീതി വകുപ്പ് വഹിക്കണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിച്ച തുക ജീവനക്കാര്‍ക്ക് ലഭ്യമാക്കി. 2018-19 മുതല്‍ സാമൂഹ്യ നീതി വകുപ്പ് വഴി തന്നെ വര്‍ദ്ധിപ്പിച്ച തുക മുഴുവനായും നല്‍കി വരുന്നു. ഇതുകൂടാതെ അംഗന്‍വാടി വര്‍ക്കര്‍മാരുടെ പെന്‍ഷന്‍ 500 രൂപയില്‍ നിന്നും 1,000 രൂപയായും ഹെല്‍പ്പര്‍മാരുടെ പെന്‍ഷന്‍ 300 രൂപയില്‍ നിന്നും 600 രൂപയായും വര്‍ദ്ധിപ്പിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡം അനുസരിച്ച് ഐ.സി.ഡി.എസ്. പദ്ധതിയുടെ വിഹിതം 2017 ഡിസംബര്‍ 1 മുതല്‍ 60:40ല്‍ നിന്നും 25:75 ആക്കി വെട്ടികുറച്ചിരിക്കുകയാണ്. അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയത്തിനുള്ള 60:40 അനുപാതത്തിലുള്ള വിഹിതം തല്‍ക്കാലം വെട്ടിക്കുറച്ചിട്ടില്ലെങ്കിലും 258 ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസുകളിലും, 14 ജില്ലാതല ഐ.സി.ഡി.എസ്. സെല്ലുകളിലും, ഡയറക്ടറേറ്റിലും ഉണ്ടായിരുന്ന 2,755 സ്ഥിരം ജീവനക്കാരില്‍ 1,904 ജീവനക്കാര്‍ക്ക് മാത്രമാണ് 25:75 അനുപാതത്തില്‍ കേന്ദ്ര വിഹിതം അനുവദിക്കാന്‍ തയ്യാറായിട്ടുള്ളത്.

851 മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയായിരിക്കുകയാണ്. ഐ.സി.ഡി.എസിന്റെ പേര് അംഗന്‍വാടി സര്‍വീസസ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഓരോ വര്‍ഷവും 139 കോടി രൂപയാണ് അധികമായി സംസ്ഥാനത്തിന് ഈയിനത്തില്‍ മാത്രം അധിക ബാധ്യതയായി വന്നിരിക്കുന്നതെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends