അയോധ്യ മാതൃകയില്‍ ശബരിമല പ്രശ്നത്തിലും പ്രക്ഷോഭം വേണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അയോധ്യ മാതൃകയില്‍ ശബരിമല പ്രശ്നത്തിലും പ്രക്ഷോഭം വേണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലേയും ശബരിമലയിലേയും ഹിന്ദുക്കളെ അപമാനിക്കാന്‍ശ്രമം നടക്കുന്നുണ്ട്. ശബരിമല കേസിലെ വിധി വിശ്വാസികള്‍ക്ക് എതിരാണെന്നും യോഗി പറഞ്ഞു.ശബരിമല ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു. കുംഭ മേളയുടെ തിരക്ക് കാരണം ആണ് എത്താന്‍ കഴിയാതിരുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയില്‍ അനുകൂല വിധിക്കായി ഹിന്ദു സമൂഹം ഏറേ നാളായി കാത്തിരിക്കുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
https://www.facebook.com/Malayalivartha





















