ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ട വഴിപാടില്‍ താരമായത് ലാലേട്ടന്‍

ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടത്തിവരുന്ന ഒരു വഴിപാടാണ് കുത്തിയോട്ടം. പതിമൂന്ന് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്. ഇത്തവണത്തെ കുത്തിയോട്ടത്തിലാണ് മോഹന്‍ലാല്‍ താരമായത്. ക്യൂന്‍ എന്ന സിനിമയിലെ നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന ഗാനമാണ് കുട്ടികള്‍ ആര്‍പ്പുവിളിയോടെ പാടിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ കുട്ടികളും വൈറലായി.
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ നടന്‍ മമ്മൂട്ടിയാണ് എത്തിയത്. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് കലാപരിപാടികള്‍ ഉദ്ഘാടനം മമ്മൂട്ടി നിര്‍വ്വഹിച്ചത്. ഉദ്ഘാടന വേദിയില്‍ മമ്മൂട്ടി താരമായെങ്കിലും സോഷ്യല്‍ മീഡിയയീലൂടെ ആറ്റുകാല്‍ ക്ഷേത്രത്തിലെ ആണ്‍കുട്ടികളുടെ കുത്തിയോട്ടത്തില്‍ താരമായത് മോഹന്‍ലാലാണ്.
https://www.facebook.com/Malayalivartha
























