Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന് ഇന്നു തുടക്കം

15 FEBRUARY 2019 08:32 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന് ഫെബ്രുവരി 15ാം തീയതി വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടക്കമാകുന്നു. കോണ്‍ക്ലേവിന്റെ ഔപചാരികമായ ഉദ്ഘാടനം 16ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വഹിക്കും.

ആയുഷ് കോണ്‍ക്ലേവിന് മുന്നോടിയായി എല്‍.എസ്.ജി. ലീഡേഴ്‌സ് മീറ്റ്, ആരോഗ്യ എക്‌സ്‌പോ എന്നിവ 15ന് ആരംഭിക്കും.

എല്‍.എസ്.ജി. ലീഡേഴ്‌സ് മീറ്റ് (രാവിലെ 10ന്)

ചരിത്രത്തിലാദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കപ്പെടുന്ന ആയുഷ് പദ്ധതികള്‍ക്ക് മികവിന്റെ മാറ്റുരയ്ക്കാന്‍ വേദിയൊരുക്കുകയാണ് എല്‍.എസ്.ജി.ഡി. മീറ്റിന്റെ ലക്ഷ്യം.

എല്‍.എസ്.ജി.ഡി. മീറ്റ് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് ഇന്ന് രാവിലെ 10 മണിക്ക് ആരോഗ്യ, ആയുഷ് വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. അഡീഷണല്‍ ചീഫ് സെക്രട്ടറി (എല്‍.എസ്.ജി.ഡി.) റ്റി.കെ. ജോസ് മുഖ്യപ്രഭാഷണം നടത്തും. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മേധാവികളും നിര്‍വഹണ ഉദ്യോഗസ്ഥരും ഈ പരിപാടിയില്‍ പങ്കെടുക്കും. പൊതുജനാരോഗ്യത്തിന് ആയുഷ് വിഭാഗങ്ങളുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കിയ മികച്ച പദ്ധതിക്ക് സമ്മാനം നല്‍കും.

ജില്ലാതലത്തില്‍ സ്‌ക്രീനീംഗ് നടത്തി ഉത്തര ദക്ഷിണ സോണുകളിലായുള്ള മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട മികച്ച 12 പദ്ധതികളാണ് അവതരിപ്പിക്കുക. അവയില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച പദ്ധതിക്ക് സമ്മാനം നല്‍കും. ആയുര്‍വേദത്തിലെ എട്ടും ഹോമിയോപ്പതിയിലെ നാലും പദ്ധതികളുമാണ് അവസാന ഘട്ടത്തില്‍ മാറ്റുരയ്ക്കുന്നത്. ഭിന്നശേഷിക്കാര്‍, ഗോത്രവര്‍ഗക്കാര്‍, പാലിയേറ്റീവ് രോഗികള്‍ തുടങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ നടപ്പിലാക്കിയ വിഭിന്നമായ ആയുഷ് ജനകീയാസൂത്രണ പദ്ധതികള്‍ ഇതില്‍പ്പെടും.


ആരോഗ്യ എക്‌സ്‌പോ (വൈകുന്നേരം 4ന്)

സൂര്യകാന്തി എക്‌സ്‌പോ ഗ്രൗണ്ടില്‍ ഫെബ്രുവരി 15 ന് വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് നാലു ദിവസം നീണ്ടുനില്കുന്ന ആരോഗ്യ എക്‌സ്‌പോ ആയുഷ് കോണ്‍ക്ലേവിന്റെ പ്രധാന ആകര്‍ഷണമാണ്. 325 സ്റ്റാളുകളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ ആയുഷിലെ എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്നു. കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളും കേരളത്തിലെ ഗവണ്‍മെന്റ്, സ്വകാര്യ സ്ഥാപനങ്ങളും ആരോഗ്യ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നു. ആരോഗ്യമേഖലയില്‍ ആയുഷ് വൈദ്യശാസ്ത്രങ്ങളുടെ ഇടപെടല്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കൃത്യമായ അവബോധം ഉണ്ടാക്കുന്നതിന് ആരോഗ്യ എക്‌സ്‌പോയിലൂടെ കഴിയും.

എഡ്യൂക്കേഷന്‍ എക്‌സ്‌പോ

എഡ്യുക്കേഷന്‍ എക്‌സ്‌പോയില്‍ കേരളത്തിലെ എല്ലാ ആയുഷ് കോളേജുകളും പങ്കെടുക്കുന്നു. 17 ആയുര്‍വേദ കോളേജുകളും 5 ഹോമിയോ കോളേജുകളും യുനാനി, സിദ്ധ, യോഗ & നാച്ചുറോപ്പതി കോളേജുകളും എഡ്യുക്കേഷന്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നു. ഓരോ കോളേജും ആയുഷ് മേഖലയിലെ സ്‌പെഷ്യാലിറ്റികളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിവുപകരുന്ന വിധത്തിലാണ് എഡ്യുക്കേഷന്‍ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends