അമ്പലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ദാരുണാന്ത്യം

അമ്പലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ പഞ്ചായത്ത് സെക്രട്ടറി മരിച്ചു. തൃശൂര്‍ ഇടനിലങ്ങ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സഹീര്‍ ആണ് മരിച്ചത്. തൃശൂര്‍ ജില്ലയിലെ കുഴൂര്‍, എരവത്തൂര്‍, കൊല്ലുകടവ്, വേലംപറമ്പില്‍ കുടുംബാംഗമാണ്. വെള്ളിയാഴ്ച രാവിലെ 5.50ഓടെ നീര്‍ക്കുന്നം ഇജാബ പള്ളിക്ക് മുന്‍വശത്തായിരുന്നു അപകടം.
തിരുവനന്തപുരത്ത് പഞ്ചായത്തുതല യോഗത്തിനായി പോവുകയായിരുന്നു സഹീര്‍. പള്ളിയിലേക്ക് പ്രവേശിക്കാന്‍ റോഡ് മുറിച്ചു കടക്കാന്‍ കാത്ത് നില്‍ക്കുമ്പോള്‍ വേഗതയിലെത്തിയ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. അമ്പലപ്പുഴ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha

























