വര്‍ധിപ്പിച്ച നിരക്കില്‍ പെന്‍ഷന്‍ തുക മാര്‍ച്ചില്‍ മുന്‍കൂറായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

വര്‍ധിപ്പിച്ച നിരക്കില്‍ പെന്‍ഷന്‍ തുക മാര്‍ച്ചില്‍ മുന്‍കൂറായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ വരുന്ന ഏപ്രില്‍ വരെയുള്ള അഞ്ചുമാസത്തെ സാമൂഹികസുരക്ഷ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനും മാര്‍ച്ച് മൂന്നാംവാരത്തോടെ ഗുണഭോക്താക്കള്‍ക്ക് നല്‍കും. ഇതിനൊപ്പമാണ് വര്‍ധിപ്പിച്ച നിരക്കിലെ ഏപ്രിലിലെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നത്.
സാമൂഹികസുരക്ഷ പെന്‍ഷനുകളില്‍ 100 രൂപ വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റ്പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 2980.68 കോടി രൂപയാണ് അഞ്ചുമാസത്തെ പെന്‍ഷന്‍ നല്‍കാനുള്ള ചെലവെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. പെന്‍ഷന്‍ അര്‍ഹത പരിശോധിക്കുന്നത് നിഷേധിക്കാന്‍ വേണ്ടിയാണെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. നിലവില്‍ സാമൂഹികസുരക്ഷ പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്ക് അടുത്ത ഗഡു ലഭിക്കുന്നതിന് അര്‍ഹതപരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കില്ല. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
r
https://www.facebook.com/Malayalivartha

























