ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മാപ്രാണം സ്വദേശി ചര്‍ച്ച് റോഡില്‍ മേച്ചേരി ബേബിയുടെ മകന്‍ ജിതിന്‍ (ടുട്ടു 25) ആണ് മരിച്ചത്. കാവില്‍കടവിലുള്ള വല്യപ്പന്റെ വീട്ടില്‍നിന്നും മാപ്രാണത്തേക്ക് പോകുന്‌പോള്‍ പുല്ലൂറ്റ് പാലത്തിനു സമീപം കാവില്‍കടവില്‍ വ്യാഴാഴ്ച രാത്രി 11.45ഓടെയാണ് അപകടം നടന്നത്.
നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിപ്പ് മെക്കാനിക്കാണ് ജിതിന്‍. അമ്മ: റീന. സഹോദരങ്ങള്‍: റിബിന്‍, നിധിന്‍. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന് മാപ്രാണം ഹോളിക്രോസ് പള്ളിയില്‍.
https://www.facebook.com/Malayalivartha























