ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടം. 30 വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 16 സീറ്റിലും എല്‍.ഡി.എഫ് വിജയിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടം. 30 വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 16 സീറ്റിലും എല്‍.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് 12 സീറ്റിലും ആര്‍.എം.പി ഒരു സീറ്റിലും മറ്റൊരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. ബി.ജെ.പി ഒരിടത്തും വിജയിച്ചില്ല എന്നതും ശ്രദ്ധേയമായി. എല്‍.ഡി.എഫിന്റെ അഞ്ച് സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. യൂ.ഡി.എഫിന്റെ മൂന്ന് വാര്‍ഡുകള്‍ എല്‍.ഡി.എഫും തിരിച്ചുപിടിച്ചു. അതേസമയം ഒഞ്ചിയത്ത് വിജയിച്ച് ആര്‍.എം.പിക്ക് പഞ്ചായത്ത് ഭരണം നിലനിര്‍ത്താനായി. വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍ സ്ഥാനാര്‍ത്ഥിക്ക് സി.പി.എം പിന്തുണ ഉണ്ടായിട്ടും ജയിക്കാനായില്ല.
ഒഞ്ചിയത്ത് ആര്‍.എം.പിയിലെ പി. ശ്രീജിത്ത് 308 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് പഞ്ചായത്തിലെ ചാമ വിളപ്പുറം വാര്‍ഡില്‍ യു.ഡി.എഫിന് അട്ടിമറി വിജയം. എല്‍.ഡി.എഫിന്റെ സിറ്റിംഗ് സിറ്റ് യു.ഡി.എഫ് പിടിച്ചെടത്തു. കോണ്‍ഗ്രസിലെ സദാശിവന്‍ കാണി 145 വോട്ടിന് സി.പി.എമിലെ ദീപുവിനെ പരാജയപ്പെടുത്തി. 18 വര്‍ഷമായി ഇത് എല്‍.ഡി.എഫിന്റെ കുത്തക മണ്ഡലമായിരുന്നു. ഒറ്റശേഖരമംഗലം പളാം പഴഞ്ഞി വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഭ 193 വോട്ടിന് വിജയിച്ചു ബി.ജെ.പിക്കാണ് രണ്ടാം സ്ഥാനത്തെത്തി.
കോഴിക്കോട് പുതുപ്പാടിയില്‍ എല്‍.ഡി.എഫി ന് ജയം. സി.പി.എമ്മിലെ രാകേഷ് ആണ് വിജയിച്ചത്. പുതുപ്പാടിയില്‍ ഒമ്പതാം വാര്‍ഡ് ഉപതെരെഞ്ഞെടുപ്പില്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി അംഗവും ഡി.സി.സി സെക്രട്ടറിയുമായ അഡ്വ. ആയിഷ കുട്ടിയെയാണ് തോല്‍പ്പിച്ചത്. കല്യാശ്ശേരി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മോഹനന്‍ 639 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു
കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയില്‍ കാവുമ്പായി വാര്‍ഡില്‍ സി.പിഎം സ്ഥാനാര്‍ഥി രാജന്‍ 245 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കായംകുളം മുനിസിപ്പല്‍ 12ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ 400 ന് മുകളില്‍ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സുഷമാ അജയന്‍ വിജയിച്ചു. പത്തനംതിട്ട റാന്നി പുതുശേരിമല വാര്‍ഡിലും എല്‍.ഡി.എഫ് വിജയിച്ചു. എറണാകുളം കോര്‍പറേഷന്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സിറ്റിംഗ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. പാലക്കാട് തിരുമിറ്റക്കോട് ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫിലെ ടി.പി സലാമു 248 വോട്ടുകള്‍ക്ക് വിജയിച്ചു. ചാഴൂര്‍ പഞ്ചായത്തില്‍ 15 ആം വാര്‍ഡില്‍ എല്‍.ഡി.എഫ് വിജയിച്ചു.
മലപ്പുറം കാവന്നൂരില്‍ യു.ഡി.എഫ് സിറ്റിംഗ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. പഞ്ചായത്ത് ഭരണം ഇനി എല്‍.ഡി.എഫിനായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂര്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി സി.ഒ.ബാബുരാജ് വിജയിച്ചു. തൃശൂര്‍ അരിമ്പൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ സജിക്ക് വന്‍ വിജയം.
മലപ്പുറം കാവന്നൂരില്‍ യു.ഡി.എഫ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു . എല്‍.ഡി.എഫിലെ ഷാഹിനയുടെ വിജയത്തോടെ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി. കൊല്ലം ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ പെരുമണ്‍ വാര്‍ഡില്‍ സി പി എമ്മിലെ ഗീതാ ബാലകൃഷ്ണ വമ്പന്‍ ജയം.3083 വോട്ടുകള്‍ നേടിയാണ് വിജയം. ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയായി.
https://www.facebook.com/Malayalivartha

























