Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ വാര്‍ഷിക സമ്മേളനം ഗവര്‍ണര്‍ ഉദ്ഘാടനം നിര്‍വഹിക്കും... മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തും

15 FEBRUARY 2019 02:33 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ 14ാമത് വാര്‍ഷിക സമ്മേളനം ഫെബ്രുവരി 16ാം തീയതി ഉച്ചയ്ക്ക് 2.30ന് മെഡിക്കല്‍ കോളേജ് ഡയമണ്ട് ജൂബിലി അലുമ്‌നി ഓഡിറ്റോറിയത്തില്‍ വച്ച് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ വൈദ്യശാസ്ത്ര രംഗത്തെ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പൂര്‍വ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും ഇതോടൊപ്പം നടക്കുന്നതാണ്.

മുഖ്യ പ്രഭാഷണവും പൂര്‍വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നവീകരിച്ച എസ്.എ.ടി. ആശുപത്രിയിലെ ഡോ. ഓമന മാത്യു ഹാളിന്റെ സമര്‍പ്പണവും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.

ഫെബ്രുവരി 16, 17 തീയതികളിലാണ് വാര്‍ഷിക സമ്മേളനം നടക്കുക. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ കാലോചിതമായ മാറ്റങ്ങള്‍ അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും എത്തിക്കാനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് നിരവധി സിമ്പോസിയങ്ങളാണ് വര്‍ഷംതോറും അലുമ്‌നി അസോസിയേഷന്‍ സംഘടിപ്പിക്കാറുള്ളത്. ആദ്യ ദിനം ഉച്ചയ്ക്ക് 1.45 ന് വന്‍കുടലില്‍ ഉണ്ടാകുന്ന അര്‍ബുദരോഗത്തിന്റെ നൂതനമായ ചികിത്സാവിധികളെ പറ്റി (ഇീഹീൃലരമേഹ ങമഹശഴിമിര്യ) യു.എസ്.എ. തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോ. എം.വി. പിള്ള പ്രഭാഷണം നടത്തും. വൈകുന്നേരം 4 മണിക്ക് വൈദ്യശാസ്ത്ര രംഗത്തെ നൂതനമായ ഗവേണണങ്ങളെപ്പറ്റിയും ചികിത്സാവിധികളെപ്പറ്റിയും സെമിനാര്‍ നടക്കും. ഡോ. എം.വി. പിള്ള യു.എസ്.എ. (ഓങ്കോളജി), ഡോ. സി.എസ്. പിച്ചുമണി യു.എസ്.എ. (ഹെപ്റ്ററ്റോളജി), ഡോ. ഷഫീക്ക് സലിം യു.കെ. (ഹെമറ്റോളജി), ഡോ. നരേന്ദ്ര ആര്‍. കുമാര്‍ യു.എസ്.എ. (സ്ലീപ്പ് മെഡിസിന്‍) എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.

രണ്ടാം ദിവസം രാവിലെ 9.30ന് വൈദ്യശാസ്ത്ര രംഗത്ത് ഉപരിപഠനത്തിനായുള്ള ലോകത്തെമ്പാടുമുള്ള അവസരങ്ങളെപ്പറ്റി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

ഡോ. എം. സാബശിവന്‍ (ന്യൂറോ സര്‍ജറി), ഡോ. വി. ബാലകൃഷ്ണന്‍ (ഗ്യാസ്‌ട്രോ എന്‌ട്രോളജി), ഡോ. രാംദാസ് പിഷാരടി (മുന്‍ പ്രിന്‍സിപ്പാള്‍) എന്നിവരുടെ ഓര്‍മ്മയ്ക്കായുള്ള പ്രഭാഷണങ്ങളും ഉണ്ടായിരിക്കുന്നതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡയമണ്ട് ജൂബിലി പ്രഭാഷണം നടത്തുന്നത് ക്യാനഡയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധനായ ഡോ. കൃഷ്ണകുമാര്‍ നായരാണ്. പ്രഭാഷണങ്ങള്‍ നടത്തുന്നത്. ഡോ. എ. മാര്‍ത്താണ്ഡ പിള്ള, ഡോ. എം. നരേന്ദ്ര നാഥന്‍, ഡോ. കിം ജെ. മാമന്‍, ഡോ. വിനോദ് മേനോന്‍ എന്നിവരാണ്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends