Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല കയറാനെത്തിയ യുവതി ഭക്തരുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി മലയിറങ്ങി. ആന്ധ്രാ സ്വദേശിയായ യുവതി ഭര്‍ത്താവിനൊപ്പമാണ് ഇന്ന് രാവിലെ ദര്‍ശനത്തിനെത്തിയത്

15 FEBRUARY 2019 04:51 PM IST
മലയാളി വാര്‍ത്ത

ശബരിമല കയറാനെത്തിയ യുവതി ഭക്തരുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി മലയിറങ്ങി. ആന്ധ്രാ സ്വദേശിയായ യുവതി ഭര്‍ത്താവിനൊപ്പമാണ് ഇന്ന് രാവിലെ ദര്‍ശനത്തിനെത്തിയത്. മരക്കൂട്ടത്ത് വെച്ച് ഇവരെ തിരിച്ചറിഞ്ഞ ഭക്തര്‍ തടഞ്ഞു. അതോടെ പൊലീസ് യുവതിക്ക് സുരക്ഷയൊരുക്കി മലയിറങ്ങി. യുവതിക്ക് തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കാനുമായില്ല. ഭര്‍ത്താവ് ദര്‍ശനത്തിനായി പോവുകയും ചെയ്തു. കുംഭമാസ പൂജയ്ക്ക് നട തുറന്നിട്ട് മൂന്ന് ദിവസം പിന്നിടുമ്പോള്‍ നിരവധി അയല്‍സംസ്ഥാന യുവതികളാണ് ദര്‍ശനത്തിനെത്തിയത്. ഒരു യുവതി ദര്‍ശനത്തിനെത്തിയത് ഇന്നാണ്. നവോത്ഥാന കേരളം എന്ന ഫെയിസ്ബുക്ക് കൂട്ടായ്മ യുവതികള്‍ ദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ആരും വന്നില്ല. രേശ്മാനിഷാന്ത്, ഷാനില എന്നീ യുവതികള്‍ സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടിയെ സമീപിച്ചെങ്കിലും അതില്‍ തീരുമാനമായില്ല.

കോടതി വിധിയുണ്ടെന്ന് അറിയാമെങ്കിലും അതിനെതിരെ പ്രതിഷേധം നടക്കുന്നുണ്ടെന്ന് അറിയാതെയാണ് പല യുവതികളും ശബരിമലയ്‌ക്കെത്തുന്നത്. സമരക്കാരെ ഭയന്ന് എല്ലാവരും തിരിച്ചിറങ്ങുകയാണ് പതിവ്. അതേസമയം പല തവണ ദര്‍ശനം നടത്തിയിട്ടുള്ള, 50 കഴിഞ്ഞ യുവതികളെയും ഭക്തരുടെ നേതൃത്വത്തില്‍ തിരിച്ചിറക്കുന്നുണ്ട്. ഈമാസം നട തുറന്ന ശേഷം നാലോളം യുവതികളെ പൊലീസ് തിരിച്ചിറക്കി. സുരക്ഷാപ്രശ്‌നങ്ങളും മറ്റും ചൂണ്ടിക്കാട്ടി പൊലീസ് തന്നെയാണ് ഇവരെയെല്ലാം പിന്തിരിപ്പിച്ചത്. യുവതികള്‍ സുരക്ഷവേണമെന്ന കര്‍ശന നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ പൊലീസ് കുഴങ്ങിയേനേ. അതേസമയം ബി.ജെ.പിയുടെയും ശബരിമല കര്‍മസമിതിയുടെയും സമരം പഴയത് പോലെ ശക്തമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ പ്രതിഷേധങ്ങള്‍ കടുപ്പിച്ചാല്‍ തിരിച്ചടിയാകുമെന്ന് ഇവര്‍ വിലയിരുത്തുന്നു.

ഇതേ കാരണം കൊണ്ടാകാം സര്‍ക്കാരിനും പഴയ ഉത്സാഹമില്ല. നവോത്ഥാന കേരളം ഫെയിസ്ബുക്ക് കൂട്ടായ്മ എത്തുമെന്ന് പറഞ്ഞെങ്കിലും സി.പി.എമ്മിന്റെ പിന്തുണ വേണ്ടത്ര ലഭിക്കാത്തതിനാലാണ് ഇവര്‍ പിന്‍വാങ്ങിയതെന്ന് അറിയുന്നു. കണ്ണൂര്‍ സ്വദേശിയായ രേഷ്മാ നിശാന്തിന് മുമ്പ് സി.പി.എം എല്ലാ പിന്തുണയും നല്‍കിയിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നിരോധനാഞ്ജ പ്രഖ്യാപിക്കാത്തതും ശ്രദ്ധേയമാണ്.
നിലയ്ക്കലിലും പമ്പയുലും സന്നിധാനത്തും എസ്പിമാര്‍ക്ക് സുരക്ഷാ ചുമതല നല്‍കിയിട്ടുണ്ട്. ഇവരുടെ കീഴില്‍ ആയിരക്കണക്കിന് പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ വലിയ നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ കഴിയുന്നുണ്ട്.

ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ശബരിമല ദര്‍ശനം നടത്തുന്നതിനുള്ള വിലക്ക് തുടരുകയാണ്. അതിനാല്‍ മണ്ഡലകാലത്ത് ശരണം വിളിച്ചതിന് അറസ്റ്റിലായ ആര്‍.എസ്.എസ് നേതാവ് രാജേഷ് ഉള്‍പ്പെടെ കഴിഞ്ഞദിവസം സന്നിധാനത്തുണ്ടായിരുന്നു. യുവതികളെത്തിയാല്‍ സംഘര്‍ഷമുണ്ടാക്കാതെ പ്രതിഷേധം സംഘടിപ്പിക്കാനാണ് ആര്‍.എസ്.എസ് തീരുമാനം എന്നറിയുന്നു. യുവതികള്‍ക്കെതിരെ ആക്രമണം നടത്തിയാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. തെരഞ്ഞെടുപ്പിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തനങ്ങള്‍്കുമായി നേതാക്കളും തിരക്കിലാണ്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends