ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കിലേക്ക്

ബി.എസ്.എന്‍.എല്‍ നവീകരണത്തില്‍ കേന്ദ്ര വാര്‍ത്തവിനിമയ മന്ത്രാലയം നല്‍കിയ ഉറപ്പ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് ജീവനക്കാര്‍ പണിമുടക്കിന്. വിവിധ തൊഴിലാളി യൂണിയനുകളുടെയും അസോസിയേഷനുകളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന അഖിലേന്ത്യ ത്രിദിന പണിമുടക്ക് തിങ്കളാഴ്ച ആരംഭിക്കുമെന്ന് യൂനിയനുകളുടെ സംയുക്തസമിതി നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
4ജി സ്‌പെക്ട്രം അനുവദിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ബി.എസ്.എന്‍.എല്ലിനോട് വിവേചനം കാണിക്കുകയാണ്.
സ്വകാര്യ കമ്പനികള്‍ 4ജി നെറ്റ്‌വര്‍ക്ക് കൈയാളുമ്പോഴും ബി.എസ്.എന്നെല്ലിനോട് സര്‍ക്കാറിന് ചിറ്റമ്മ നയമാണ്. കേന്ദ്ര വാര്‍ത്തവിനിമയ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഡിസംബര്‍ മൂന്നിന് നടത്താനിരുന്ന പണിമുടക്ക് മാറ്റിയിരുന്നുവെങ്കിലും ഉറപ്പു നല്‍കിയ വിഷയങ്ങളില്‍ ഇതുവരെ നടപടികള്‍ ഇല്ലാത്തതാണ് സമരവുമായി രംഗത്തിറങ്ങാന്‍ കാരണമെന്നും നേതാക്കള്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha























